Are you virgin'Are you virgin?' ഞാനവളോട് ചോദിച്ചു. (SMS ആണ്. നേരിട്ട് ചോദിക്കാനുള്ള ധൈര്യമില്ല.)
'Why such a question now?!' അവളന്തം വിട്ടു.
'ചുമ്മാ.. അറിയാൻ വേണ്ടി..'
'അല്ലെങ്കി...?' അവൾ ചോദിച്ചു.
'അല്ലെങ്കി.. ഒന്നൂല്ലാ..' ഞാൻ പരുങ്ങി.
'അല്ല നീ പറാ.. അല്ലെങ്കിലിപ്പൊ എന്താണു ചെയ്യാൻ പോകുന്നത്? യു വാണ്ട് ബ്രേക്ക് അപ്?'
'ഞാനറിയാതെ ചോദിച്ചു പോയതാണ്. ആണെങ്കിലും അല്ലെങ്കിലുമൊന്നുമില്ല. സോറി..'
'ങും. ഓക്കേ.. I didn expect such a question from you.'
'ഞാൻ സോറി പറഞ്ഞില്ലേ. ഇനി ചോദിക്കൂല്ലാ..'
'എന്നാലും അതത്ര ഇന്നസന്റല്ലാ.'
'നീയത് വിട്'
'നിന്റെ attitude തന്നെ ശരിയല്ല. അല്ലെങ്കിലിങ്ങനെ ചോദിക്കാൻ തോന്നൂലല്ലോ. പുറമേ പുരോഗമനക്കാരനെന്ന് നടിച്ചാലും ഉള്ളിൽ വെർജിനിറ്റിയൊക്കെയാണ് വലിയ കാര്യം.'
'അല്ലാ അല്ലാ. ഞാൻ മാധവിക്കുട്ടീടെ ലൈനാണ്.'
'അതെന്തോന്ന്?'
'ഒന്ന് സോപ്പ് തേച്ച് കുളിച്ചാ തീരുന്ന പ്രശ്നേള്ളൂന്ന്..'
'Then why did you ask that question? Do you think that the pride of a girl lies in the so called virginity?'
'No.. never.. അബദ്ധത്തിൽ ചോദിച്ച് പോയതാണ്.. ഇനി ചോദിക്കില്ല..'
'Are you virgin?' (അപ്രതീക്ഷിതമായ ആ ചോദ്യത്തിൽ ഞാൻ ഞെട്ടി.)
'Yes' ഞാൻ മറുപടി അയച്ചു.
'How can you say that?' (ങേ.. ഇവളെന്താണീ ചോദിക്കുന്നത്)
'Because, I didn have sex yet'
'So, your concept of virginity is still hanging in between your two thighs. അല്ലെ?'
'പ്ലിംഗ്' (അന്ന് പ്ലിംഗ് എന്ന വാക്ക് കണ്ടുപിടിച്ചിട്ടില്ല. എന്നാലും ഞാൻ പ്ലിംഗായി.)
'ആ ഒരു കൺസപ്റ്റ് മാറാതെ, ഏത് ഗോവിന്ദൻ കുട്ടിയെ വായിച്ചിട്ടും കാര്യമില്ല.'
'ഗോവിന്ദൻ കുട്ടിയല്ലാ. മാധവിക്കുട്ടി. കമലാ സുരയ്യ'
'ആരായാലും.. എന്നിട്ടാ 'ഇൻ ബിറ്റ്വീൻ തൈ' പ്രിൻസിപ്പിൾ ഗേൾസിന് മാത്രം ആപ്ലിക്കബിളാക്കും. പുരോഗമനം പറയുന്നവരും അല്ലാത്തവരും എല്ലാം..'
(എന്റെ പുരോഗമനകിരീടം താഴെ വീണുടഞ്ഞു ചിതറി. ചെങ്കോലിന്റെ കാര്യം പറയേം വേണ്ടാ..)
'ഓക്കേ.. ഓക്കേ.. എനിക്ക് മനസിലായി.. നീ പറഞ്ഞതെല്ലാം ശരിയാണ്..'
'ശരിക്കും മനസിലായാ?'
'ങാ.. മനസിലായി.. and proud of you also. സത്യം.'
'ങും.. എന്നാ നിന്റെയാ ചോദ്യത്തിന് ഇനി ഞാനുത്തരം പറയാം..'
'വേണ്ടാ..'
'ഓക്കേ.. ഗുഡ്. ദാറ്റ്സ് മൈ ബോയ്..'
'പകരം ഒരുമ്മ താ..'
'ഓ. ഒരു മൂഡില്ല..'
'പ്ലിംഗ്'
🗨️🗨️🗨️

ആദ്യരാത്രിയിൽ 'നിഷ്കളങ്കത' തെളിയിക്കാനുള്ള ആർട്ടിഫിഷ്യൽ ബ്ലഡ് ആമസോണിൽ കിട്ടുമെന്ന വാർത്ത കണ്ടപ്പോ ഓർത്തതാണീ ചാറ്റ്. ഈ വർത്താനം കഴിഞ്ഞിട്ടിപ്പൊ വർഷങ്ങളെത്ര കഴിഞ്ഞു. ഇപ്പോഴും, ഈ 2020-ലും കന്യകാത്വത്തെ പറ്റിയുള്ള മനുഷ്യന്റെ മനോഭാവമിപ്പോഴും ആമസോൺ കാടിനകത്തെവിടെയോ സ്റ്റക്കായി നിക്കുവാണ്. അതിനെ വിറ്റ് കാശാക്കാൻ മറ്റൊരാമസോൺ.
കല്യാണം കഴിച്ചവരെ, കഴിക്കാത്തവരെ, ആദ്യരാത്രിയെന്നാൽ അവിടെ സെക്സ് നടന്നിരിക്കണമെന്ന് ഒരു നിർബന്ധവുമില്ല, പ്രത്യേകിച്ചും അറേഞ്ച്ഡ് മാര്യേജാണെങ്കിൽ. അതൊക്കെ പരസ്പരം മനസിലാക്കിയ ശേഷം എന്നെങ്കിലുമൊക്കെ ആയിരിക്കും സംഭവിക്കുക. പരസ്പരമുള്ള മനസിലാക്കലിനും സ്നേഹത്തിനും ബഹുമാനത്തിനുമപ്പുറം സ്ത്രീ-പുരുഷ ബന്ധത്തിൽ മറ്റെന്തെങ്കിലും വേണമെന്ന് തന്നെ തോന്നുന്നില്ല. ആ രണ്ടുവാക്കുകളിൽ എല്ലാമുണ്ട്. 'വെർജിനിറ്റി' എന്ന ആശയത്തിനേ അവിടെ പ്രസക്തിയില്ല.
മേളിലെ ചാറ്റിലെ പെൺസുഹൃത്തിനെ പോലെയും, അവൾ പറഞ്ഞത് പൂർണമായ അർത്ഥത്തിൽ മനസിലാക്കിയ ആൺസുഹൃത്തിനെപ്പോലെയും ചിന്തിക്കുന്നവർ ധാരാളമുള്ള ഇക്കാലത്തും, ആദ്യരാത്രിയിൽ ചുമപ്പ് കണ്ടേ പറ്റൂന്നാണെങ്കിൽ ആമസോണിന് കാശുകൊടുക്കേണ്ടാത്തൊരു എളുപ്പ വഴിയുണ്ട്, പറഞ്ഞ് തരാം. അടുക്കളേന്ന് കുറച്ച് മുളകുപൊടിയെടുത്ത് വെള്ളത്തിൽ കലക്കിയൊഴാച്ചാ മതി. ആദ്യരാത്രി അവിസ്മരണീയമാവട്ടെ..

©മനോജ്‌ വെള്ളനാട്


2 comments:

  1. കന്യകാത്വത്തിന്റെ തെളിവുകളും വില്പനച്ചരക്കാക്കുന്ന ആമസോണിനെതിരെ ഘോരഘോരം അങ്ങ് പ്രതിഷേധിച്ചാലോ ;-)

    ReplyDelete