രക്തദാനം- ചില സാധാരണ സംശയങ്ങള്‍
 1. എവിടെ രക്തദാനം നടത്താം

നിയമാനുസൃതം രക്തം ശേഖരിക്കാന്‍ സൗകര്യങ്ങളുള്ള ഏതൊരിടത്തും നിങ്ങള്‍ക്ക് രക്തദാനം നടത്താം. കേരളത്തില്‍ രക്ത ബാങ്ക് ഉള്ള 144 ആശുപത്രികള്‍ ഉണ്ട്. അതില്‍ 44 എണ്ണം സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇങ്ങനെയുള്ള രക്ത ബാങ്കുകളില്‍ ദാതാവിന്‍റെയും സ്വീകര്‍ത്താവിന്‍റെയും സുരക്ഷ ഉറപ്പുവരുത്താന്‍, പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. രക്തദാനം ചെയ്യുന്ന വ്യക്തി, അതിനു യോജിച്ച ചുറ്റുപാടുകളാണ് രക്തബാങ്കില്‍ ഉള്ളതെന്ന് ഉറപ്പുവരുത്തണം.

2.രക്തദാനത്തിനു മുമ്പ് ശ്രദ്ധിക്കേണ്ടവ

     1. തലേദിവസം ഉറക്കം കിട്ടിയിരിക്കണം
     2. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം


3. സന്നദ്ധ രക്തദാനത്തിന്‍റെ ഗുണങ്ങള്‍
1. സന്നദ്ധ രക്തദാതാവ് അവര്‍ക്ക് ആരോഗ്യവാനാണെന്നു പൂര്‍ണബോധ്യമുണ്ടെങ്കില്‍ മാത്രമേ രക്തം ദാനം ചെയ്യുകയുള്ളൂ.
2. ആവശ്യമുള്ള സമയത്ത് സുരക്ഷിത രക്തത്തിന്‍റെ ലഭ്യത രക്തബാങ്കുകളില്‍ ഉറപ്പാകുന്നു.
3. അത്യാവശ്യഘട്ടത്തില്‍ രക്തത്തിനായി നെട്ടോട്ടമോടുന്ന സാഹചര്യം ഇല്ലാതാകുന്നു.
4. പ്രതിഫലം വാങ്ങി രക്തം കൊടുക്കുന്ന സ്ഥിതി വിശേഷം ഇല്ലാതാകുന്നു.
 4. ആരോഗ്യപരവും ധാര്‍മികവുമായ നേട്ടങ്ങള്‍
വിവേചനം കൂടാതെ സഹജീവികളെ സഹായിക്കാനുള്ള മനസ് ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താം. സന്നദ്ധ രക്തദാതാവിന്‍റെ ജീവിതത്തില്‍ ഒരു നിയന്ത്രണമുണ്ട്. രക്തദാനം വഴി നമ്മുടെ മജ്ജയെ ഉത്തേജിപ്പിക്കാന്‍ കഴിയും. രക്തദാനം ചെയ്യുന്നവരില്‍ ഹൃദ്രോഗം കുറഞ്ഞു കാണുന്നതായും അവരുടെ ആയുസും ആരോഗ്യവും വര്‍ധിക്കുന്നതായും കണക്കുകള്‍ പറയുന്നു. സഹോദര ജീവിക്കു പുനര്‍ജന്മം നല്കുക വഴി ആത്മസംതൃപ്തിയും ഉണ്ടാകുന്നു.
5.ചില തെറ്റായ ധാരണകള്‍
1.  ജോലിചെയ്ത് ജീവിക്കുന്നവരില്‍നിന്നു രക്തം എടുക്കരുത്
2. സ്ത്രീകളില്‍നിന്നു രക്തം എടുക്കരുത്
3.രക്തദാനം ചെയ്താല്‍ ശരീരം ക്ഷീണിക്കും
6. രക്തദാനം മൂലം ഉളവായേക്കാവുന്ന പാര്‍ശ്വഫലങ്ങള്‍
അധികം ദാതാക്കളിലും യാതൊരുവിധ പ്രശ്നങ്ങളും രക്തദാനം കൊണ്ട് ഉണ്ടാകുന്നില്ല. എന്നാല്‍ വളരെ അപൂര്‍വമായി നൂറില്‍ ഒന്നോ രണ്ടോ ആളുകള്‍ക്ക്, നേരിയതോതില്‍ ക്ഷീണമോ തലചുറ്റലോ തോന്നാറുണ്ട്. ഇത് പെട്ടെന്ന് ഉണ്ടാകുന്ന മാനസിക സംഘര്‍ഷം കൊണ്ടോ വിഭ്രാന്തി കൊണ്ടോ ആകാം. ആഹാരം കഴിക്കാതിരിക്കുന്നതുകൊണ്ടും ഉറക്കക്ഷീണംകൊണ്ടും ചിലപ്പോള്‍ ദാനം ചെയ്യപ്പെടുന്ന രക്തം കാണാന്‍ ഇടയാകുന്നതു കൊണ്ട് ഇങ്ങനെ സംഭവിക്കാം.


1 comment:

 1. ആരോഗ്യപരവും ധാര്‍മികവുമായ നേട്ടങ്ങള്‍
  വിവേചനം കൂടാതെ സഹജീവികളെ സഹായിക്കാനുള്ള മനസ് ഉണ്ടാകുന്നു.
  ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താം. സന്നദ്ധ രക്തദാതാവിന്‍റെ
  ജീവിതത്തില്‍ ഒരു നിയന്ത്രണമുണ്ട്. രക്തദാനം വഴി നമ്മുടെ മജ്ജയെ ഉത്തേജിപ്പിക്കാന്‍
  കഴിയും. രക്തദാനം ചെയ്യുന്നവരില്‍ ഹൃദ്രോഗം കുറഞ്ഞു കാണുന്നതായും അവരുടെ ആയുസും
  ആരോഗ്യവും വര്‍ധിക്കുന്നതായും കണക്കുകള്‍ പറയുന്നു. സഹോദര ജീവിക്കു പുനര്‍ജന്മം നല്കുക
  വഴി ആത്മസംതൃപ്തിയും ഉണ്ടാകുന്നു.

  ReplyDelete