കടപയാദി


കേരളത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നതും , ആര്യഭടീയത്തില്‍ പ്രയോഗിച്ചിരിക്കുന്നതും, ഒരുപക്ഷെ കേരളത്തില്‍ തന്നെ ജന്മമെടുത്തതുമായ ഒരു അക്ഷരസംഖ്യാ സമ്പ്രദായമാണ് "പരല്‍പ്പേര്" അഥവാ 'കടപയാദി'. സംഖ്യകളെ സൂചിപ്പിക്കാന്‍ വാക്കുകള്‍ ഉപയോഗിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. തിരിച്ചും ആകാം. നമ്മുടെ മലയാളം അക്ഷരങ്ങള്‍ ഓരോന്നിനും പൂജ്യം മുതല്‍ ഒമ്പതുവരെയുള്ള ഒരു സംഖ്യാവില കല്‍പ്പിച്ചുനല്‍കി, അതിനനുസരിച്ച് വാക്കുകള്‍ക്ക് വിലയിടുന്ന ഏര്‍പ്പാടാണ് ഈ കടപയാദി. എങ്ങനെയാണെന്നറിയാന്‍ ചിത്രം നോക്കൂ..


എല്ലാ സ്വരാക്ഷരങ്ങള്‍ക്കും പൂജ്യം എന്ന് വിലയിടുക..
വ്യഞ്ജനങ്ങളില്‍ 'ക' മുതല്‍ 'ങ' വരെയുള്ള അഞ്ചക്ഷരങ്ങളും 'ച' മുതല്‍ 'ഞ' വരെയുള്ള അഞ്ചക്ഷരങ്ങളും ചേര്‍ത്ത് ഒന്ന് മുതല്‍ പൂജ്യം വരെ വിലയിടുക. ഇതുപോലെ 'ട' വര്‍ഗ്ഗത്തിനും 'ത'വര്‍ഗ്ഗത്തിനും വില നല്‍കുക. 'പ' വര്‍ഗത്തിന് ഒന്ന് മുതല്‍ അഞ്ചു വരെ വില നല്‍കിയശേഷം 'യ' മുതല്‍ 'ഴ' വരെയുള്ള പത്ത് അക്ഷരങ്ങള്‍ക്കും ക്രമപ്രകാരം വിലയിടുക.'റ' യ്ക്ക് പൂജ്യം എന്നും നല്‍കുക. ഇതാണ് 'കടപയാദി'യിലെ അക്ഷരങ്ങളും അവയുടെ മൂല്യം പേറുന്ന സംഖ്യകളും തമ്മിലുള്ള ബന്ധം.
ഈ സമ്പ്രദായപ്രകാരം വാക്കുകള്‍ക്ക് വിലനല്‍കുന്നതിന് ഒരു വാക്കിലെ ഓരോ അക്ഷരങ്ങളുടെയും വില ചേര്‍ത്തെഴുതി തിരിച്ചിട്ടാല്‍ മതി. കണ്‍ഫ്യൂഷന്‍ ആയാ. ദാ ദിങ്ങനെ.
'ഹരി' എന്ന വാക്കിന്‍റെ വില കാണണം. നമ്മുടെ പട്ടിക അനുസരിച്ച് 'ഹ'യുടെ വില 8 ആണ്. 'ര'യുടെ വില രണ്ടും. ചേര്‍ത്തെഴുതിയാല്‍ 82. തിരിച്ചിട്ടാല്‍ 28. അപ്പൊ ഹരിയുടെ വില 28.

'ശാരദ'യോട് 'കൊല്ലം' കൂട്ടിയാല്‍ ക്രിസ്തുവര്‍ഷം !!! 

എന്ന് കേട്ടിട്ടുണ്ടോ. കടപയാദിയെ സംബന്ധിക്കുന്ന ഒരു പ്രയോഗമാണത്. നമ്മുടെ പട്ടികപ്രകാരം 'ശാരദ'യുടെ വില നോക്കിയാല്‍ {ശ=5, ര=2, ദ=8} 825 എന്ന് കിട്ടും. കൊല്ലം എന്ന് പറഞ്ഞത് കൊല്ലവര്‍ഷമാണ്. അതായത് ഇപ്പോള്‍ കൊല്ലവര്‍ഷം 1191 അല്ലെ. അപ്പോള്‍ ശാരദയോട് കൊല്ലം കൂട്ടിയാല്‍ , 825+1191= 2016, ക്രിസ്തുവര്‍ഷം. ഇതൊക്കെ കണ്ടെത്തിയവനെ സമ്മതിക്കണം. കൂട്ടത്തില്‍ എന്നേം.

"എന്‍റെ കൂടെ വരുന്നതൊക്കെ കൊള്ളാം, പക്ഷെ 'കമാ'ന്നൊരക്ഷരം മിണ്ടരുത്"
നമ്മളൊക്കെ ഇടയ്ക്കെങ്ങിലും പറയുന്ന ഒരു ഡയലോഗാണിത്, അതെന്താണെന്ന് അറിയില്ലെങ്കിലും. ‘കമ’ എന്നത് ഒരക്ഷരം അല്ല എന്ന് നമുക്കറിയാം. അപ്പോള്‍ എങ്ങനെയാണു ഈ പ്രയോഗം ഉണ്ടായത്? കടപയാദി പട്ടിക അനുസരിച്ച്, ‘ക’ യുടെ വില 1, മ=5, അപ്പോള്‍ ‘കമ' എന്ന് പറഞ്ഞാല്‍ 51. മലയാളത്തിലെ 51 അക്ഷരങ്ങളില്‍ ഒന്നുപോലും ഉരിയാടരുത് എന്നാണതിന്‍റെ അര്‍ത്ഥം. എന്താല്ലേ..

അമ്പത്തൊന്നക്ഷരാളി

ഇത്രയും പഠിച്ചു കഴിഞ്ഞ നമ്മള്‍ വിചാരിക്കും, അപ്പോ ഈ അമ്പത്തൊന്നക്ഷരാളി എന്ന് പറയുന്നത് 51 മലയാള അക്ഷരങ്ങളെയെല്ലാം കൂടി ചേര്‍ത്തു പറയുന്നതായിരിക്കുമെന്ന്. അതുചിലപ്പോ കടപയാദിയെ പറ്റി കേട്ടിട്ടില്ലെങ്കിലും നമ്മള്‍ അങ്ങനെ ചിന്തിച്ചിട്ടുണ്ടാകണം. എന്നാല്‍ സത്യം അതല്ലാ. ഈ അമ്പത്തൊന്നക്ഷരാളി പ്രയോഗവും കടപയാദി സമ്പ്രദായത്തിലേതാണ്. “ഹരിശ്രീ ഗണപതയേ നമ:” എന്ന മന്ത്രത്തിന്‍റെ സംഖ്യാരൂപമാണ് 51. അതെങ്ങനെ 51 ആകുന്നു എന്നറിയാന്‍ ചിത്രം നോക്കൂ.
(റഫറന്‍സ്- വാമൊഴി ചരിത്രം, വെള്ളനാട് രാമചന്ദ്രന്‍)

കൂടുതല്‍ അറിയാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഈ വിക്കിപീഡിയ പേജ് സന്ദര്‍ശിക്കാം.

മനോജ്‌ വെള്ളനാട്


13 comments:

 1. ഇതൊക്കെ കണ്ടെത്തിയവനെ സമ്മതിക്കണം. കൂട്ടത്തില്‍ തേടിയെത്തിച്ചു തന്ന ഡോക്ടറേയും.....
  ആശംസകള്‍

  ReplyDelete
 2. ഇതൊക്കെ ഒന്ന് ശരിക്കും മനസ്സിലാക്കിയിട്ട്‌ വരാം.വിശദമായ അഭിപ്രായം പറയാം.

  ReplyDelete
 3. ഇൻഡോ-പാക് യുദ്ധകാലത്ത് ചിലനേരങ്ങളിൽ കോഡ് ഭാഷയായി ഉപയോഗിച്ചത് മലയാളം ആയിരുന്നു എന്നൊക്കെ അന്ന് പറഞ്ഞുകേട്ടിരുന്നു. ചിലപ്പോൾ ബഡായി അടിച്ചതായിരിക്കും. ഇത് ഡവലപ് ചെയ്താൽ ഒന്നാന്തരം കോഡു ഭാഷയാക്കാമല്ലോ

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
 4. നിങ്ങളെ ഏതായാലും സമ്മതിച്ചു.കൂട്ടത്തിൽ ആശംസയും, പുതിയ അറിവ് പകർന്നു തന്നതിന്....

  ReplyDelete
 5. നല്ല ഒരു അറിവ് പങ്കുവച്ചതിനു ഒരായിരം നന്ദി .......ആശംസകള്‍

  ReplyDelete
 6. കൊള്ളാലോ... എനിക്കിതൊന്നു കാര്യായിട്ട് പഠിക്കണം :)

  ReplyDelete
 7. സംഖ്യാ ശാസ്ത്രത്തിൽ അഗ്രഗണ്യന്മാരായ
  നമ്മുടെയൊക്കെ മുതുമുത്തപ്പന്മാരെയൊന്നും കവച്ചുവെക്കുവാൻ
  നമ്മളെകൊണ്ടൊന്നും ആവില്ല അല്ലേ'
  പിന്നെ
  കടപയാദി‘ എന്നാൽ അക്ഷരങ്ങളെ സംഖ്യകളാക്കി രൂപപ്പെടുത്തി
  പറയുന്ന മലയാളത്തിലെ പണ്ടുള്ള ഒരു രഹസ്യ ഭാഷയാണ്. പ്രത്യേകിച്ച്
  പല കച്ചവട രംഗങ്ങളിലും , കാൽ നൂറ്റാണ്ട് മുമ്പ് വരെ ഇത് ഉപയോഗിച്ചിരുന്നതായി
  കാണാം.ഉപഭോക്താക്കാളുടെ മുമ്പിൽ വെച്ച് വരെ ഇടനിലക്കാർ കൈ തോർത്തിട്ട് മറച്ചും ,
  വിരലുകളിൽ തൊട്ടും മറ്റും ധാരാളം കച്ചവടങ്ങൾ നടത്തിയിരുന്നു ( കാളച്ചന്ത , പലചരക്കങ്ങാടി
  മുതൽ പല മൊത്തക്കച്ചവടരംഗങ്ങളിലും )

  ReplyDelete
 8. ഇതൊരു പുതിയ അറിവ്. എല്ലാം കൂടി വായിച്ചപ്പോൾ ആകെ ഒരു കടപടാദി. വെള്ളനാട് രാമചന്ദ്രനെ തപസ്യയുടെ സമ്മേളനത്തിന് കണ്ടിരുന്നു.

  ReplyDelete
 9. KAMA KA-1 MA 5 THEM KAMA=15 THEN HOW IT WILL 51?

  ReplyDelete
 10. കടപയാദി കലക്കി

  ReplyDelete