രക്തവും രക്തദാനവും- അറിയേണ്ടതെല്ലാംമനുഷ്യരക്തത്തിനു തുല്യമായി അല്ലെങ്കില്‍ പകരമായി മറ്റൊന്നില്ല. അത് സഹജീവികളായ മനുഷ്യരില്‍ നിന്ന് തന്നെ ലഭിക്കേണ്ടിയുമിരിക്കുന്നു. ആരോഗ്യമേഖലയിൽ നാം ഇന്ന് ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യരക്തത്തിനു സമമായ കൃത്രിമരക്തം മാത്രം വികസിപ്പിച്ചെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

രക്തം ജീവന്‍റെ ആധാരമാണ്. രക്തദാനം ജീവദാനമാണ്. ലോകാരോഗ്യസംഘടന (WHO) യുടെ കണക്കു പ്രകാരം ഭാരതത്തില്‍ ആറു ദശലക്ഷം യൂണിറ്റു രക്തം വര്‍ഷംതോറും വേണ്ടിവരുന്നു. അതിന്‍റെ നേര്‍പകുതിയില്‍ താഴെ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ആയിരത്തില്‍ പത്തുപേരില്‍ താഴെ മാത്രമേ നമുക്കിടയില്‍ രക്തദാനം നടത്തുന്നുള്ളൂ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യം രക്തദാനത്തില്‍ വളരെ പിന്നാക്കമാണ്.  രക്തദാതാക്കളില്‍ ഏറിയ പങ്കും, തന്‍റെ  പ്രത്യേക രോഗിക്കുമാത്രം രക്തദാനം ചെയ്യുന്നവരാണ്. സ്വമേധയാ രക്തദാനം (voluntary blood donors) നടത്തുന്നവര്‍ ധാരാളമായി രക്തദാനത്തിനായി മുന്നോട്ടു വരേണ്ടിയിരിക്കുന്നു.

രക്തത്തെ പറ്റിയും രക്തദാനത്തെ പറ്റിയും എല്ലാവരും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഈ ലേഖനത്തില്‍. ഒരുമിച്ചായാല്‍ നീളം കൂടുമെന്നുള്ളത് കൊണ്ട് പല അധ്യായങ്ങളായി തിരിച്ചിരിക്കുന്നുവെന്ന് മാത്രം. അറിയാൻ താല്‍പര്യമുള്ളവര്‍ക്ക് തുടര്‍ന്ന് (ലിങ്കുകള്‍ തുറന്ന്) വായിക്കാം.


Chapter 1- രക്തം- ചില അടിസ്ഥാനവസ്തുതകള്‍
Chapter 2- രക്തഗ്രൂപ്പുകള്‍ 
Chapter 3- രക്തദാനത്തിന്‍റെ ആവശ്യകത 
Chapter 4- ആര്‍ക്കൊക്കെ രക്തദാനം ചെയ്യാം?
Chapter 5- ആര്‍ക്കൊക്കെ രക്തദാനം ചെയ്യാന്‍ പാടില്ല ?
Chapter 6- നിങ്ങള്‍ നല്‍കുന്ന രക്തത്തിന് എന്തുസംഭവിക്കുന്നു? 
Chapter 7- ക്രോസ്മാച്ചിംഗ് 
Chapter 8- രക്തദാനം- സാധാരണ സംശയങ്ങള്‍ 


Comments

  1. രക്തം ജീവന്‍റെ ആധാരമാണ്. രക്തദാനം ജീവദാനമാണ്. ലോകാരോഗ്യസംഘടന (WHO) യുടെ കണക്കു പ്രകാരം ഭാരതത്തില്‍ ആറു ദശലക്ഷം യൂണിറ്റു രക്തം വര്‍ഷംതോറും വേണ്ടിവരുന്നു. അതിന്‍റെ നേര്‍പകുതിയില്‍ താഴെ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ആയിരത്തില്‍ പത്തുപേരില്‍ താഴെ മാത്രമേ നമുക്കിടയില്‍ രക്തദാനം നടത്തുന്നുള്ളൂ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യം രക്തദാനത്തില്‍ വളരെ പിന്നാക്കമാണ്. രക്തദാതാക്കളില്‍ ഏറിയ പങ്കും, തന്‍റെ പ്രത്യേക രോഗിക്കുമാത്രം രക്തദാനം ചെയ്യുന്നവരാണ്. സ്വമേധയാ രക്തദാനം (voluntary blood donors) നടത്തുന്നവര്‍ ധാരാളമായി രക്തദാനതിനായി മുന്നോട്ടു വരേണ്ടിയിരിക്കുന്നു.
    വളരെ വിജ്ഞാനപ്രദമായ ലേഖനം ...

    ReplyDelete

Post a Comment

ഇവിടെ കുറിയ്ക്കുന്ന ഓരോ വാക്കിനും നന്ദി.. വീണ്ടും വരണം..