കാന്‍സറിനെ സംബന്ധിച്ച് നമ്മളോരോരുത്തരും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണീ പവര്‍പോയിന്റ് സ്ലൈഡുകളില്‍..
നിങ്ങള്‍ക്കിത് ബ്ലോഗില്‍ പവര്‍പോയിന്റ് ആയി തന്നെ കാണാം (താഴെയുള്ള സ്ലൈഡില്‍ ക്ലിക്ക് ചെയ്യുക). ആവശ്യമെങ്കില്‍ പവര്‍പോയിന്റ് ഫോര്‍മാറ്റിലോ, pdf ഫോര്‍മാറ്റിലോ ഡൌണ്‍ലോഡ് ചെയ്യാം..
RELATED POSTS
SEX EDUCATION FOR GIRLS
വളരെ നല്ല കാര്യം
ReplyDeleteരോഗത്തിനെതിരേ നാം യുദ്ധം പ്രഖ്യാപിക്കുന്നു
വിജ്ഞാനപ്രദമായ വിവരങ്ങള്‍ക്ക് നന്ദി ഡോക്ടര്‍
ReplyDeleteആശംസകള്‍
ക്യാൻസർ അവയർനെസ് ഇവിടെയൊന്നുമുള്ളപോലെ
ReplyDeleteനാട്ടിലൊന്നുമില്ലാത്തത് കൊണ്ട് ഇത്തരം ഓർമ്മപ്പെടത്തലുകൾ അത്യുത്തമം തന്നെ...!
ഇന്ന് വായിച്ച ഒരു മെസ്സേജ് "Hope CANCER will be just a zodiac sign in coming days..."
ReplyDeleteബോധവല്‍ക്കരണം അത്യാവശ്യമായിരിക്കുന്നു നാട്ടില്‍... വളരെ നന്നായി മനോജ് ഈ പോസ്റ്റ്.
നന്നായി എഴുതി ....
ReplyDeleteGud presentation
ReplyDeleteഒരു ഡോക്ടർ എന്ന നിലയിൽ ചെയ്യേണ്ട പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് ഇവിടെ നിറവേറ്റിയത്.... കിട്ടാവുന്ന എല്ലാ മാധ്യമങ്ങളിലൂടെയും പൊതുജനങ്ങളിൽ മാരകരോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും, മുൻകരുതൽ എടുക്കാൻ സഹായിക്കുകയും ചെയ്യുന്നത് വലിയൊരു സാമൂഹ്യസേവനമാണ് ഡോക്ടർ ......
ReplyDeleteവളരെ നല്ല കാര്യം...
ReplyDeleteഒരു എഴുത്തിനേക്കാള്‍ കൂടുതല്‍ ഇങ്ങിനെ കാണുമ്പോള്‍ മനസ്സില്‍ തങ്ങുന്നു.
ReplyDeleteനല്ലൊരു കാര്യമായി.
വിജ്ഞാനപ്രദം. നന്ദി...
ReplyDeleteഉപകാര പ്രദം
ReplyDeleteവളരെ വിജ്ഞാന പ്രദം
ReplyDeleteഞാൻ ഇന്ന് ഏറെ നേരം സമയമെടുത്ത് വായിച്ച ഒരു ലേഖനമാണ് ... ഉപകാരപ്രദം എന്ന വാക്ക് കൊണ്ട് ചുരുക്കി പറയാൻ ആഗ്രഹിക്കുന്നില്ല . അത്രക്കും informative ആണ് ഈ ലേഖനം ..മറ്റുള്ളവർക്ക് വേണ്ടി ഇത്രയും വിവരങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചു കാണിച്ചു തന്ന ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട്. നാട്ടിൽ വന്നാൽ ഡോക്ടറുടെ കൂടെ ഒരൂസം ഇത്തരം ചില പരിപാടികളിൽ പങ്കെടുക്കണം എന്നുണ്ട് ...അതിനായി ഞാൻ ശ്രമിക്കുന്നതാണ് ..
ReplyDeleteഈ ലേഖനം വായിച്ചപ്പോൾ എനിക്ക് തോന്നിയ ചില സംശയങ്ങൾ കൂടി ചോദിക്കാൻ ആഗ്രഹിക്കുന്നു ...
1 - പാൽ / പാൽ ഉത്പ്പന്നങ്ങൾ കാൻസറിനു എങ്ങിനെ കാരണമാകുന്നു ? നമ്മളോട് പണ്ടൊക്കെ പാൽ കുടിക്കാനല്ലേ ഡോക്ടർമാർ പറഞ്ഞിരുന്നത് .. മറ്റൊരു ജീവിയുടെ പാൽ കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ ?
2 - ചിക്കന്റെ തൊലി ഇവിടെ പൊതുവെ ഗ്രിൽ ചെയ്യുമ്പോൾ കളയാറില്ല ..മാത്രവുമല്ല അതാണ് ടേസ്റ്റ് ആയി കരുതുന്നതും ..ഇതിൽ തന്നെ ചുട്ടു തിന്നുന്ന മാംസം പ്രശ്നമാണ് എന്നെവിടെയോ വായിച്ചും കണ്ടു ..അത് ശരിയാണോ ?
3 - ദഹന പ്രശ്നം, വയറു തട്ടി വീർക്കൽ, ഗ്യാസ് , പുളിച്ചു തേട്ടൽ ഇതൊക്കെ കാൻസറിന്റെ ലക്ഷണങ്ങളായി കണക്കാക്കാമോ ?
4- വൈൻ ആരോഗ്യത്തിനു നല്ലതെന്ന് പറയുന്നു ..മദ്യപാനമായി അതിനെ കൂട്ടാമോ ?
5 - വായിലെ മുറികൾ, നാക്കിലെ മുറികൾ എന്നിവ എപ്പോഴാണ് ശ്രദ്ദിച്ചു തുടങ്ങേണ്ടത് ? ചില ഭക്ഷണ പദാർത്ഥങ്ങളുടെ വീര്യത്തിലും ഇതൊക്കെ ഉണ്ടാകാറില്ലേ ..
താങ്ക്സ് പ്രവി.. :) എപ്പോഴും സ്വാഗതം..
Delete1.പാല് അല്ലാ.. പാന്‍ ആണ്.. :)
2. chicken ന്റെ തൊലിയില്‍ saturated fat ന്റെ അളവ് ധാരാളമാണ്. ഇത് ശരീരത്തില്‍ കൊളസ്ട്രോള്‍ കൂട്ടും. സ്ഥിരമായി കഴിച്ചാല്‍ കുടലില്‍ കാന്‍സര്‍ വരാന്‍ സാധ്യതയുമുണ്ട്.
ചുട്ടുതിന്നുന്ന മാംസം ഏതായാലും (smoked fish, beef, chicken) അതില്‍ കാന്‍സറിനു കാരണമാകുന്ന ചില രാസപദാര്‍ത്ഥങ്ങള്‍ പാചകത്തിനിടയില്‍ ഉണ്ടാകുന്നുണ്ട്. സ്ഥിരമായി ഇവ കഴിക്കുന്നത് അന്നനാളം, കുടല്, ആമാശയം എന്നിവിടങ്ങളില്‍ കാന്‍സര്‍ ഉണ്ടാക്കും.
3.ഇതൊക്കെ സാധാരണയായി വയറിലെ അള്‍സറിന്റെ ലക്ഷണങ്ങളാണ്. ഇവ മാത്രം കൊണ്ട് കാന്‍സര്‍ സംശയിക്കാന്‍ പാടാണ്. ഒപ്പം പെട്ടെന്ന് ഭാരം കുറയുക, മലം കറുത്ത് പോകുക ഒക്കെ ഉണ്ടെങ്കില്‍ സംശയിക്കാം, പ്രത്യേകിച്ചും പ്രായമായവരില്‍..
4.വൈനും ഒരുതരം മദ്യം തന്നെ. അടങ്ങിയിരിക്കുന്ന ആള്‍കഹോളിന്റെ അളവില്‍ മാത്രമേ വ്യത്യാസം ഉള്ളൂ.. എന്നാലും മറ്റേത് മദ്യത്തെക്കാളും സേഫ് ആണ്.
5.വേദനയില്ലാത്ത മുറിവുകള്‍ എപ്പോ കണ്ടാലും ശ്രദ്ധിക്കണം. പരിശോധിപ്പിക്കണം.. ഭക്ഷണത്തിന്റെ വീര്യം താല്കാലികമല്ലേ..
ഒരിക്കല്‍ കൂടി നന്ദി പ്രവീണ്‍.
ഉപകാരപ്രദമായ പോസ്റ്റ്. നാട്ടില്‍ നിന്നും ദൂരെയായതു കാരണം കാലങ്ങളായി ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധയില്ലായിരുന്നു. നാട്ടിലുള്ള പാലിയേറ്റീവ് ക്ലിനിക്കിന്റെ തുടക്കകാലത്ത് കിട്ടിയ ക്ലാസുകളില്‍ കയറിക്കൂടിയ കാന്‍സര്‍ ഭീതി ഇനിയും മാറിയിട്ടില്ല. കാന്‍സറിനെ കുറിച്ച് കൂടുതല്‍ ബോധം ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്. പിന്നെ രോഗ ലക്ഷണങ്ങളായി പറയുന്ന കാര്യങ്ങള്‍ ചിലതെങ്കിലും രോഗം അത്യാവശ്യം വളര്‍ന്ന ശേഷം കാണുന്നവയായിരിക്കില്ലേ? ചികിത്സിച്ചു ഭേദമാക്കാവുന്ന അത്രയും നേരത്തെ കാണാവുന്ന ലക്ഷണങ്ങലെന്നും കുറച്ചു ഗൗരവമായ ശേഷമുള്ള സമയത്തെ ലക്ഷണങ്ങളെയും പ്രത്യേകം പ്രതിപാദിച്ചാല്‍ കൂടുതല്‍ നന്നായേനെ എന്ന് തോന്നി.
ReplyDeleteഎല്ലാവരും വര്‍ഷത്തിലോരിക്കലെങ്കിലും ഒരു മെഡിക്കല്‍ കോളേജില്‍ പോയി കാന്‍സര്‍ രോഗികളെയും ബൈക്ക് ആക്സിടന്റ്റ് കേസുകളേയും സന്ദര്‍ശിക്കുന്നത് (വര്‍ഷത്തില്‍ കുടുംബ സഹിതം ടൂര്‍ പോകുന്നവരാണല്ലോ പലരും) ജീവിതത്തെ കുറച്ചുകൂടി ആത്മാര്‍ത്ഥതയോടെ കാണാന്‍ സഹായിക്കും എന്ന് തോന്നുന്നു. ഒരിക്കല്‍ കൂടി നന്ദി.
നല്ല പണിയെടുത്താണ് ഈ സ്ലൈഡ് ഉണ്ടാക്കിയിരിക്കുന്നതെന്നു കണ്ടാൽ തന്നെ അറിയാം... കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. athu കൊണ്ട് തന്നെ കുറെയേറെ സംശയങ്ങളും കൂടി...
ReplyDeleteഡോക്ടറിപ്പോ വലിയ തിരക്കിലാണെന്നറിയാം. എങ്കിലും കുറച്ച് സംശയങ്ങൾ ചോദിക്കുന്നു. സമയം കിട്ടുമ്പോ മറുപടി പറയണേ...
1. പലതരം കാൻസർ ഉണ്ടല്ലോ.. അപ്പൊ ഓരോ തരാം കാൻസറും തിരിച്ചറിയാൻ പ്രത്യേകം പ്രത്യേകം ടെസ്റ്റുകൾ ആവശ്യമാണോ..?
2. എച്ച്.സി.വി. വൈറസ് മൂലം കരളിൽ കാൻസർ വരാൻ സാധ്യതയുണ്ടോ..? എങ്കിൽ വൈറസ് ബാധക്ക് ശേഷം എത്ര വര്‍ഷങ്ങള്‍ക്കു ശേഷമാകും രോഗം ഉണ്ടാകുക..?
3. ഫാറ്റി ലിവർ / ലിവർ സിറോസിസ് തുടങ്ങിയവ കാൻസറിന്റെ ആദ്യ ഘട്ടങ്ങളിൽ പെട്ടതാണോ.?
4. ഭാരം കുറയുക, ക്ഷീണം, വിശപ്പ്പില്ലായ്മ, എല്ലുകള്‍ക്കുണ്ടാകുന്ന ബലക്കുറവ് thutangiyava കാൻസറിന്റെ ലക്ഷണങ്ങളാണെന്നു പറഞ്ഞല്ലോ.. എങ്കിൽ അത്തരം ലക്ഷണങ്ങൾ കൊണ്ടുണ്ടാകുന്ന കാൻസർ കണ്ടു പിടിക്കാൻ എന്ത് ടെസ്റ്റ് ആണ് നടത്തേണ്ടത്.?
5.ബ്ലഡ് കാൻസർ പൂർണമായും ഭേദപ്പെടുത്തുവാൻ കഴിയുമോ..? ഇത് രോഗ ബാധക്ക് മുൻപ് തന്നെ കണ്ടുപിടിക്കാൻ കഴിയുന്ന തരം കാൻസർ ആണോ..? രോഗ ബാധ മുതൽ എത്ര നാൾക്കുള്ളിൽ കണ്ടു പിടിച്ചാൽ ഭേദപ്പെടുത്താൻ കഴിയും..?