ചന്തയില്‍ കവിത വില്ക്കാന്
പോയ പഴയൊരു കവിയെ
വഴിയില്‍ കിടന്നു കിട്ടി.
കരഞ്ഞും കൊണ്ടാണ്,
കവിതയ്ക്കിപ്പോ
പഴയ ഡിമാന്ഡില്ലത്രേ!
മുമ്പൊരു കവിത വിറ്റു
നമ്മള് മൂന്നാളും കൂടി
കടലുകാണാന്‍ പോയതും
കപ്പലണ്ടി വാങ്ങി തിന്നതും
ഒട്ടൊരുല്പ്രേക്ഷയുമില്ലാതെ
ആദ്യമേ അങ്ങു കവിതപ്പെടുത്തി.
ചന്തയില്‍ കവിത തൂക്കുന്ന
ത്രാസ്സിപ്പോഴും പഴയത് തന്നെ.
കവിത വിറ്റ് ജീവിതം വാങ്ങാന്‍
ഇന്നാരുമവിടെ വരാറില്ലെന്ന്.
വാങ്ങി വച്ചാല്‍ തന്നെ എന്തിനാ?
വാങ്ങിയ വൃത്തത്തിനെങ്കിലും
വില്‍ക്കണ്ടായോ? എന്നൊരാട്ടും.
തന്റെ കവിത വിറ്റു നമ്മള് മൂന്നാളും
പണ്ടത്തെ സ്കൂളില്‍ പിന്നേം
പഠിക്കാന്‍ പോയതും
'കാ'യും 'മാ'യും മാറിയതിനു
മലയാളം ടീച്ചര്‍ എന്നെ
കവിതപ്പുറത്ത് കയറ്റി നിര്‍ത്തിയതും
ഇന്നും എന്തൊരു സ്ഫുടതയുള്ള കവിത.
പാതി ബോധമേയുള്ളെങ്കിലും
ശരിക്കുമൊരു കവി തന്നെ, പാവം.
വല്ലപ്പോഴും ഒരു വിത്തുവീണു കിട്ടും.
അതിനു ഭാഷയിട്ട്, ഉപമയൊഴിച്ചു
വളര്‍ത്തിയാലോ, ഇതുതാനല്ലിയോ
താടിയുള്ളാശാനും കൊണ്ടുവന്നതെന്ന്!
ഇതുപോലെ പത്തെണ്ണം താനും
വളര്‍ത്തിയെന്നു മുറ്റമടിക്കുന്ന ജാനു.
തൊഴുത്തിലെ കറവവറ്റാറായ കറുമ്പി
രണ്ടുനേരം വീതം ചുരത്തുന്നതും കവിത.
പറഞ്ഞിട്ടെന്താ, അതുമൊരു കൃഷിയല്ലേ.
പിന്നെയും എന്തൊക്കെയോ കവിത
എന്തും കവിത!! എന്തോരം കവിത!!
ഇന്നാളൊരു കവിത വിറ്റ് നമ്മള് മൂന്നാളും
കല്യാണിയില്‍ ശാര്‍ദ്ദൂലവിക്രീഡിതത്തിനു
പോയ കവിത തുറന്നതും, ഞാനങ്ങു
ദ്രുതകാകളിയില്‍ കൈയും വീശി നടന്നു.
ഇനിയും നിന്നാലെന്റെ അലങ്കാരങ്ങളഴിയും.
ഇക്കവിതയ്ക്കാളു കൂടുമെന്നുറപ്പല്ലേ.
സ്വന്തം കവിതമോന്തി അരബോധത്തില്‍
ഭാഷാവക്കില് കിടക്കുന്നതോ കവിത്വം
എന്നൊരു ചോദ്യമുണ്ടായിരുന്നു.
കവിയാണെന്ന് ഭയന്നിട്ടല്ല,
ഒന്നുമല്ലെങ്കിലുമാ കവിതപ്പുറത്തേറി
സ്വപ്നം കാണാനൊത്തിരി
പോയതല്ലേ, നമ്മള് മൂന്നാളും
(ഇ-മഷി ഓണ്‍ലൈന്‍ മാസികയുടെ 2015 ഏപ്രില്‍ ലക്കത്തില്‍ വന്നത്)
കവിതയെക്കുറിച്ച് ഒരു കവിത..എന്തായാലും അതില്‍ കവിത ഉണ്ടാവാതിരിക്കില്ലല്ലോ
ReplyDeleteകവിതക്ക് എത്രയെത്ര സാദ്ധ്യതകൾ
ReplyDelete"കുത്തികുറിച്ചിരുന്നാല് അത്താഴമൂണിനെന്തു ചെയ്യും"
ReplyDeleteഇന്നാവഴികളെല്ലാം മാറിയല്ലോ!
ആശംസകള്‍ ഡോക്ടര്‍
ഈ ലോകത്തില്‍ എഴുറ്റാനേറ്റവും എളുപ്പമുള്ളത് കവിതകളാണത്രെ
ReplyDeleteഎന്നാരു പറഞ്ഞു ?????
Deleteഎന്നാ ഇനി കവിത എഴുതി നോക്കാം.
ReplyDeleteകവിത ബുദ്ധിയുല്ലോള്ളോര്ക്ക് പറഞ്ഞിട്ടുള്ളതാ.
ReplyDeleteമണ്ടന്മാരെന്ന് അംഗീകരിച്ചു കൊടുക്കാന്‍ ആര്‍ക്കെങ്കിലും മനസ്സുണ്ടാവുമോ? അതുകൊണ്ട് താടിയുള്ള ആശാനും ജാനുവും കറുമ്പിയും കവിത ചുരത്തുന്നു.
'വല്ലപ്പോഴും ഒരു വിത്തുവീണു കിട്ടും....അതിന്റെ പിതൃത്തം വല്ലവനും കൊണ്ടുപോകും."
നന്നായി ഡോക്ടറെ.. :)
കണ്ണില്‍ കണ്ട അക്ഷരവിരോധികളെല്ലാം ചേര്‍ന്ന് പാവം കവിതയെ ബലാല്ക്കാരം ചെയ്ത് മൃതപ്രായയാക്കി...കവിതയെക്കുറിച്ചുള്ള കവിത ഇഷ്ടപ്പെട്ടു...
ReplyDelete"കവിതകളുടെയീലോകത്തിലാത്മാര്ത്ഥമായൊരു
ReplyDeleteകവിതയുണ്ടായതാണെന് പരാജയം" -
എന്ന് പാടേണ്ടിയിരിക്കുന്നു!
കവിത പുറത്തേറി , കവിത മോന്തി കവിയെ തേടി ഒരു യാത്ര
ReplyDeleteവളരെ നന്നായി.ആശംസകൾ.
ReplyDelete