മനോരമയിലെ ഡോക്ടര്‍മാരെയും ആരോഗ്യരംഗത്തെയും കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി
--------------------------------------------------------------------
ചികിത്സ ചിലവ് എന്നും പിടിച്ചു നിറുത്തിയിരുന്നത് ചെറിയ ആശുപത്രികളും, കുടുംബ ഡോക്ടറുമാണ്. ചികിത്സയുടെ കാര്യത്തിൽ ഒരു ത്രിതല ശൈലി നമുക്ക് അനിവാര്യമാണ്. കുടുംബ ഡോക്ടറെ ആദ്യം കാണുക, റഫർ ചെയ്താൽ മാത്രം വലിയ ആശുപത്രികളിൽ പോവുക. രോഗങ്ങൾ പ്രതിരോധിക്കുവാനുള്ള ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കുക. സമീപ കാലത്ത് 500 ലധികം ചെറിയ ആശുപത്രികൾ പൂട്ടി പോയിട്ടുണ്ട്. സർക്കാർ എയ്ഡും, നികുതി ഇളവുകളും വഴി ഇവ നിലനിറുത്തിയെ മതിയാകൂ. ഡോക്ടർമാർ നടത്തുന്ന ചെറിയ ആശുപത്രികൾ അധികവും കച്ചവട കണ്ണിലാതെ തന്നെ ചികിത്സിക്കും. നൈതികമല്ലാത്ത ചികിത്സക്ക് ഒരു ഡോക്ടറും കൂട്ട് നിൽക്കില്ല, അത് അനുവദിക്കുകയുമില്ല. അങ്ങനെയുണ്ടെങ്കിൽ അത്, ജനറലൈസ് ചെയ്യാതെ വളരെ സ്പെസിഫിക്കായി ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്.
ജനറിക് മരുന്നുകളുടെ പേരിൽ ഡോക്ടർമാരെ പഴിക്കുന്നതും ശരിയല്ല. സമൂഹത്തിലെ ഉന്നതർ എന്തിനു ബ്രാൻഡ് മരുന്നുകൾ ഉപയോഗിക്കുന്നു? ഡോക്ടർമാർ സ്വന്തം ആവശ്യത്തിനും ബ്രാൻഡ് തന്നെ ഉപയോഗിക്കുന്നത് ഇവയ്ക്കു കൂടുതൽ ഗുണം ഉള്ളത് കൊണ്ടു തന്നെ. സ്വന്തം കുടുംബത്തിനു കൊടുക്കുന്ന മരുന്ന് സ്വന്തം രോഗിക്കും കൊടുക്കാം എന്ന് കരുതന്നതും ഇതിനാൽ തന്നെ. നിലവിലെ സർക്കാർ സംവിധാനത്തിന് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കാൻ കഴിയുന്നില്ല. എല്ലാ മരുന്നുകൾക്കും തുല്യ നിലവാരം ഉറപ്പു നൽകാമെങ്കിൽ ജനറിക്ക് മരുന്ന് എഴുതാൻ തയ്യാറെന്ന് ഡോക്ടർമാർ നിരവധി തവണ വ്യക്തമാക്കിയിട്ടുളതാണ്. നിലവിൽ ജനറിക്ക് മരുന്ന് എഴുതിയാൽ ഏതു കൊടുക്കണം എന്ന് മെഡിക്കൽ സ്റ്റോറിൽ എടുത്തു കൊടുക്കുന്ന ആളാകും തീരുമാനിക്കുക. മരുന്നിന് എന്തെങ്കിലും റിയാക്ഷനോ മറ്റോവന്നാല്‍ നിങ്ങള്‍ ആരെയായിരിക്കും കുറ്റപ്പെടുത്തുക? രോഗം മാറ്റുവാൻ ഉത്തരവാദി ആയ ഡോക്ടർ അതു തീരുമാനിക്കുനതാകില്ലേ ഉചിതം. ഡോക്ടർ സമൂഹം ആവശ്യപ്പെടുന്നത് സർക്കാർ തന്നെ ഗുണമുള്ള മരുന്ന് ഉത്പാദിപ്പിച്ചു പൊതു ശൃംഖലവഴി നല്‍കണം എന്നാണ്. എല്ലാ മദ്യകുപ്പിയിലും മുദ്ര പതിപ്പിച്ചു, സ്വന്തം ശൃംഖല വഴി നൽകാമെങ്കിൽ മരുന്നിന്റെ കാര്യത്തിലും ഇതു അസാധ്യമല്ലല്ലോ? ചൊവ്വയില്ലേക്ക് ഉപഗ്രഹം അയക്കുന്ന രാജ്യത്തിനു മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ സാധിക്കില്ലേ? വേണ്ടത് രാഷ്ട്രീയ ഇഛാശക്തിയാണെന്ന് മാത്രം.
മരുന്നുകളുടെ ഭീമാമായ വിലക്ക് ഉത്തരവാദി ആരെന്നു നാമറിയണം. രാസ - വളം വകുപ്പിനു കീഴിലുള്ള NPPA (national pharmaceutical pricing authority ) ആണ് മരുന്നിന്റെയും വില നിയന്ത്രിക്കുന്നത്, ഡോക്ടർമാർ അല്ല. ഉത്പാദന ചിലവിനനുസരിച്ച് മാത്രം വില നിശ്ചയിക്കുവാൻ ഇവര്‍ക്ക് കമ്പനികളോട് നിർദേശിക്കാൻ കഴിയില്ലേ? സാധാരണ ഉപയോഗത്തിനു വേണ്ട മരുന്നുകൾ വില നിയന്ത്രണ പട്ടികയിൽ കൊണ്ട് വന്നു കൂടെ? ഇവർ സ്വാധീനത്തിന് വഴങ്ങുന്നുണ്ടോ? വില നിയന്ത്രണത്തിന് വേണ്ടതും രാഷ്ട്രീയ ഇഛാശക്തി തന്നെ.
രോഗികളോടും, സമൂഹത്തിനോടും ഏറ്റുവും പ്രതിബദ്ധത പുലർത്തിയാണ് ഭൂരിഭാഗം ഡോക്ടർമാരും പ്രവർത്തിക്കുന്നത്. ന്യൂനപക്ഷത്തിന്റെ തെറ്റുകളെ ജനറലൈസ് ചെയ്യാതെ, സമൂഹത്തെ മൊത്തം വെറുതെ പഴി പറയുക മാത്രം ചെയ്യാതെ, തെറ്റുകാർക്ക് മാത്രം അർഹമായ ശിക്ഷകൾ വാങ്ങിക്കൊടുക്കുകയാണ് ഉത്തരവാദിത്തമുള്ള ജനസമൂഹം ചെയ്യേണ്ടത്. അതിലൂടെ ന്യൂനപക്ഷത്തെ കൂടി തിരുത്തുകയാണ് വേണ്ടത്. അതിനു മെഡിക്കൽ സമൂഹം തയ്യാറുമാണ്.
തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോഴും ആത്മാർത്ഥവും, സത്യസന്ധവുമായി ജോലിചെയ്യുന്ന ഭൂരിപക്ഷം വരുന്ന ഡോക്ടർമാരുടെ മനോധൈര്യം ചോരാതെ നോക്കേണ്ട ഉത്തരവാധിത്വം കൂടി സമൂഹത്തിനുണ്ട്. ഡോക്ടര്‍മാരും സമൂഹവും ഒരുമിച്ചുനിന്നാലല്ലാതെ ഇതിന് മാറ്റംവരുത്താന്‍ സാധിക്കില്ല.
നല്ല കുറിപ്പ് .
ReplyDeleteThis one need to be published to reach out to common people.. Well said
ReplyDeleteവിഞ്ജാനപ്രദമായ പോസ്റ്റ്
ReplyDeleteആശംസകള്‍ ഡോക്ടര്‍
അതിരാഷ്ട്രീയവും അഴിമതിയുമാണു ഒരുമാതിരിപ്പെട്ട എല്ലാ ക്രമരാഹിത്യത്തിന്റെയും ഹേതു എന്നാണെന്റെ അഭിപ്രായം
ReplyDeleteകൂടുതല്‍ വിശകലനങ്ങള്‍ നടത്തേണ്ട ഒരു വിഷയം...
ReplyDeleteനല്ലൊരു ലേഖനം.
ReplyDeleteഇനിയും ധാരാളം വായിക്കപ്പെടേണ്ട വിഷയം..
നല്ല തുടർ ചർച്ചകൾ നടത്തി നാട്ടിലെങ്ങും
ReplyDeleteപ്രാബല്ല്യത്തിൽ വരത്തേണ്ടതായ വിഷയം
നല്ല കുറിപ്പ്. കുടുംബ ഡോക്ടര്‍ എന്ന concept തന്നെ ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു എന്നു തോന്നുന്നു.
ReplyDeleteഏതൊരു മേഖലയിലുമെന്നപോലെ ആരോഗ്യരംഗത്തും രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം മൂലം ദുരിതമനുഭവിക്കുന്നത് കൂടുതലും സാധാരണക്കാര്‍ തന്നെ. ഇതിനൊക്കെ ഒരു മാറ്റം വരുമെന്നു പ്രത്യാശിക്കാം. നിസ്വാര്‍ത്ഥ സേവനമനുഷ്ഠിക്കുന്ന ഒത്തിരി ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ആശ്വാസം തന്നെ! അത്തരക്കാരുടെ എണ്ണം കൂടട്ടെ എന്നാശിക്കുന്നു!
Find some useful informative blogs below for readers :
ReplyDeleteFind some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Kerala Motors
Incredible Keralam
Home Nalukettu
Agriculture Kerala
Janangalum Sarkarum
injass publicrelation
Indian stockmarket
Earn money by net
incredible keralam
ജനറിക് മരുന്ന് എഴുതുന്ന കാര്യത്തില്‍ വിയോജിപ്പുണ്ട്. വ്യാജ മരുന്നുകള്‍ വിപണി വാഴുന്നതാവും ഫലം. നല്ല കമ്മീഷന് കിട്ടും എന്നതിനാല്‍ മരുന്നുകടകള്‍ "കപ്പപ്പൊടി" മരുന്നുകളെ പിന്തുണയ്ക്കും.രോഗ ശാന്തി അകലെയാവും.
ReplyDeleteജെനറിക് മരുന്നുകള്‍ എഴുതുന്നത് എന്തായാലും ആശങ്കാജനകം തന്നെയാണ്... :(
ReplyDeleteജെനറിക് മരുന്നുകള്‍ എഴുതുന്നത് എന്തായാലും ആശങ്കാജനകം തന്നെയാണ്... :(
ReplyDeleteരാസ - വളം വകുപ്പിനു കീഴിലുള്ള ൺപ്പ്പ്പാ (നാഷണൽ ഫർമ്മകെൂറ്റികൽ പ്രിസീങ് ഔതൊരിറ്റി ) ആണ് മരുന്നിന്റെയും വില നിയന്ത്രിക്കുന്നത്, ഡോക്ടർമാർ അല്ല. ഉത്പാദന ചിലവിനനുസരിച്ച് മാത്രം വില നിശ്ചയിക്കുവാൻ ഇവര്‍ക്ക് കമ്പനികളോട് നിർദേശിക്കാൻ കഴിയില്ലേ? സാധാരണ ഉപയോഗത്തിനു വേണ്ട മരുന്നുകൾ വില നിയന്ത്രണ പട്ടികയിൽ കൊണ്ട് വന്നു കൂടെ? ഇവർ സ്വാധീനത്തിന് വഴങ്ങുന്നുണ്ടോ? വില നിയന്ത്രണത്തിന് വേണ്ടതും രാഷ്ട്രീയ ഇഛാശക്തി തന്നെ.
ReplyDeleteപുതിയൊരറിവ്.