Tuesday, 6 June 2017

രക്തദാനം പാടില്ലാത്തത് ആര്‍ക്കൊക്കെ?



സുരക്ഷിതമായ രക്തദാനത്തിനു ഏറ്റവും പ്രധാനം ദാതാക്കളെ ശരിയായ രീതിയില്‍ തിരഞ്ഞെടുക്കുക എന്നതാണ്. രക്തദാനം ധാതാവിന്‍റെ ആരോഗ്യത്തെ ബാധിക്കുകയോ സ്വീകര്‍ത്താവിനു രക്തതില്‍ക്കൂടി പകരുന്ന രോഗങ്ങള്‍ പിടിപെടാനോ ഇടയാക്കരുത്.



  1. മലമ്പനി പിടിപ്പെട്ടിട്ടുള്ള ആള്‍ അസുഖം ഭേദമായി കഴിഞ്ഞും മൂന്നു വര്‍ഷത്തേക്ക് രക്തദാനതിനു അയോഗ്യനാണ്. ഈ രോഗം പടര്‍ന്നുപ്പിടിച്ചിട്ടുള്ള ഇടങ്ങളില്‍ (endemic) പോകേണ്ടി വന്നിട്ടുള്ള ആള്‍ ആറുമാസത്തേക്ക് രക്തദാനം നടത്താന്‍ പാടില്ല.
  2. മഞ്ഞപ്പിത്തം  പിടിപ്പെട്ടു ഒരു വര്‍ഷത്തേക്ക് രക്തദാനം പാടില്ല. അതുപോലെ തന്നെ മഞ്ഞപ്പിതബാധയുള്ള രോഗികളെ പരിചരിക്കുന്ന ആളും ഒരു വര്‍ഷത്തേക്ക് രക്തദാനം നടത്തുന്നതില്‍ നിന്ന് പിന്തിരിയേണ്ടതാണ്.
  3. ചില മരുന്നുകള്‍ കഴിച്ചു കൊണ്ടിരിക്കുന്നവരെ അസുഖത്തിന്‍റെ സ്വഭാവം, കഴിക്കുന്ന മരുന്ന്, എന്നിവയുടെ അടിസ്ഥാനത്തില്‍ രക്തദാനത്തില്‍ നിന്ന് താല്‍ക്കാലികമായി ഒഴിച്ച് നിറുത്തിയിരിക്കുന്നു.
  4. രക്തസമ്മര്‍ദ്ദം 180/100 mmHg ക്ക് താഴെ ആയിരിക്കേണ്ടതാണ്. രക്തമര്‍ദ്ദം ഈ അളവില്‍നിന്നും കൂടുതലുള്ള വ്യക്തിയെ രക്തദാനത്തില്‍ നിന്ന് താല്‍കാലികമായി ഒഴിച്ച് നിര്‍ത്തുന്നു. കാരണം, രക്തദാനസമയത്ത് രക്തമര്‍ദ്ദത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വ്യക്തിയെ പ്രതികൂലമായി ബാധിക്കാം.
  5. പ്രമേഹ രോഗത്തിന്‍റെ പാര്‍ശ്വഫലങ്ങള്‍ ഉളവായിട്ടുള്ള വ്യക്തികള്‍ പൊതുവേ രക്തദാനതിനു യോഗ്യരല്ല.
  6. ചികിത്സയില്‍ കഴിയുന്ന ഹൃദ്‌രോഗികള്‍ ,ക്ഷയരോഗ ലക്ഷണം പ്രകടമായിട്ടുള്ളവര്‍, കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, നിയന്ത്രണാതീതമായി ആസ്മ പിടിപ്പെട്ടിട്ടുള്ളവര്‍ - ഇവര്‍ രക്തം നല്‍കാന്‍ പാടില്ല.
  7. ഗുഹ്യരോഗമുള്ളവര്‍ രോഗബാധ ചികിത്സിച്ചു മാറ്റി ഒരു വര്‍ഷക്കാലത്തേക്ക് രക്തദാനം നടത്താന്‍ പാടുള്ളതല്ല.
  8. ദന്തരോഗചികിത്സയ്ക്ക് വിധേയരാകുന്നവര്‍ പ്രസ്തുത ചികിത്സ നടത്തിയ ശേഷം മാത്രമേ രക്തദാനം നടത്താവൂ.
  9. ഏതെങ്കിലും രോഗലക്ഷണമുള്ളവര്‍ അസുഖം ഭേധമായിട്ടും, പ്രധാനപ്പെട്ട ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരും രക്തം സ്വീകരിച്ചിട്ടുള്ളവരും ആറു മാസത്തിനുശേഷവും മാത്രമേ രക്തദാനം നടത്താവൂ.
  10. സ്ത്രീകള്‍ ഗര്‍ഭധാരണ  സമയത്തും മുലയൂട്ടുന്ന അവസരത്തിലും രക്തദാനം നടത്താന്‍ പാടില്ല.
  11. ചെറിയ മുറിവുകളില്‍ നിന്ന് അമിതമായ രക്തസ്രാവം ഉണ്ടാവുകയും അത് നിശ്ചിത സമയത്തിനുള്ളില്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന വ്യക്തികളും രക്തദാനം ചെയ്യാന്‍ പാടില്ല.



പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവരില്‍..

ടെറ്റനസ് ടോക്സോയിഡ് (TT), ടൈഫോയിഡ്, കോളറ, ഇവയ്ക്കെതിരായി കുത്തിവെയ്പ്പ് നടത്തിയിട്ടുണ്ടെങ്കിലും രക്തദാനം ചെയ്യാവുന്നതാണ്. എന്നാല്‍, ചില വാക്സിനുകളായി, വളരെ വീര്യം കുറഞ്ഞ ജീവനുള്ള അണുക്കളെയാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള വാക്സിന്‍ ഉപയോഗിക്കുന്ന അവസരത്തില്‍ രക്തദാനതിനായി മൂന്നാഴ്ച കാത്തിരിക്കേണ്ടതാണ്. ഉദാ: പോളിയോ, മണ്ണന്‍ (MEASLES), മുണ്ടിനീര്(MUMPS) etc.

പേവിഷബാധയ്ക്കെതിരായ  കുത്തിവെയ്പ്പ് നടത്തിയിട്ടുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനു ശേഷമേ രക്തം നല്‍കാവൂ.




ഒരിക്കലും രക്തദാനം ചെയ്യാന്‍ പാടില്ലാത്തവര്‍

  1. മഞ്ഞപ്പിത്തത്തിന്റെ ‘ബി’ വൈറസുകളെ ‘സി’ വൈറസുകളെ ബാധിച്ചിട്ടുണ്ടെന്ന് (HEPATITIS B or C) രക്ത പരിശോധനയില്‍ തെളിച്ചിട്ടുള്ള വ്യക്തികള്‍.
  2. മുന്‍പ് തന്‍റെ രക്തം സ്വീകരിച്ച ആളില്‍ മഞ്ഞപ്പിത്തബാധ ഉണ്ടായിട്ടുള്ളതായി അറിവുള്ളവര്‍.
  3. അപസ്മാരരോഗമോ മനസികാസ്വാസ്ഥ്യമോ ഉള്ള ആള്‍.
  4. എച്ച്.ഐ.വി. പോസ്സിറ്റീവ് ആണെന്ന് തെളിഞ്ഞിട്ടുള്ളവര്‍.
  5. എയിഡ്സ് (AIDS) ഉണ്ടെന്നു സംശയിക്കുന്ന ആളുകളില്‍  പ്രകടമായി കാണുന്ന ലക്ഷണങ്ങള്‍ ഉള്ളവര്‍.(ഉദാ:വിട്ടുമാറാത്ത പനി, അകാരണമായി ശരീരഭാരം കുറയുക, ഗ്രന്ഥിവീക്കം, തുടര്‍ച്ചയായിട്ടുള്ള  വയറിളക്കം, സ്ഥായിയായ ചുമ, ശ്വാസതടസ്സം.)
  6. മയക്കുമരുന്നിന്‍റെ അടിമകള്‍.
  7. മറ്റു അപകടകരമായ സ്വഭാവദൂഷ്യം (high risk behavior) ഉള്ളവര്‍. (ഉദാ: ലൈംഗിക വൈകൃതങ്ങള്‍ വെച്ച് പുലര്‍ത്തുന്ന വ്യക്തികളും ഇവരുടെ ലൈംഗിക പങ്കാളികളും)




⇦ PREVIOUS CHAPTER                                                                     NEXT CHAPTER ⇨








1 comment:


  1. ഒരിക്കലും രക്തദാനം ചെയ്യാന്‍ പാടില്ലാത്തവര്‍

    മഞ്ഞപ്പിത്തത്തിന്റെ ‘ബി’ വൈറസുകളെ ‘സി’ വൈറസുകളെ ബാധിച്ചിട്ടുണ്ടെന്ന് (HEPATITIS B or C) രക്ത പരിശോധനയില്‍ തെളിച്ചിട്ടുള്ള വ്യക്തികള്‍.
    മുന്‍പ് തന്‍റെ രക്തം സ്വീകരിച്ച ആളില്‍ മഞ്ഞപ്പിത്തബാധ ഉണ്ടായിട്ടുള്ളതായി അറിവുള്ളവര്‍.
    അപസ്മാരരോഗമോ മനസികാസ്വാസ്ഥ്യമോ ഉള്ള ആള്‍.
    എച്ച്.ഐ.വി. പോസ്സിറ്റീവ് ആണെന്ന് തെളിഞ്ഞിട്ടുള്ളവര്‍.
    എയിഡ്സ് (AIDS) ഉണ്ടെന്നു സംശയിക്കുന്ന ആളുകളില്‍ പ്രകടമായി കാണുന്ന ലക്ഷണങ്ങള്‍ ഉള്ളവര്‍.(ഉദാ:വിട്ടുമാറാത്ത പനി, അകാരണമായി ശരീരഭാരം കുറയുക, ഗ്രന്ഥിവീക്കം, തുടര്‍ച്ചയായിട്ടുള്ള വയറിളക്കം, സ്ഥായിയായ ചുമ, ശ്വാസതടസ്സം.)
    മയക്കുമരുന്നിന്‍റെ അടിമകള്‍.
    മറ്റു അപകടകരമായ സ്വഭാവദൂഷ്യം (high risk behavior) ഉള്ളവര്‍. (ഉദാ: ലൈംഗിക വൈകൃതങ്ങള്‍ വെച്ച് പുലര്‍ത്തുന്ന വ്യക്തികളും ഇവരുടെ ലൈംഗിക പങ്കാളികളും)

    ReplyDelete

ഇവിടെ കുറിയ്ക്കുന്ന ഓരോ വാക്കിനും നന്ദി.. വീണ്ടും വരണം..