നിരോധിക്കണം ജീവനെടുക്കുന്ന ആചാരങ്ങള്‍

നിരോധിക്കണം ജീവനെടുക്കുന്ന ആചാരങ്ങള്‍
 

മരിച്ച നൂറിലധികം മനുഷ്യരുടെ കുടുംബത്തേക്കാള്‍ ദാരുണമായിരിക്കും പരിക്കേറ്റു ജീവന്‍ തിരികെ കിട്ടിയവരുടെയും അവരുടെ കുടുംബങ്...
Posted by Manoj Vellanad on Tuesday, 12 April 2016

Comments

 1. ഇപ്പോള്‍ ഒരുപക്ഷേ നിരോധിക്കുമായിരിക്കും. എന്നാല്‍, കുറച്ചുകാലം കഴിയുമ്പോള്‍ നാമിതെല്ലാം മറക്കും. അപ്പോള്‍ പതിയെ നാം പോലും അറിയാതെ ഈ ആചാരം നമ്മുടെ ദേവാലയങ്ങളില്‍ വീണ്ടും വരും... ഷവര്‍മയും മാഗിയും തിരികെയെത്തിയില്ലേ? സ്‌കൂള്‍ ബസ്സുകള്‍ നിരത്തിലോടുന്ന സമയത്ത് ഇപ്പോഴും ടിപ്പര്‍ലോറികള്‍ ഓടുന്നുണ്ടല്ലോ... അടുത്തൊരു വികാരതീവ്രമായ വിഷയം നമുക്കു ചര്‍ച്ച ചെയ്യാന്‍ കിട്ടുന്നിടത്തോളം നമുക്കിത് വലിയ വിഷയമായിരിക്കും. അതു കഴിഞ്ഞാല്‍ നമുക്കിത് ഔട്ട് ഡേറ്റഡ്...

  ReplyDelete
 2. നമ്മുടെ നാട്ടില്‍ ഏതു നിയമം വന്നാലും പണവും പ്രതാപവും ഉണ്ടങ്കില്‍ എല്ലാം കാറ്റില്‍ പറത്താം.............ആശംസകള്‍

  ReplyDelete
 3. എന്തൊക്കെ വിശാസം പറഞ്ഞാലും വൻ തോതിലുള്ള വെടിക്കെട്ട്‌ ഹിന്ദു ആചാരത്തിന്റെ ഭാഗമല്ല.ശ്രീകോവിൽ നട തുറന്നാൽ അതറിയിക്കുന്ന ഉപാധിയായി തുടങ്ങിയതാണെന്ന് തോന്നുന്നു.പക്ഷേ അതിപ്പോൾ വളർന്ന് ഇത്രയും വലുതായി.ഇതിനൊന്നും ഒരു നിയന്ത്രണവും വരാൻ പോകുന്നില്ലാന്ന് മുൻ കാലാനുഭവം പാഠം.അല്ലെങ്കിൽ ആറു ദിവസം കൊണ്ട്‌ തീരേണ്ട ജുഡീഷ്യൽ അന്വേഷണത്തിനു ആറുമാസം അവധി കൊടുക്കുമായിരുന്നോ???

  ReplyDelete
 4. പിന്നേം ചങ്കരൻ തെങ്ങേൽ കയറും. നോക്കിക്കോ

  ReplyDelete
 5. പുരയ്ക്ക് തീപിടിക്കുമ്പോള്‍ വാഴവെട്ടുന്നവരും ധാരാളം.....
  ആശംസകള്‍ ഡോക്ടര്‍

  ReplyDelete
 6. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അപകടം ഉണ്ടാകുന്നു അത് കൊണ്ടാരും യാത്ര ചെയ്യുന്നില്ലേ എന്ന ചോദ്യമാണ് വെടിക്കെട്ട് നിരോധനത്തിനെതിരെ ചോദിക്കുന്ന പ്രധാന ചോദ്യം. മനുഷ്യന് ഒഴിവാക്കാനാകാത്തതല്ല ഇതെന്ന് ചോദിക്കുന്നവർക്ക് അറിയില്ല എന്നുണ്ടോ..? ഏറ്റവും പ്രിയപ്പെട്ടവർ ഇങ്ങനെ ഒരു ദുരന്തത്തിനു ഇരയാകുന്ന ഒരാളും വെടിക്കെട്ടിന് വേണ്ടി വാദിക്കില്ല. എന്തിനാണ് കാതടപ്പിക്കുന്ന ഈ അപകട വെടിക്കെട്ട്..? വർണ്ണ ഭംഗിയുള്ള മറ്റു മാർഗങ്ങൾ സ്വീകരിക്കാൻ എന്തെ നമ്മൾ മടിക്കുന്നത്..? ആരുടെ ഒക്കെയോ ആരെങ്കിലും എവിടെയോക്കെയോ മരിക്കുന്നു. അതിനു ഞങ്ങളുടെ വെടിക്കെട്ട് എന്തിനു വേണ്ടന്നു വെക്കണം എന്ന ധാര്ഷ്ട്യം തന്നെയാണ് ഇതിനു പിന്നിൽ

  ReplyDelete
 7. സകലനിയന്ത്രണങ്ങളെയും
  കാറ്റില്‍ പറത്തിയിട്ടും, നിരവധി
  നാട്ടുകാരുടെയും ഭരണകൂടത്തിന്‍റെയും
  വിലക്കുകളെ തൃണവത്ഗണിച്ചും നടത്തിയതിനാലാണ്
  ഇതൊക്കെ സംഭവിച്ചത്

  ReplyDelete

Post a Comment