ഒരേ കളികള്‍ (കവിത)

ഒരേ കളികള്‍

ഒരു ചിരട്ടയില്‍ ചോറ് വച്ചു.
മറ്റൊന്നില്‍ കറിയും.
ഇടയ്ക്കൊരു പാവയ്ക്ക്
ഉടുപ്പിടീച്ചു.
ജാന്വേച്ചി കളിച്ചു
മടുത്തപ്പോള്‍, ഞാനല്പം
ജാന്വേച്ചീടടുത്ത് പോയിരുന്നു.

ഒട്ടുമേ ചിരിക്കാതിരുന്നു.
പത്രം വായനയഭിനയിച്ചു.
പുസ്തകം ചിലത് മറിച്ചു നോക്കി.
ബെല്ലടിച്ചില്ലേലുമാ ഫോണെടുത്ത്
'അലോ' പറഞ്ഞു വച്ചു.
അച്ഛന്‍ കളിച്ചു
മടുത്തപ്പോള്‍, ഞാനല്പം
ജാന്വേച്ചീടടുത്ത് പോയിരുന്നു.

എന്നും ഒരേ കളികള്‍ തന്നെ.
നാളെത്തൊട്ടമ്മ കളിക്കണം.
കണ്ണുകളിങ്ങനെ വിടര്‍ത്തണം.
ഏതുകോണില്‍നിന്ന് കണ്ടാലും,
കണ്ണിലേക്കുതന്നെ നോക്കണം.
ചുണ്ടില്‍ പുഞ്ചിരി പൂക്കണം.
എങ്കിലും, ചുമരിന്‍റെ മേലെ
വലിഞ്ഞുകേറിയിട്ടിങ്ങനെ

ചില്ലിട്ടിരിക്കുന്നതെങ്ങനെ?!!17 comments:

 1. നല്ല കവിത ആശംസകൾ

  ReplyDelete
 2. ശോ ! കുട്ടിക്കാലത്തിത് പോലെ കളിച്ചതൊക്കെ ഓര്‍മ്മ വന്നു . നന്ദി മനോജ്‌ സ്നേഹത്തോടെ പ്രവാഹിനി

  ReplyDelete
 3. എങ്കിലും ഒടുക്കം സങ്കടപ്പെടുത്തി.......
  ആശംസകള്‍

  ReplyDelete
 4. ആ ചുവരിലെ ചില്ലുകൂട്ടിൽ കയറുന്നതൊരല്ഭുതം തന്നെയായിരുന്നു....

  ReplyDelete
 5. ചുവരിലെ സ്നേഹങ്ങള്‍!

  ReplyDelete
 6. എങ്ങനെ എങ്ങനെ എങ്ങനെ................ :(

  ReplyDelete
 7. ചുമ്മാ സങ്കടപ്പെടുത്താൻ.. :(

  ReplyDelete
 8. നല്ല കവിത ..നല്ല ആശയം

  ReplyDelete
 9. ചുമരിന്റെ മേലെ ഇരിക്കണ്ടായിരുന്നു ...........

  ReplyDelete
 10. Hareesh Kakkanat10 October 2014 at 21:14

  നിഷ്കളങ്കമായ കുഞ്ഞുമനസ്സിന്റെ ആശങ്കകള്‍ നല്ലൊരു വേദനയായി തന്നെ വായനക്കാരിലെയ്ക്കെത്തിക്കുവാന്‍ കഴിഞ്ഞിരിക്കുന്നു............
  ആത്മാവില്‍ ഒരു ചിത എന്ന കവിത ഈ നിമിഷത്തില്‍ ഓര്‍മ്മയില്‍ തെളിയുന്നു.........
  നല്ലൊരു രചന ഞങ്ങള്‍ക്ക് സമ്മാനിച്ചതില്‍ നന്ദി

  ReplyDelete
 11. കവിത മനസ്സിലേക്ക് പതിക്കുന്നു

  ReplyDelete
 12. സുഖമുള്ളൊരു വേദന മനസ്സില്‍ അനുഭവപ്പെട്ടു...

  ReplyDelete
 13. നൊമ്പരം എത്ര ലളിതമായി നിഷ്കളങ്ക മനസ്സോടെ പകർത്തി

  ReplyDelete