വീനസ് ഫ്ലൈ ട്രാപ് (കഥ)

വീനസ് ഫ്ലൈ ട്രാപ്
നഗരത്തിലെ ഏറ്റവും ഉയരമുള്ള ഫ്ലാറ്റ് നഗരത്തിലെ ഏറ്റവും ഉയരമുള്ള ഫ്ലാറ്റ് സമുച്ചയത്തിന്‍റെ ലോബിയില്‍, സെക്യൂരിറ്റി ഗാര്‍ഡ് തുറന്നുവച്ച അതിഥിപുസ്തകത്തില്‍ പേരെഴുതി അലക്സ്‌ മാത്യു ലിഫ്റ്റിനടുത്തേക്ക് നടന്നു. ഔദ്യോഗിക വേഷത്തിലല്ലെങ്കിലും തന്‍റെ ബൂട്ട്സ് കണ്ടു താനൊരു പോലീസുകാരനാണെന്ന് സെക്യൂരിറ്റി മനസ്സിലാക്കിയിട്ടുണ്ടാകുമെന്ന് അയാൾ മനസ്സില്‍ കരുതി. 19 എന്ന ബട്ടണമര്‍ത്തി പുറകോട്ട് മാറി ലിഫ്റ്റിനകത്തെ ചുമരില്‍ ഘടിപ്പിച്ച തടിച്ച ലോഹവടിയില്‍ കൈകള്‍ പുറകോട്ടു പിണച്ചുപിടിച്ചുനിന്ന് ആഴത്തില്‍ നിശ്വസിച്ചു.

19A എന്നെഴുതിയ വാതിലിന്‍റെ വശത്തെ വിളിമണിയുടെ സ്വിച്ചില്‍ വലതുകയ്യുടെ തള്ളവിരല്‍ അമര്‍ത്തി കാത്തുനിന്നു. സ്വിച്ചിനു മുകളില്‍ സ്വര്‍ണപ്രതലത്തില്‍ കറുത്ത അക്ഷരങ്ങളിലുള്ള നാമസൂചിക ആദ്യംകാണുന്നയാളെപ്പോലെ നോക്കി നിന്നു. Mrs.ROOPA. ആദ്യകേൾവിയിൽ തന്നെ അലക്സിൽ കൗതുകമുണർത്തിയ ഒന്നായിരുന്നു ആ പേര്. അത്ര അപൂർവ്വമൊന്നുമല്ലെങ്കിലും ദുരൂഹമായതെന്തോ ആ പേരിലുണ്ടെന്ന് അലക്സിന് തോന്നിയിരുന്നു. പോലീസുകാരൻ, ഒരെഴുത്തുകാരൻ കൂടിയാകുമ്പോൾ കൗതുകങ്ങളിൽ കമ്പമേറുമെന്ന് ചില സഹപ്രവർത്തകർ ഇക്കാര്യം പറഞ്ഞ് കളിയാക്കുകയും ചെയ്തിരുന്നു. അലക്സിപ്പോഴും അതുതന്നെ ഓർത്തു, ഏതെങ്കിലും ജാതിയുടെയോ മതത്തിന്‍റെയോ ദേശത്തിന്‍റെയോ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങാത്ത ഒരു പേര്. ഒരു രൂപവും നല്‍കാത്ത ഒന്ന്.

ആ സമുച്ചയത്തിലെ ഏറ്റവും മുകളിലത്തെ ഫ്ലാറ്റാണിത്. രൂപ തനിച്ചാണിവിടെ താമസം. ഒരു കേസ് അന്വേഷണത്തിന്‍റെ ഭാഗമായി രണ്ടുമാസം മുമ്പാണ് ആദ്യമായി മാത്യൂസ്‌ ഇവിടെ വരുന്നത്. പിന്നെ പലപ്പോഴായി ചോദ്യം ചെയ്യാനായി വിളിക്കുമ്പോഴും, തുടര്‍ന്ന്‍ മൊബൈലിലൂടെയും ഫേസ്ബുക്കിലൂടെയും ആ സൗഹൃദം വളരുകയായിരുന്നു. അന്വേഷണസംഘത്തിലെ ഒരു കീഴുദ്യോഗസ്ഥന്‍ മാത്രമായ തനിക്ക് അന്വേഷണത്തിന് സഹായകരമാകുന്ന കാതലായ തെളിവുകള്‍ കണ്ടെത്തി നല്‍കാനുള്ള ആത്മാര്‍ത്ഥത കൊണ്ടല്ല ഈ വരവെന്ന് രൂപയ്ക്കൊരൂഹമെങ്കിലും ഉണ്ടാകുമെന്നാണ് അലക്സിന്റെ ധാരണ.

രണ്ടുമാസങ്ങള്‍ക്ക് മുമ്പാണ് രൂപയുടെ അഞ്ചുസുഹൃത്തുക്കളെ അവരവരുടെ വ്യത്യസ്ത താമസസ്ഥലങ്ങളില്‍ ഒരേ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. 25-ഉം 26-ഉം വയസ്സുമാത്രം പ്രായമുള്ള അര്‍ജുന്‍,ദീപക്,ഡൊമിനിക്, ഷാജു, ഫൈസല്‍ എന്നിവരെ കിടപ്പുമുറിയില്‍ നിലത്തും കട്ടിലിലും ഒരാളെ ബാത്ത്റൂമിലുമായി. എല്ലാവരും നഗരത്തിലെ പ്രമുഖ സോഫ്റ്റ്‌വെയര്‍ നിര്‍മാണസ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍. മരണസമയത്ത് അഞ്ചുപേരും മദ്യപിച്ചിരുന്നു. മുറികള്‍ അകത്ത് നിന്നും പൂട്ടിയസ്ഥിതിയിലായിരുന്നു. പ്രഥമദൃഷ്ട്യാ ആത്മഹത്യയെന്നുതന്നെ ആരും പറയും. പക്ഷെ അഞ്ചുപേരും ഒരു ദിവസം, എന്തിന് എന്ന സംശയമായിരുന്നു അന്വേഷണത്തിന്റെ കാതൽ.

ഫ്ലാറ്റിനകത്തുനിന്നും പതിഞ്ഞ കാലടിയുടെയും നിലത്തിഴയുന്ന വസ്ത്രത്തിന്‍റെയും ശബ്ദം വാതിലിനടുത്തേക്ക് വരുന്നത് മാത്യൂസ്‌ അറിഞ്ഞു. അപ്രതീക്ഷിതമായി, അതും ഈ സമയത്ത് തന്നെ കാണുമ്പൊള്‍ രൂപ എങ്ങനെ പ്രതികരിക്കും എന്നോര്‍ത്തയാള്‍ ഒരുനിമിഷത്തെക്ക് ആകുലപ്പെട്ടു. അടുത്തേക്ക് വന്ന ശബ്ദം നിലച്ചിട്ടും വാതില്‍ തുറക്കാന്‍ പിന്നെയും വൈകി. തിളങ്ങുന്ന സ്ലീവ്ലെസ്സ് നൈറ്റിയില്‍ അതീവ സുന്ദരിയായി , പാതിതുറന്ന വാതിലില്‍ ചാരിനിന്നു ഒരു കുസൃതിച്ചിരിയോടെ രൂപ ചോദിച്ചു,

"ഈ രാത്രിയിലുമുണ്ടോ ചോദ്യം ചെയ്യല്‍, പ്രിയ പോലീസുകാരാ.?"

"ഹേയ്.. മറ്റൊരാവശ്യവുമായി.. ഞാന്‍.."

അയാളെ പറഞ്ഞുമുഴുമിപ്പിക്കാന്‍ അനുവദിക്കാതെ രൂപ ഇടയ്ക്ക് കയറിപ്പറഞ്ഞു,

"ഒഫീഷ്യല്‍ ഡ്യൂട്ടി അല്ലെങ്കില്‍ ബൂട്സ് അഴിച്ചു വച്ചിട്ടു കയറി വാ.."

ബൂട്സ് അഴിച്ചുവച്ച് അകത്തേയ്ക്ക് കടക്കുന്നതിനിടയില്‍ അയാള്‍ ഓര്‍ത്തത്, അപ്രതീക്ഷിതമായി തന്നെ കണ്ടിട്ടും രൂപയുടെ മുഖത്ത് ഞെട്ടലിന്‍റെ ഒരു ലാഞ്ചന പോലും കാണാത്തതെന്ത് എന്നായിരുന്നു. മാത്യൂസിന്‍റെ കണ്ണുകള്‍ വാതില്‍ പലകയില്‍ രഹസ്യസുഷിരങ്ങള്‍ തിരഞ്ഞു. തന്‍റെ വരവ് അവള്‍ പ്രതീക്ഷിച്ചിരുന്നോ..?

സാധാരണ ഫ്ലാറ്റുകളുടേതിനെക്കാള്‍ ഇരട്ടിയോളം ഉയരമുള്ളതായിരുന്നു ആ ഫ്ലാറ്റിന്‍റെ ചുമരുകള്‍. ഇത്രയും ഉയരമെന്തിനെന്നു ആദ്യം വന്ന ദിവസം തന്നെ മാത്യൂസ്‌ അതിശയിച്ചിരുന്നു. ചുമരുകളില്‍ അവിടവിടെ വിദേശങ്ങളില്‍ മാത്രം കാണുന്ന ചില പ്രത്യേകതരം ചെടികളുടെ ചിത്രങ്ങള്‍ ഫ്രെയിം ചെയ്ത് തൂക്കിയിരുന്നു. ഒരു വശത്തെ കണ്ണാടി അടപ്പിട്ട കാഴ്ച്ചപ്പെട്ടിയില്‍ ട്രോഫികള്‍, മെഡലുകള്‍, ചില ചിത്രങ്ങള്‍ എന്നിവ ഭംഗിയായി അടുക്കി വച്ചിരുന്നു. കൂട്ടത്തില്‍ പാവയുടെ ആകൃതിയിലുള്ള സ്ഫടികക്കുപ്പികളില്‍ ഒന്നില്‍ ചോറിന്‍റെ വലിപ്പത്തിലുള്ള മുക്കാലും ചുമപ്പും ബാക്കി കറുപ്പും നിറങ്ങള്‍ പൂശിയ കുരുക്കളും, മറ്റൊന്നില്‍ മഞ്ചാടിക്കുരുക്കളും നിറച്ചു വച്ചിരുന്നു. പാവകള്‍ക്ക് പേടിപ്പിക്കുന്ന തുറിച്ച കണ്ണുകളായിരുന്നു. ആദ്യത്തെ പാവയ്ക്കുള്ളിൽ കണ്ടത് കുന്നിക്കുരുവാണെന്ന് ഓര്‍ത്തെടുക്കാന്‍ മാത്യൂസിന് കുറച്ചു നിമിഷങ്ങൾ വേണ്ടിവന്നു.

"ഞാനെന്‍റെ ചെടികള്‍ക്ക് ഭക്ഷണം കൊടുക്കുകയായിരുന്നു. അതാ വാതില്‍ തുറക്കാന്‍ വൈകിയത്.."

രൂപ ഒരു ഗ്ലാസില്‍ ജ്യൂസുമായി വരികയായിരുന്നു. അത് കൈമാറുമ്പോള്‍ മാത്യൂസിന്‍റെ കണ്ണുകള്‍ തോളില്‍ നിന്നു താഴേക്ക് നഗ്നമായ അവളുടെ കൈത്തലങ്ങളിലായിരുന്നു. അതിനിടയിലും സ്വാഭാവികമായി തന്നെ മാത്യൂസ്‌ ചോദിച്ചു,

"ചെടികള്‍ക്ക് ഭക്ഷണം കൊടുക്കുകയോ?! എന്ത് ഭക്ഷണം.?!"

"അതിപ്പൊ ഇവിടെ ഈസിയായി കിട്ടുന്നതെന്തും കൊടുക്കും. ഈച്ച, ചത്തപല്ലി, പല്ലിയുടെ വാല്‍, ഈയലുകള്‍, അങ്ങനെ എന്തെങ്കിലുമൊക്കെ."

രൂപ കബോര്‍ഡ് തുറന്നു ഒരു മദ്യക്കുപ്പി പുറത്തെടുക്കുന്നതിനിടയില്‍ തുടര്‍ന്നു,

"ചിലപ്പോ മനുഷ്യരേം കൊടുക്കും.. ബട്ട് വെരി ഹാർഡ് റ്റു ഗെറ്റ്"

അവളുടെ ചുണ്ടുകളില്‍ വശ്യവും നിഗൂഡവുമായ ഒരു ചിരി പടര്‍ന്നു. മാത്യൂസ്‌ അതിശയത്തോടെ അവളുടെ ചെയ്തികള്‍ കണ്ടു നിന്നു. ഹാളിനകത്തെയും ബാല്‍ക്കണിയിലെയും വിവിധ കോണുകളിൽ നിന്നുള്ള വെളിച്ചസ്രോതസ്സുകള്‍ രൂപയ്ക്ക് പലരൂപത്തിലും വലിപ്പത്തിലുമുള്ള നിരവധി നിഴലുകൾ സമ്മാനിച്ചു. ഒറ്റയ്ക്കു താമസിക്കുന്ന ഒരു പെണ്ണിന് നിരവധി നിഴലുകൾ കൂട്ടുകാരായുണ്ടാകുന്നത് ഒരു കഥയ്ക്കു പറ്റിയ തീമാണല്ലോയെന്ന് മാത്യൂസ് ഓർക്കുകയും ചെയ്തു.

"നിങ്ങളെപ്പോലുള്ള എഴുത്തുകാര്‍ക്ക് അതൊരു നല്ല തീം ആയിരിക്കും.. മനുഷ്യനെ തിന്നുന്ന ചെടികള്‍.. അതിനെ വളര്‍ത്തുന്ന പെണ്ണ്.."

രൂപ അപ്പോളത് പറഞ്ഞപ്പോൾ മാത്യൂസ് ശരിക്കും അതിശയിച്ചുപോയി. അവള്‍ ഉറക്കെ ചിരിച്ചു. മാത്യൂസും ചിരിക്കാൻ കൂടെക്കൂടി. എങ്കിലും ആ ചെടികൾക്കിവൾ തന്നെയും ഭക്ഷണമാക്കുമോയെന്നൊരു ഭയം ചെറുതായിട്ടെങ്കിലും മാത്യൂസിന് തോന്നാതിരുന്നില്ല. അയാൾ ജ്യൂസ് പതിയെ ഡൈനിംഗ് ടേബിളിലേയ്ക്ക് നീക്കി വച്ചു.

"താങ്കള്‍ ഒരു പോലീസുകാരനാവുന്നതിലും നല്ലത്, കഥാകൃത്ത്‌ ആയിരിക്കുന്നതാണ്. കഥകളത്ര മെച്ചമുള്ളതല്ലെങ്കിലും യുണിഫോമില്‍ മാത്യൂസിനൊട്ടും മെച്ചുറിറ്റിയില്ല.."

അവള്‍ പിന്നെയും ഉറക്കെ ചിരിച്ചു. മാത്യൂസ് അവിടെക്കിടന്ന ചില മാസികകൾ എടുത്ത് മറിച്ചുനോക്കി മിണ്ടാതിരുന്നു.

"മാത്യൂസ്‌ വന്നത് നന്നായി. ഞാനൊരു കമ്പനി ഇല്ലാതെ ഇരിക്കുവായിരുന്നു. മദ്യപിക്കുമ്പോ മിണ്ടീം പറഞ്ഞും ഇരിക്കാന്‍ ആളില്ലെങ്കില്‍ ഞാനാകെ ഡിപ്രസ്ഡാകും.. ചിലപ്പോ മരിക്കണമെന്നുവരെ തോന്നും.. യു നോ, അയാമേ ബൈപോളാര്‍ ഡിസോഡര്‍ പേഷ്യന്റ്റ്.."

ലപോള എന്ന് നീല അക്ഷരങ്ങളില്‍ എഴുത്തുള്ള ഒരു ഗ്ലാസ്സെടുത്ത് ഊണുമേശയില്‍ വച്ചു. ഫ്രിഡ്ജ്‌ തുറന്ന് രണ്ടു നാരങ്ങ എടുത്ത് രണ്ടായിമുറിച്ചു. ഒരു പച്ച മുളക് രണ്ടായി പിളര്‍ന്ന് അതിനടുത്ത് വച്ചു. അടുക്കളയില്‍ പോയി ഉപ്പ് പകര്‍ന്ന്‍ ഒരു പാത്രത്തിലാക്കി വരുന്നതിനിടയില്‍ ചോദിച്ചു,

"മാത്യൂസിനറിയാമോ ഈ ബൈപ്പോളാറെന്നാൽ ശരിയ്ക്കും രണ്ടു പോളിലേത് പോലെ തന്നെയാണ്. വ്യത്യസ്തരായ, തീർത്തും ഓപ്പോസിറ്റ് ചിന്തകളും ചെയ്തികളുമുള്ള രണ്ടു മനുഷ്യർ, ഒരാളിൽ തന്നെയുണ്ടാവുന്നത്. ഇന്റ്റസ്റ്റിംഗ് അല്ലേ? ബട്ട് ഇറ്റ്സ് എ വെരി കോമൺ തിംഗ്. പലർക്കുമുള്ളതാണ്. നമ്മളറിയാത്തതാ." 

രൂപ എന്തെങ്കിലും സംസാരിക്കാനൊരാളെ കാത്തിരുന്ന പോലെ ഒരൊഴുക്കിലങ്ങ് പറഞ്ഞോണ്ടിരുന്നു. മാത്യൂസ് മാസികയുടെ പേജുകൾക്കിടയിലൂടെ രൂപയുടെ കണങ്കാലിന്റെ ഭംഗിയിൽ നോക്കിയിരുന്നു.

"മാത്യൂസ്‌ കഴിക്കില്ലല്ലോ? അതോ വെറുതെ പറഞ്ഞതോ?"

നെറ്റിയിലെ ചുളിവുകള്‍ക്ക് ചോദ്യചിഹ്നത്തിന്‍റെ ആകൃതി നല്‍കി അവള്‍ മാത്യൂസിനെ നോക്കി. അയാളുടെ ദൃഷ്ടി ആ ചോദ്യചിഹ്നത്തിന്റെ വാലിലൂടെ സഞ്ചരിച്ച് അവളുടെ ചുണ്ടുകളിലെത്തി, അവിടെത്തന്നെ സീറ്റുറപ്പിച്ചു. മാത്യൂസ്‌ ഒരു കസേര വലിച്ചിട്ട് അതിലിരുന്നു.

"എന്‍റെ സി.ഐ സാറിന് സംശയമുണ്ടായിരുന്നു, ഈ മരിച്ചവര്‍ അഞ്ചുപേര്‍ക്കും നീയുമായി.. എന്തെങ്കിലും.. അവിഹിതമായിട്ട്..."

അയാള്‍ മടിച്ചു മടിച്ചു പറഞ്ഞുവന്നത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ അവള്‍ ഇടയ്ക്ക് കയറി പറഞ്ഞു,

"നിങ്ങടെ കൂട്ടത്തിൽ തന്നെ എത്രയോ പേർ, എത്രയോ വട്ടം എന്നോടിത് ചോദിച്ചിരുന്നു."

അവളത് പറയുമ്പോൾ ആ ചുണ്ടുകള്‍ ആര്‍ത്തിയോടെ വലിച്ചു കുടിക്കുന്ന നിമിഷത്തെ പറ്റിയായിരുന്നു മാത്യൂസ്‌ ഓര്‍ത്തുകൊണ്ടിരുന്നത്.

"ആത്മഹത്യ തന്നെയെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. ഇന്നുവന്ന ഫോറെന്‍സിക് റിപ്പോര്‍ട്ടില്‍ സ്റ്റൊമക്കില്‍ വിഷാംശം ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. എന്ത് വിഷമാണെന്നറിയാൻ കൂടുതൽ ടെസ്റ്റുകൾ വേണമെന്നവർ പറയുന്നു. അത്ര കോമണല്ലാത്ത എന്തേലുമായിരിക്കും."

രൂപ വിലയേറിയ വിദേശനിര്‍മ്മിത വോഡ്ക ഗ്ലാസ്സിലേക്ക് പകര്‍ന്നു. പിളര്‍ന്ന നാരങ്ങയുടെ നീരിറ്റുന്ന മുറിവ് ഉപ്പില്‍ മുക്കിയെടുത്ത് വോഡ്കയിലേക്ക് പിഴിഞ്ഞൊഴിച്ചു. ശേഷം മൂന്ന് ഐസ്കട്ടകള്‍ ഓരോന്നായി എടുത്തിട്ടു. പ്ലാസ്റ്റിക്‌ കുപ്പിയുടെ അടപ്പഴിച്ചു നുരയുന്ന സോഡ അതിന് മീതേക്കൊഴുക്കി.

"പക്ഷെ ഒരാത്മഹത്യാക്കുറിപ്പ്‌ പോലുമില്ലാതെ അവരഞ്ചുപേരും എന്തിനായിരിക്കും?" 

രൂപയെന്തെങ്കിലും മറുപടി പറയുമെന്ന് മാത്യൂസ് പ്രതീക്ഷിച്ചുനിന്നു. പക്ഷെ അവളൊന്നും മിണ്ടാതെ രണ്ടായി പിളര്‍ന്ന ഒരു പച്ചമുളകിന്‍റെ ഞെട്ടില്‍ പിടിച്ചു ഗ്ലാസിലെ മദ്യത്തില്‍ വേഗത്തില്‍ ഇളക്കിക്കൊണ്ടിരുന്നു. ചെറുകുമിളകള്‍ ഗ്ലാസ്സിനുള്ളിലെ ചുഴിയില്‍ അതിവേഗത്തില്‍ ചുറ്റുകയും ചിലത് മുകളിലേക്ക് പൊന്തിവന്ന് പൊട്ടുകയും ചെയ്തു. ഒരു ചെറു സീല്‍ക്കാരം ഗ്ലാസ്സിനുചുറ്റും തളംകെട്ടി നിന്നു. മാത്യൂസ്‌ രൂപയുടെ ചെയ്തികളെയും ശരീരത്തെയും ഒരേ ആവേശത്തോടെ നോക്കിക്കൊണ്ട് സംസാരം തുടര്‍ന്നൂ,

"അവരഞ്ചും മറ്റേതാണോ എന്നുവരെ അന്വേഷിച്ചു.."

കസേരയില്‍ ഇരുന്നുകൊണ്ടുതന്നെ മാത്യൂസ്‌ അല്പം മുന്നോട്ടാഞ്ഞ്‌ ശബ്ദം താഴ്ത്തി പറഞ്ഞു,

"പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമ്പോഴും അതൊക്കെ പരിശോധിക്കുമല്ലോ. പക്ഷെ പോസിറ്റീവായിട്ടൊന്നും കണ്ടില്ലാന്നായിരുന്നു.."

രൂപ മാത്യൂസിനെ ഒന്നു പാളിനോക്കിയ ശേഷം ഗ്ലാസ്‌ കയ്യിലെടുത്ത് ഒറ്റവലിക്ക് കുടിച്ചുതീര്‍ത്തു. മദ്യത്തിന്‍റെ ചവര്‍പ്പേറ്റ് ചുളുങ്ങിയ മുഖപേശികള്‍ നേരെയാക്കി, ഗ്ലാസ് മേശപ്പുറത്ത് വച്ച്, ഉടൻ തന്നെ അടുത്ത പെഗ്ഗൊഴിക്കുന്നതിനിടയില്‍ പറഞ്ഞൂ,

"മദ്യത്തിന്‍റെ ടേസ്റ്റെനിക്ക് പറ്റില്ല മാത്യൂസ്. പക്ഷെ ചിലപ്പോഴെങ്കിലും ഇതില്ലാതെയും പറ്റില്ലാന്നായിട്ടുണ്ട്. അതുകൊണ്ട് ആദ്യത്തെ രണ്ടെണ്ണം ഒറ്റവലിക്ക് കുടിക്കണം. പെട്ടന്ന് ഫിറ്റാകണം. എന്നാലും ഞാനൊരു സ്ഥിരം മദ്യപാനിയാകാതെ പിടിച്ചു നിൽക്കുന്നുണ്ട് കേട്ടോ."

അവളൊരു വലിയ തമാശ പറഞ്ഞപോലെ  പൊട്ടിച്ചിരിച്ചു.

"മാത്യൂസ്‌ പറഞ്ഞോളൂ. ഞാന്‍ കേള്‍ക്കുന്നുണ്ട്, മദ്യപിക്കാത്ത പോലീസുകാരാ.. മദ്യപിക്കാതെയും താങ്കളെങ്ങനെ കഥകളെഴുതുന്നു?! എപ്പോഴും ഗൗരവക്കാരനായ നിങ്ങള്‍ ഈ കാര്യത്തില്‍ ഒരു തമാശക്കാരന്‍ തന്നെ."

അവള്‍ പിന്നെയും ഉറക്കെ ചിരിച്ചു. പിന്നെ അടുത്ത പെഗ്ഗും അതെ വേഗതയില്‍ അകത്താക്കി. ഇടതുകൈ കൊണ്ട് ചുണ്ടുകള്‍ അമര്‍ത്തിത്തുടച്ചു. ദീര്‍ഘമായി നിശ്വസിച്ചു. മദ്യ ലഹരിയില്‍ സുന്ദരി, ഒഴിഞ്ഞ ഫ്ലാറ്റ്. തന്‍റെ അരക്കെട്ടിന്‍റെ ഭാരം താനറിയാതെ കൂടി വരുന്നതായി മാത്യൂസ്‌ അറിഞ്ഞു. അയാളെണീറ്റ് രൂപയുടെ അടുത്തേക്ക് നടന്നു. അവള്‍ മൂന്നാമത്തെ പെഗ്ഗില്‍ സോഡാ പകരുന്നതിനിടയില്‍ ചോദിച്ചു,

"നിങ്ങളീ പറഞ്ഞു വന്ന ഫോറൻസിക് സയൻസിലെ ഏറ്റവും വലിയ അശ്ലീലമെന്താന്നറിയാമോ?"

മാത്യൂസ്, മേലുദ്യോഗസ്ഥന്റെ ഏതോ കണിശമായ ചോദ്യത്തിനുത്തരം പറയാനില്ലാതെ വിഷമസന്ധിയിലകപ്പെട്ടു നിൽക്കുന്നപോലെ നിന്നു. രൂപ തുടർന്നു,

''ഇറ്റ് ഈസ് അസസിംഗ് ദി ഇൻറാക്റ്റ്നെസ് ഓഫ് വെർജിനിറ്റി ഇൻ എ ഗേൾ. റബ്ബിഷ്!" 

രൂപ നാരങ്ങയിൽ അമർത്തി ഞെരിച്ചുകൊണ്ട് പറഞ്ഞു,

"പെണ്ണിന്‍റെ കന്യകാത്വം പരിശോധിക്കാനല്ലേ നിങ്ങള്‍ക്ക് വകുപ്പും നിയമവുമുള്ളൂ. ആണൊരുത്തന്‍ എത്രപേരെ ഭോഗിച്ചിട്ടുണ്ടെന്നു കണ്ടുപിടിക്കാന്‍ നിങ്ങടെ ഫോറെന്‍സിക് സയന്‍സിനു പറ്റ്വോ?"

മാത്യൂസിന്‍റെ അടിവയറ്റില്‍ നിന്നും ഒരു വൈദ്യുതപ്രവാഹം നെഞ്ചിലൂടെ തലച്ചോറിലേക്ക് പാഞ്ഞുപോയി. ഓര്‍ക്കാപ്പുറത്ത് അടികിട്ടിയ പോലെ അയാള്‍ സ്തബ്ധനായി നിന്നു. അന്ധാളിച്ചു നില്‍ക്കുകയായിരുന്ന മാത്യൂസ്സിന്റെ തോളിൽ അവൾ ഒരു കൈകൊണ്ട് താങ്ങി നിന്നു. രൂപക്ക് തല ചുറ്റുന്നുണ്ടായിരുന്നു. വാക്കുകള്‍ കുഴഞ്ഞു തുടങ്ങി.

"സോറി മാത്യൂസ്‌.. ഐ ഡോണ്‍ നോ വാട്ട് ഷുഡ് ഐ സെ വൈല്‍ ഐ ഡ്രങ്ക്.. സോറി.."

അവൾ മാത്യൂസിന്‍റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. മൂന്നാമത്തെ പെഗ്ഗില്‍ നിന്നും ഒരു കവിള്‍ കുടിച്ച ശേഷം ചോദിച്ചു,

"എന്‍റെയൊരു ഫേസ്ബുക്ക്‌ ഫ്രണ്ടുണ്ട്. നന്നായി കഥകളെഴുതുന്ന ഒരു പോലീസുകാരന്‍. സത്യം പറഞ്ഞാ വിഷമം തോന്നരുത് കേട്ടോ. മാത്യൂസിനെക്കാളുമൊക്കെ നന്നായി എഴുതും. കൂട്ടിലടയ്ക്കപ്പെട്ട പോലീസ് നായ്ക്കളുടെ കണ്ണിലെ വിഷാദം കലര്‍ന്ന കാമനകളെകുറിച്ച് പുള്ളിയൊരു കഥ എഴുതിയിട്ടുണ്ട്. അറിയാമോ?"  

"ഇല്ല.. ഞാന്‍ കേട്ടിട്ടില്ല." 

"ഈ പോലീസ് പട്ടികൾക്കൊക്കെ സർക്കാർ വക വി.ഐ.പി. പരിഗണനയൊക്കെയാണെങ്കിലും, ഇണ ചേരാനുള്ള യോഗമില്ലല്ലോ. ഈ പട്ടികളുടെ ജീവിതത്തിൽ ആകെയുള്ളൊരു എന്റർടൈമെന്റ് അതല്ലേയുള്ളൂ. അതൂടിയില്ലെങ്കിപ്പിന്നെ.." 

"മാത്യൂസ് വെറുതെ ഒന്ന് ചിരിച്ചെന്ന് വരുത്തി മിണ്ടാതെ നിന്നു.

"ഈ പോലീസുകാരെ കാണുമ്പോഴൊക്കെ ഞാനാ കഥയോര്‍ക്കും!" രൂപ പറഞ്ഞുകൊണ്ടിരിന്നു.

അതു കേട്ടപ്പോൾ മാത്യൂസ്‌ ഒന്നുവിളറി. രൂപ മദ്യഗ്ലാസുമായി പതിയെ ബാല്‍കണിയിലേക്ക് നടന്നു. ആദ്യം മടിച്ചു നിന്നെങ്കിലും പിറകേ മാത്യൂസും. നൈറ്റിക്കുള്ളില്‍ ഉയര്‍ന്നുതാഴുന്ന രൂപയുടെ മാറിടങ്ങളിലേക്ക് ദൃഷ്ടി പാഞ്ഞെങ്കിലും നോക്കാനയാള്‍ക്ക് ധൈര്യം തോന്നിയില്ല. മദ്യം രൂപയുടെ നാക്കും നടപ്പും ചിന്തയും ഉലയ്ക്കാന്‍ തുടങ്ങിയിരുന്നു.

"മാത്യൂസിനറിയാമോ ഈ ഫ്ലാറ്റിനെന്താ ഇത്രയും ഉയരമെന്ന്‍?"

മാത്യൂസ്‌ അവളെ ആകാംക്ഷാപൂര്‍വ്വം നോക്കി. രൂപ ഒരു കവിള്‍ മദ്യം ആസ്വദിച്ചകത്താക്കി കണ്ണുകള്‍ അടച്ചു നിന്നു.

"എനിക്ക് തൂങ്ങി മരിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട്. ഞാനങ്ങനെ ചെയ്തേക്കുമോ എന്ന് എനിക്ക് തന്നെ ഭയമായിരുന്നു. അതുകൊണ്ട്, പണിയുമ്പോൾ പ്രത്യേകം പറഞ്ഞ് ചെയ്യിച്ചതാണ്. പിന്നെ ചാവണോന്ന് നിർബന്ധമാണെങ്കിൽ ദെയർ ആർ ലോട്ട് ഓഫ് അദർ ഓപ്ഷൻസ് അല്ലേ. ബട്ട് ഹാംഗിംഗ്, ആലോചിക്കാനേ വയ്യ."

മാത്യൂസ്‌ കൂടുതല്‍ വിളറി. ബാല്‍ക്കണിയില്‍ ചെടിച്ചട്ടികളില്‍ വളരുന്ന പ്രത്യേകതരം ചെടികളുടെ അടുത്തേക്ക് രൂപ ചേര്‍ന്നുനിന്നു. കൂട്ടത്തില്‍ രണ്ടിഞ്ചുനീളമുള്ള വൃത്താകൃതിയിലുള്ള ഇലകളോടുകൂടിയ ഒരു ചെടിയുണ്ടായിരുന്നു. ആ ഇലകളുടെ അരികുകളില്‍ നിന്നും ചെറിയ ഇടവേളകളില്‍ കൂര്‍ത്ത മുള്ളുകള്‍ പോലുള്ള നാരുകള്‍ പുറത്തേക്കുന്തി നിന്നു. മാത്യൂസ്‌ നോക്കിനില്‍ക്കേ ഒരീച്ച പറന്നുവന്ന് ആ ഇലകളിലിരുന്നു. ഇലകളുടെ മിനുസ്സമുള്ള പ്രതലത്തില്‍ അത് തത്തിത്തത്തി നീങ്ങുന്നതിനിടയില്‍ പൊടുന്നനെ ഇലമടങ്ങി. ഈച്ച അതിനുള്ളില്‍ കുടുങ്ങിപ്പോയി. മുള്ളുകള്‍ തീര്‍ത്ത വേലിക്കിടയിലെ വിടവിലൂടെ രക്ഷപ്പെടാനുള്ള പ്രാണിയുടെ പാഴ്ശ്രമംകണ്ട് മാത്യൂസ്‌ അറിയാതെ ചോദിച്ചുപോയി,

"ഇതെന്താണ്?! ഈ ചെടി!"

ഇത്രയ്ക്ക് അസാധാരണവും ഭീകരവുമായ രീതിയില്‍ പ്രകൃതി തയ്യാറാക്കിയ ഒരു ഈച്ചക്കെണി മാത്യൂസ്‌ ആദ്യമായി കാണുകയായിരുന്നു.

"ഇതെല്ലാം എന്‍റെ കളക്ഷന്‍സാണ് മാത്യൂസ്. ഐ വാസ് ഡൂയിംഗ് മൈ റിസര്‍ച്ച് ഇന്‍ കാര്‍ണിവോറസ് ആന്‍ഡ്‌ പോയിസണസ് പ്ലാന്റ്സ്. സ്റ്റോപ്ഡ് എവരിതിംഗ് ആഫ്റ്റർ ഹസ്ബന്‍ഡ്സ് ഡെത്ത്. ദിസ്‌ ഈസ്‌ വീനസ് ഫ്ലൈ ട്രാപ്. ഞാന്‍ വളര്‍ത്തുന്ന മാംസപ്രിയരായ ചെടികളിലൊന്ന്‍."

അവളുടെ ശബ്ദം കുഴഞ്ഞു വരുന്നു. വാക്കുകളില്‍ അനാവശ്യമായ നീട്ടല്‍ കടന്നുകൂടുകയും ചെയ്തു. അടുത്തുതന്നെ നിന്ന മറ്റൊരു ചെടിയെ രൂപ മാത്യൂസിന് പരിചയപ്പെടുത്തി. ഓരോ ഇലകളുടെയും അറ്റത്ത് നിന്നും മടിശീലപോലെ എന്തോ ഒന്ന് തൂങ്ങിക്കിടക്കുന്നതായി മാത്യൂസ്‌ കണ്ടു. മാത്യൂസിനത് കണ്ടപ്പോള്‍ ഊതിവീര്‍പ്പിക്കപ്പെട്ട ഒരു കോണ്ടം പോലെ തോന്നി. അതിന്‍റെ വായഭാഗത്ത് ഇലകൊണ്ടുള്ള ചെറിയൊരു അടപ്പുണ്ടായിരുന്നു.

"ദിസ്‌ വണ്‍ ഈസ്‌ നെപ്പെന്തസ്. പിച്ചര്‍ പ്ലാന്റെന്നും പറയും. ഇതിനു പക്ഷേ മറ്റേതിനെക്കാളും വിശപ്പ്‌ കൂടുതലാണ്."

രൂപയുടെ കണ്ണുകളില്‍ ഒരു കുസൃതിച്ചിരി തങ്ങിനിന്നിരുന്നു. മാത്യൂസിന്‍റെ കണ്ണുകളില്‍ അപരിചിതത്വവും ആശ്ചര്യവും ആകാംക്ഷയും നിറഞ്ഞു. രൂപ മാത്യൂസിന്‍റെ മുഖത്തേക്ക് നോക്കി. അവളുടെ ചുണ്ടുകളില്‍ നിന്നും ശരിക്കും  തേന്‍ വഴിയുന്നുണ്ടോ എന്ന് മാത്യൂസ്‌ സംശയിച്ചു.

"ഇവയോരോന്നും സ്ത്രീശരീരത്തിന്റെ പകര്‍പ്പാണെന്നു തോന്നുന്നില്ലേ മാത്യൂസ്‌..?"

മാത്യൂസ്‌ അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി. ശരിയാണ്. കണ്‍പോളകള്‍ വീനസ് ഫ്ലൈ ട്രാപ്പിന്‍റെ ഇലകളാണെന്നും ഇടതൂര്‍ന്ന കണ്‍പീലികള്‍ അതിന്‍റെ മുള്ളുകളാണെന്നും അയാള്‍ക്ക് തോന്നി. തന്‍റെ മനസ്സ് അതിനുള്ളില്‍ കുടുങ്ങിയ പ്രാണിയെപ്പോലെ പിടയ്ക്കുന്നുണ്ടല്ലോ.

"ഇവയ്ക്ക് ഒരു പെണ്ണിന്‍റെ ഗുഹ്യഭംഗിയല്ലേ മാത്യൂസ്‌? വീനസ് ഫ്ലൈ ട്രാപ്പിന്റെ വിടർന്ന ദളങ്ങളും നെപ്പന്തസിന്റെ ആഴവുമല്ലേ ഓരോ പെണ്ണിനും.."

"എന്താ!" മാത്യൂസിന്‍റെ വായില്‍നിന്നും ആശ്ചര്യത്തിന്‍റെ തുപ്പല്‍ തെറിച്ചു. കണ്ടറിവില്ലാത്ത കാഴ്ചവസ്തുക്കള്‍ക്കും പെണ്ണുടലിന്‍റെ വശ്യതയ്ക്കും അപ്രതീക്ഷിതമായ വാക്ശരങ്ങള്‍ക്കും ഇടയില്‍ കാറ്റിലുലയുന്നൊരു പാഴ്ചെടി പോലെ അയാള്‍ ബാല്‍ക്കണിയില്‍നിന്ന് താഴേക്ക് നോക്കി. തല ചുറ്റുന്നുണ്ടോ? ബാല്‍ക്കണിയുടെ ഒരറ്റത്ത് പിങ്ക് പൂക്കളുള്ള അരളിച്ചെടി തന്‍റെ നിഴലിനൊപ്പം നൃത്തം ചെയ്യുന്നുണ്ടായിരുന്നു. രൂപ തന്നെത്തന്നെ നോക്കി നില്‍ക്കുന്നു. അവള്‍ അടുത്തേക്കടുത്തേക്ക് വരുന്നു. അവള്‍ രണ്ടുകൈകളും മാത്യൂസിന്‍റെ തോളിലേക്ക് ചായ്ച്ചുനിന്നു. അയാളുടെ മുഖം വിളറിത്തന്നെയിരുന്നുവെങ്കിലും തന്‍റെ വികാരങ്ങള്‍ക്ക് ഭാരം വയ്ക്കുന്നതായി അയാള്‍ അറിഞ്ഞു. താനാഗ്രഹിക്കാത്തവിധം ഒരു പെണ്ണ് തന്നെ കീഴ്പ്പെടുത്തുമെന്നു അയാള്‍ ഭയന്നു.

"ശരിയല്ലേ? മാംസപ്രിയരായ ചെടികള്‍ക്ക് പെണ്ണിന്‍റെ ഗുഹ്യചേതന നല്‍കിയ പ്രകൃതിയുടെ ഭാവന വിചിത്രമല്ലേ മാത്യൂസ്?"

അവള്‍ തന്‍റെ ശരീരഭാരം പൂര്‍ണ്ണമായും അയാളുടെ ശരീരത്തില്‍ ചേര്‍ത്തുനിര്‍ത്തി. മാത്യൂസിന്‍റെ വിളറിയ മുഖത്തേക്ക് രക്തയോട്ടം കൂടുകയായിരുന്നു. അത് നിമിഷങ്ങള്‍ക്കകം ചുവന്നുവന്നു.

"നിങ്ങള്‍ എന്ത് ഭാവനാശൂന്യനായ എഴുത്തുകാരനാണ് മാത്യൂസ്‌. നിങ്ങള്‍ക്കൊരെഴുത്തുകാരന്‍റെ കുപ്പായവും..."

മാത്യൂസ്‌ അതിനകംതന്നെ അവളെ ഗാഡമായി ചുംബിച്ചു. ചുണ്ടുകള്‍ കടിച്ചെടുത്തു. തലയാകെ രണ്ടുകൈകൾ കൊണ്ടും ചേർത്തുപിടിച്ചു. അവളുടെ കയ്യില്‍നിന്നും മദ്യത്തോടെ ആ ചില്ലുഗ്ലാസ്‌ താഴെ വീണു ചിതറി. ആ ഞെട്ടലിൽ ഇരുവരും കുതറിമാറി. തെല്ലും പതറാതെ അകത്തേക്ക് നീങ്ങിയ രൂപയെ മാത്യൂസ് കടന്നുപിടിച്ചു സോഫയിലേക്ക് വലിച്ചിട്ടു. ബാല്‍ക്കണിയില്‍ അപ്പോള്‍ നെപ്പെന്തസ്സിന്‍റെ മടിശീലയിലേക്ക് ഒരീച്ച പറന്നിറങ്ങുകയും അതിന്‍റെ വായ മൂടപ്പെടുകയും ചെയ്തു. തന്നിലേക്ക് കുതിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മാത്യൂസിനെ ശാന്തഭാവത്തില്‍ നോക്കി അവള്‍ ചെറുചിരിയോടെ കിടന്നു.

"മാത്യൂസ്‌, ശരിക്കും നിങ്ങളാരാണ്‌? ഒരു കഥാകൃത്തോ, പോലീസുകാരനോ, അതോ താങ്കളുടെ തന്നെ ഏതെങ്കിലും കഥാപാത്രമാണോ?"

അയാള്‍ ആ കുതിപ്പിൽ തെല്ലൊന്നു നിന്നു. പക്ഷെ ആര്‍ത്തിയുടെ വിഭ്രാന്തി മുഖത്ത് വിയര്‍ത്ത് കിടന്നു.

"ഞാനൊരു സാധാരണക്കാരന്‍. എല്ലാ വികാരങ്ങളും ആഗ്രഹങ്ങളും ആസക്തിയുമൊക്കെയുള്ള ഒരു സാധാരണക്കാരന്‍.." പറഞ്ഞുകൊണ്ടയാള്‍ രൂപയിലേക്ക് ചായാന്‍ തുടങ്ങുകയായിരുന്നു,

"ലോകം മുഴുവന്‍ നിങ്ങളെപ്പോലുള്ള സാധാരണക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു മാത്യൂസ്‌.. അതിലഞ്ചു പേരെ മാത്രമേ എനിക്ക് കൊല്ലാന്‍ കഴിഞ്ഞുള്ളൂ..!"

"വാട്ട്..!!" മാത്യൂസ് സോഫയുടെ ഉളുമ്പില്‍ തട്ടി താഴെവീണു. അയാളുടെ കണ്ണുകള്‍ ഷോകേസിലിരുന്ന പാവയുടേത് പോലെ തുറിച്ചു നിന്നു. രൂപ സോഫയില്‍ എഴുന്നേറ്റിരുന്ന്‍ തറയില്‍ മലര്‍ന്നുകിടക്കുന്ന മാത്യൂസിന്‍റെ കൈകള്‍ കോര്‍ത്ത് പിടിച്ചു.

"പ്രണയത്തിനും കാമത്തിനും മഞ്ചാടിമണികളുടെ ചുമപ്പും മിനുപ്പുമാണ് മാത്യൂസ്‌. കാലം കഴിയുമ്പോള്‍ ചുമപ്പ് മങ്ങും. മിനുസമുള്ളതെന്ന് കരുതിയതെല്ലാം പരുപരുത്തതാകുകയും ചെയ്യും. പക്ഷെ ആ മിനുപ്പിനകത്ത് ആരുടേയും ഹൃദയതാളം തെറ്റിക്കുന്നൊരു വിഷക്കൂട്ട്‌ പ്രകൃതിതന്നെ ഒരുക്കി വച്ചിട്ടുണ്ട്."

മാത്യൂസിന്‍റെ വികാരങ്ങള്‍ തണുത്തുറഞ്ഞു പോയിരുന്നു. താനിപ്പോള്‍ ആ സമുച്ചയത്തിന്‍റെ ഏറ്റവും മുകളിലാണല്ലോ എന്നയാള്‍ പെട്ടന്നോര്‍ത്തു. ഷോകേസിലെ കണ്ണാടിപ്പാവകള്‍ക്കുള്ളില്‍ നിറഞ്ഞിരുന്ന വിഷക്കുരുക്കളെ അയാള്‍ പാളിനോക്കി. രൂപ അയാളുടെ തണുത്തശരീരത്തിലേക്ക് ഒരു വള്ളിച്ചെടി പോലെ വീണ്ടും പടര്‍ന്നു കയറുകയായിരുന്നു. 

"അവരതര്‍ഹിക്കുന്നുണ്ടായിരുന്നു മാത്യൂസ്‌.. എനിക്ക് വേണ്ടിയല്ല, ഭാവിയില്‍ അവരുടെ ഭാര്യമാരായേക്കാവുന്ന അഞ്ചു പെണ്‍കുട്ടികള്‍ക്ക് വേണ്ടി, എന്‍റെ ഭര്‍ത്താവിനു വേണ്ടി, ഞാനെന്‍റെ റിസര്‍ച്ച് വിജയകരമായി ചെയ്തു തീര്‍ത്തു."


വിഷ്ണു റാമിന്റെ വര


അവള്‍ മാത്യൂസിനെ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി ഗാഢമായി പുണര്‍ന്നു. ചുണ്ടുകളില്‍ ചുംബിക്കാനായി തുനിഞ്ഞു. പെട്ടന്നവള്‍ അയാളുടെ പാന്റിന്‍റെ ബട്ടണും സിബ്ബും വലിച്ചു തുറന്നു. അയാള്‍ക്കത് തടയാനായില്ല. അയാളുടെ  അടിവസ്ത്രവുമവള്‍ വലിച്ചു താഴ്ത്തി. മാത്യൂസിന്‍റെ മുഖത്തേക്കും അരക്കെട്ടിലേക്കും അവള്‍ മാറിമാറി നോക്കി. എന്നിട്ടുറക്കെ  ചിരിച്ചുകൊണ്ടിരുന്നു. ചിരിക്കുന്നതിനിടയിലും അവള്‍ പറയുന്നുണ്ടായിരുന്നു,

"എനിക്കറിയാമായിരുന്നു.. എനിക്കറിയാമായിരുന്നു.."

മാത്യൂസ്‌ അവളെ തള്ളിമാറ്റിയിട്ട് വസ്ത്രങ്ങള്‍ പഴയതുപോലാക്കി. അയാള്‍ ഒരു പട്ടിയെപോലെ നിന്ന് കിതച്ചു. രൂപയപ്പോഴും ചിരിച്ചുകൊണ്ടിരുന്നു. 

"എന്‍റെ ശവം പോലും ഭോഗിച്ചവരുണ്ട്. പക്ഷെ ആണിന്‍റെ ശവത്തെ ഭോഗിക്കാന്‍ പറ്റില്ല. ഉദ്ധരിക്കാത്ത പുരുഷനും അവന്‍റെ ശവവും ഒരുപോലെയാണ്.. പെണ്ണൊന്നു പേടിപ്പിച്ചാല്‍ തീരുന്നതേയുള്ളൂ, ആണിന്‍റെ ഉശിര്. ഇതുപോലെ.."

അവള്‍ പിന്നെയും ഏറെനേരം ക്രൂരതയോടെ ചിരിച്ചുകൊണ്ടിരുന്നു. മാത്യൂസ്‌ ആകെ വിയര്‍ത്ത്, വിളറി ഇരുകൈകളും നെറ്റിയില്‍ താങ്ങി കുനിഞ്ഞിരുന്നു.  രൂപ മറ്റൊരു ഗ്ലാസെടുത്ത് മദ്യം പകര്‍ന്നു ഒറ്റവലിക്ക് കുടിച്ചു. പിന്നെ പതിയെ നടന്ന്‍ മാത്യൂസിന്‍റെ അടുത്തുപോയിരുന്നു. ഫ്ലാറ്റിനുള്ളില്‍ അപകടഭീതി നിറഞ്ഞ ഒരു നിശബ്ദത നിറഞ്ഞുനിന്നു. തികച്ചും ഭീകരത. മാംസഭുക്കുകളായ സസ്യങ്ങള്‍, വിഷക്കുരുക്കള്‍ നിറച്ച തുറിച്ച കണ്ണുള്ള പാവകള്‍, ഒന്നിലധികം നിഴലുകളുള്ള സ്ത്രീരൂപം, ആടിയുലയുന്ന അരളിച്ചെടി, ഭീകരമായ നിശബ്ദത. അപകടകാരിയായ ആ മൗനത്തെ ഏറെ കഴിഞ്ഞപ്പോള്‍ രൂപ തന്‍റെ സ്നിഗ്ധസ്വരത്താല്‍ ഭേദിച്ചു.

"ഞാന്‍ പറഞ്ഞില്ലേ മാത്യൂസ്‌.. മദ്യപിച്ചാപ്പിന്നേ.. ഐ ലോസ്റ്റ് ആൾ മൈ ഇൻഹിബിഷൻസ്."

രൂപ അയാളുടെ ചുമലില്‍ അമര്‍ത്തിപ്പിടിച്ചു. അയാളവളെ ആദ്യമായി കാണുന്ന പോലെ നോക്കി, ആ പ്രാണിപിടിയന്‍ ചെടിയുടെ ഇലകള്‍ കൊണ്ടുള്ള കണ്ണുകളിലേക്ക്.

"മാത്യൂസ്‌, നിങ്ങൾ എന്നെപ്പറ്റിയും കഥയെഴുതുമോ? എന്നെങ്കിലും..? എന്നെങ്കിലും..?"

മാത്യൂസിന്‍റെ മനസ്സപ്പോള്‍ മരിച്ചുകിടക്കുന്ന അഞ്ചുയുവാക്കളുടെ എഫ്.ഐ.ആര്‍ തയ്യാറാക്കുകയായിരുന്നു. മദ്യത്തിലോ ഭക്ഷണത്തിലോ വിഷം ചേര്‍ത്ത് കഴിച്ചതാകാമെന്ന് ആദ്യമേ ഊഹിച്ചിരുന്നു. പക്ഷെ വിഷംപകര്‍ന്ന കുപ്പിയോ പാത്രമോ ഒന്നും അവിടില്ലായിരുന്നു. 

അവളപ്പോഴും  ഒരു കൊച്ചു കുട്ടിയെപ്പോലെ ആ ചോദ്യം പിന്നെയും ആവര്‍ത്തിച്ചു.

"മാത്യൂസ്‌, എന്‍റെ കഥയെഴുതുമോ..?"

വോഡ്കയുടെ ഗന്ധം കലര്‍ന്ന സുഖകരമായൊരു ചുടുനിശ്വാസം അയാളുടെ കവിളിലൂടെ നാസാരന്ധ്രങ്ങളിലേയ്ക്ക് പടര്‍ന്നുകയറി.

"ആ അഞ്ചുപേരുടെ ആത്മഹത്യയ്ക്ക് എനിക്കൊരു ഒരു കാരണം കണ്ടുപിടിക്കാൻ കഴിഞ്ഞാൽ.. ഞാനെഴുതാം"

രൂപ അവിശ്വാസ്യതയോടെ മാത്യൂസിനെ നോക്കി. ഇരുവരും ഏറെനേരം നിശബ്ദരായി നോക്കിയിരുന്നു. പിന്നെയവള്‍ അയാളുടെ മുഖം കരഗതമാക്കി നെറ്റിയില്‍ ചുംബിച്ചു.

"രൂപാ, എനിക്കറിയാം. നീയും.."

അതിനകം അവള്‍ അയാളുടെ ചുണ്ടില്‍ ചുണ്ടമര്‍ത്തി. അയാള്‍ പറഞ്ഞു വന്നത് ഉമിനീരിലൂടെ അവളിലേക്ക് സംവേദനം ചെയ്യപ്പെട്ടു. ഏറെനേരം മുറി നിറഞ്ഞുനിന്ന നിശ്വാസങ്ങള്‍ക്കിടയിൽ അവള്‍ പറഞ്ഞുകൊണ്ടിരുന്നു,


ഓരോ ആത്മഹത്യയും അവനവനോട് തന്നെയുള്ള വലിയ കുമ്പസാരങ്ങളാണ് മാത്യൂസ്‌.. അവര്‍ക്ക് പശ്ചാത്താപം തീരെയില്ലായിരുന്നു.. അതുകൊണ്ട് ഞാനവരെ കൊന്നു. പക്ഷെ എനിക്ക്, എനിക്ക് വെറുതേയങ്ങ് മരിക്കുന്നത് ഇഷ്ടമേയല്ല മാത്യൂസ്‌. നിനക്കറിയാമോ എനിക്കെന്താണിഷ്ടമെന്ന്? എനിക്ക്.. എനിക്ക്.. എന്‍റെ മനസ്സും ശരീരവും ഒരുപോലെ ആഗ്രഹിക്കുന്ന ഒരാളോടൊപ്പം മരിച്ചുകിടക്കണം. ഈ  മഴത്തുള്ളികൾ പുതച്ചു വഴിവക്കില്‍ വീണു മരിച്ചുകിടക്കുന്ന വാകപ്പൂക്കള്‍ കണ്ടിട്ടില്ലേ. എവിടെക്കാണാനല്ലേ. നീയതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ലാന്നെനിക്കറിയാം. എന്തായാലും അങ്ങനെയൊക്കെയുണ്ട് പലതും, നമുക്ക് ചുറ്റും. അതുപോലെ, ഒരു പൂ പോലെ മരിച്ചുകിടക്കണം.. ദേ.. നോക്കിയേ, ഈ വീനസ് ഫ്ലൈ ട്രാപ് വീണ്ടും വിടരുന്നുണ്ട്.. അടുത്ത ഇര പിടിക്കാനാണ്. വിശപ്പിന്റെ ആശാത്തിയാണ്..

Comments

 1. കഥ മുഴുവന്‍ വായിച്ചു...
  ആശംസകള്‍

  ReplyDelete
 2. ഹോ! വല്ലാത്തൊരു കഥ തന്നെ. - നന്നായി സുഹൃത്തേ!

  ReplyDelete
 3. ഇടറിപെയ്യുന്ന വിഷവാക്കുകൾക്കും നന്ദി..

  ReplyDelete
 4. മനോഹരമായ ഒരു കഥ .......മനോജ് എന്ന എഴുത്തുകാരൻ ഇത്തവണ കുറ്റാനേക്ഷകനേയും ,കഥാ കാരനേയും ഒരുമിച്ച് ചെർത്തിരിക്കുന്നു...പല വാക്യങ്ങളും ഇവിടെ എടുത്തെഴുതണം എന്നുണ്ട്...അല്ലാ കഥ മൊത്തം എടുത്തെഴുതണം എന്നു തോന്നുന്നു.തുടക്കം മുതൽ ഒടുക്കാം വരെ വായനക്കാരനെ കൂടെ കൂട്ടുന്ന ജാല വിദ്യ............ നമസ്കാരം അനിയാ..നല്ല നമസ്കാരം......

  ReplyDelete
 5. രൂപയപ്പോഴും ചിരിച്ചുകൊണ്ടിരുന്നു, സ്ത്രീസഹജമായ ആത്മസംതൃപ്തിയോടെ..

  "എന്‍റെ ശവം പോലും ഭോഗിച്ചവരുണ്ട്.. പക്ഷെ ആണിന്‍റെ ശവത്തെ ഭോഗിക്കാന്‍ പറ്റില്ല.. ഉദ്ധരിക്കാത്ത പുരുഷനും അവന്‍റെ ശവവും ഒരുപോലെ തന്നെ.."

  ReplyDelete
 6. രൂപയപ്പോഴും ചിരിച്ചുകൊണ്ടിരുന്നു, സ്ത്രീസഹജമായ ആത്മസംതൃപ്തിയോടെ..

  "എന്‍റെ ശവം പോലും ഭോഗിച്ചവരുണ്ട്.. പക്ഷെ ആണിന്‍റെ ശവത്തെ ഭോഗിക്കാന്‍ പറ്റില്ല.. ഉദ്ധരിക്കാത്ത പുരുഷനും അവന്‍റെ ശവവും ഒരുപോലെ തന്നെ.." good

  ReplyDelete
 7. കഥ നല്ല താളത്തിൽ പറഞ്ഞു പോലീസ് കാരൻ ഒരു കഥാ കൃത്ത് ആണെന്ന സംഗതി ഒഴികെ ഏറെ ക്കുറെ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ നേരെത്തെ തന്നെ വായനക്കാരന് പിടുത്തം കിട്ടുമായിരുന്നു .. പക്ഷെ സുന്ദരമായ ആഖ്യാനം ഓരോ വാക്കിനെയും നോക്കി നിന്ന് വായിക്കാൻ പ്രേരിപ്പിക്കുന്നു .
  ഡോ ക്ടർ ആള് കൊള്ളാലോ

  ReplyDelete
 8. മനോഹരമായ ആഖ്യാനം. ഡോക്ടർ നല്ല പ്രമേയം... അസ്സലായിട്ടുണ്ട്... പിന്നെ എഴുതിയ കഥകളേക്കാൾ മനോഹരം എഴുതാത്ത കഥകൽ ഡോക്ടർ മനോജ്‌ ആശംസകൾ

  ReplyDelete
 9. കൊള്ളാം മനോജ്‌ ഡോക്ടറെ . നല്ലൊരു കഥാവതരണം. ഒരു കുറ്റാന്വേഷണ രീതിയില്‍ അസാമാന്യഭാഷയിലെ ഈ വ്യത്യസ്തസമീപനം ഈ കഥയെ മറ്റു ബ്ലോഗു കഥകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. കഥയെഴുത്തില്‍ ഡോക്ടറുടെ ഗ്രാഫ് മുകളിലേക്ക്. എല്ലാ ആശംസകളും.

  ReplyDelete
 10. ആദ്യമേ തന്നെ നന്നായി ഹോം വര്‍ക്ക് ചെയത് ഇങ്ങനെ ഒരു കഥയെഴുതിയതില്‍ ഡോക്ടര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ..

  പരിസര - പശ്ചാത്തല വിവരണങ്ങള്‍, ഏറ്റവും മൈന്യൂട്ട് ആയ സംഗതികളുടെയും ഡീട്ടെയിലിംഗ് ഒക്കെ ഉജ്വലമായിരുന്നു.
  പോലീസുകാരനും കഥാകാരനുമായ നിധീഷിന്‍ന്‍റെ ഫെയിം പോലും ബുദ്ധിപൂര്‍വ്വം ഉപയോഗപ്പെടുത്തി. പ്ലാന്റുകളുടെ ടെക്നിക്കല്‍ പദങ്ങള്‍ കഥ പറച്ചിലിന്റെ ഔന്നിത്യം വര്‍ദ്ധിപ്പിക്കുമെങ്കിലും ചില വിഭാഗം വായനാക്കാരില്‍ വിരസത ഉളവാക്കും. എന്നാല്‍ കാര്യങ്ങള്‍ നേരാം വിധം വളരെ സിമ്പിളായി അവസാനം വിവരിച്ചിട്ടുണ്ട് താനും.

  അപസര്‍പ്പകം ആയതുകൊണ്ട് ആദ്യാവസാനം വായനക്കാരെ പിടിച്ചിരുത്തും എന്നതില്‍ സംശയം വേണ്ട.

  പിന്നെ ഫ്ലാറ്റിന്റെ ഉയരത്തെ സംബന്ധിച്ച എന്‍റെ ഒരു സിവില്‍ എന്ജിനീയറിംഗ് കാഴ്ചപ്പാടിനു കഥയില്‍ വലിയ പ്രസക്തിയില്ലെങ്കിലും പറയാം. വില്ല ആയിരുന്നെങ്കില്‍ നന്നായേനെ കാരണം ഒരു സമുസ്ച്ചയത്തിലെ ഒരു ഫ്ലാറ്റിന്‍റെ ചുവരുകള്‍ക്ക് മാത്രം ഉയരക്കൂടുതല്‍ സാധ്യമല്ല.

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്ക് ഒത്തിരി സന്തോഷം ജോസെലെറ്റ്..

   ഇങ്ങനെ ഒരു ഫ്ലാറ്റ് ഉണ്ട്.. എന്റെ സുഹൃത്തിന്‍റെ.. ആ ഫ്ലാറ്റില്‍ വച്ചാണ് ഈ കഥയുടെ ബീജം ലഭിക്കുന്നത്.. അതിന്റെ നമ്പരും 19A എന്ന് തന്നെയാണ്.. :)

   Delete
  2. അത് കൊള്ളാമല്ലോ...സംശയം ദൂരീകരിച്ചതിന്‍ നന്ദി ഡോ:മനോജ്‌,
   എന്‍റെ വീടിന്‍റെ ചുവരുകള്‍ അഞ്ചര -ആറു മീറ്ററോളം പോക്കമുള്ളവയാണ്. അതാ പെട്ടന്ന്‍ ചിന്ത ആ വഴിക്ക് പോയത്. :)
   സന്തോഷം!

   Delete
 11. പണ്ട് മേതിലിൻറെ സൂര്യവംശം വായിച്ചതോർമ്മ വന്നു .
  നല്ല നിരീക്ഷണം .എന്നിരുന്നാലും ഒരു ഫിക് ഷ ൻറെ
  സാധ്യതകളെ മൊത്തമായും ഉപയോഗിക്കാമായിരുന്നു
  എന്നൊരു തോന്നൽ .
  ആശംസകൾ എന്നെഴുതിയാൽ സത്യമായും
  അതൊരു വെറും വാക്കാകും .
  ഭാവുകങ്ങൾ ....

  ReplyDelete
 12. കഥ പറഞ്ഞവസാനിക്കുന്നിടത്ത് കഥയില്‍നിന്നും പുറത്ത് കടന്ന്‍ കഥാകൃത്ത് അനാവശ്യമായി വാചാലമാകുന്ന പോലെ അനുഭവപ്പെട്ടു. പിന്നെ, വെറുതെ തോന്നിച്ചു/വെറുതെ ഓര്‍മ്മിച്ചു തുടങ്ങിയ പ്രയോഗങ്ങള്‍ വായനയില്‍ ചെറിയ രസക്കേട് ഉണ്ടാക്കുന്നുണ്ട് എന്നതൊഴിച്ചാല്‍ പരീക്ഷണ സ്വഭാവം ഉള്‍ക്കൊള്ളുന്ന ഇക്കഥ ആ അര്‍ത്ഥത്തില്‍ ശ്രദ്ധേയമാണ്. പ്രത്യേകിച്ചും ഒരുതരം ത്രസിപ്പിക്കുന്ന പ്രയോഗ ശൈലിയാണ് ഭാഷയില്‍ സ്വീകരിച്ചിരിക്കുന്നത്. പിന്നെ, ചെടികളിലെ വിഷക്കൂട്ട്‌/ ഉദ്ധരിക്കാത്ത പുരുഷന്‍ തുടങ്ങിയ നിരീക്ഷണങ്ങള്‍ എന്റെ ഈ അഭിപ്രായത്തെ സാധൂകരിക്കുന്നുണ്ട്‌.

  അതില്‍, 'ഉദ്ധരിക്കാത്ത പുരുഷന്‍' എന്ന കല്പനയില്‍ പുരുഷന്‍ 'ഉപയോഗിക്കപ്പെടുകയില്ല' എന്ന ശാസ്ത്ര ബോദ്ധ്യം ഒരേസമയം പുരുഷന്റെ അധികാര പ്രയോഗത്തിന്റെയും പുരുഷന്റെ തന്നെ നിസ്സഹായാതയുടെയും അടയാളമായി മനസ്സിലാക്കുന്നു. മറുതലക്കല്‍, മുറിവേറ്റ പെണ്ണ് വീണ്ടും വീണ്ടും എന്ന് പ്രകോപിപ്പിച്ചാല്‍ തീരുന്ന വീര്യമേ ആണ്‍ ലിംഗത്തിനോള്ളൂ... എന്ന പരിഹാസ്യവും ആ ഒരു വാചകത്തില്‍ ഉണ്ട്. രൂപ എന്ന അപമാനിതയായ സ്ത്രീക്ക് പുരുഷന്റെ ഈ നിസ്സാരത ഒരു പ്രതികാര സുഖം നല്‍കുന്നിടത്ത് രൂപക്ക് എത്ര ആഴത്തില്‍ മുറിഞ്ഞിരിക്കണം എന്ന ചിന്ത കൂടെ ആ വാചകം ഉയര്‍ത്തുന്നുണ്ട്.

  മനോജിന്റെ ഈ കഥ കൂടുതല്‍ പേര്‍ വായിക്കട്ടെ, അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കട്ടെ...

  കഥക്കൊപ്പം ചേര്‍ത്ത ചിത്രം നല്ലത്, ചിത്രം വരഞ്ഞ സുഹ്രിത്തിനാശംസകള്‍ :)

  ReplyDelete
  Replies
  1. ആ വിഷക്കൂട്ടിനെ പറ്റി അല്പം വിശദീകരിച്ചില്ലെങ്കില്‍ വായനക്കാരന്‍ ആശങ്കയിലാകും എന്ന ആശങ്കയിലാണ് അവസാനം അല്പം വാചാലന്‍ ആയത്..

   നല്ല വായനയ്ക്കും കൃത്യമായ നിരീക്ഷണങ്ങള്‍ക്കും നന്ദി നാമൂസ്..

   Delete
 13. ഒരു പ്രതികാര കഥ. അതെഴുതാന്‍ സ്വീകരിച്ച ശൈലിയും ഇഷ്ടമായി.
  ഓരോ തവണത്തെ കഥകളും കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടു വരുന്നതില്‍ വളരെ സന്തോഷം.

  ReplyDelete
 14. മൊത്തത്തില്‍ സംഭവം അസലായി..
  പദങ്ങള്‍, ശൈലി എല്ലാം ഒത്തിണങ്ങി വന്നു. ഇഷ്ടമായി.. വളരെ ഇഷ്ടമായി.

  ReplyDelete
 15. ആഖ്യാനത്തിലും അവതരണത്തിലും പ്രമേയത്തിലും ഒക്കെ വളരെ മികവ് പുലര്‍ത്തി. മനോഹരം.

  ReplyDelete
 16. വായിച്ചു - മുഷിപ്പിക്കാത്ത ഒരു നല്ല ഒഴുക്ക് കഥയ്ക്കുണ്ട്.
  കൊള്ളാവുന്ന ഒരു തീമും
  രസത്തോടെ വായിക്കാൻ കഴിഞ്ഞാൽ തന്നെ നല്ല കഥ ആയല്ലോ അല്ലെ ?
  എങ്കിലും ,
  കൃത്യമായി പറയാനാവാത്ത ഒരു ചെറിയ വളരെ ചെറിയ അസംതൃപ്തിയും ഉണ്ട്.
  അംജത് പറഞ്ഞ പോലെ ഗ്രാഫ് മുകളിലേക്കാണ് - ആശംസകൾ !

  ReplyDelete
 17. വായനാക്ഷമത കൊണ്ട് ശ്രദ്ധേയമാകുന്ന ഒരു കഥ ,ആകാംക്ഷ ആദ്യാവസാനം നിലനിറുത്താന്‍ കഥാകൃത്തിനായി.ഇതിനോടൊപ്പമുള്ള ചിത്രം കഥയുടെ ആശയത്തിന് മിഴിവ് നല്‍കുന്നു .മനോജ്‌ ഡോക്ടര്‍ക്കും ഉട്ടോപിയനും അഭിനന്ദനങ്ങള്‍

  ReplyDelete
 18. മനോജേട്ടാ ഉഗ്രനായിട്ടുണ്ട് .... ഇടമുറിയാത്ത വായന സമ്മാനിച്ചതിന് നന്ദി ....

  ReplyDelete
 19. ഒരു ത്രില്ലര്‍ മൂവി കാണുന്നതുപോലെ രസമുണ്ടായിരുന്നു
  കെന്നല്‍ കാമനകള്‍ സന്ദര്‍ഭോചിതമായിപ്പറഞ്ഞത് വളരെ നന്നായി യോജിച്ചു

  ReplyDelete
 20. @തങ്കപ്പന്‍ ചേട്ടന്‍,
  @ഫീനിക്സ് മാന്‍
  @ഇട്ടിമാളൂ
  @ചന്തുവേട്ടന്‍,
  @ഖരാക്ഷരങ്ങള്‍
  @കൊമ്പന്‍
  @അനിജന്‍
  @അമ്ജത്തിക്ക
  @കുരിയാക്കോസ് മാത്തെന്‍
  @റോസാപ്പൂക്കള്‍
  @ശ്രീജിത്ത്‌
  @മുഹമ്മദ്‌ ആറങ്ങോട്ടുകര
  @ശിഹാബ് മദാരി
  @സിയാഫിക്ക
  @ക്രേസി റൈറ്റര്‍
  @അജിത്തേട്ടന്‍

  എല്ലാവര്‍ക്കും എന്റെ സ്നേഹം.. നന്ദി.. വായനയ്ക്കും വാക്കുകള്‍ക്കും..

  ReplyDelete
 21. കഥ നല്ലൊരു ശില്പമായി തീരുന്നത് ഇവിടെ കാണാം . നല്ല ചിത്രീകരണം (അഭിനന്ദനങ്ങൾ ഉട്ടോപ്പ്യൻ)

  ReplyDelete
 22. good story ,avasanam vare ini enthu nadakkum enna oru tension il iruthi ... all the best ..iniyum nalla stories pratheekshikkunnu

  ReplyDelete
 23. നന്നായിരിക്കുന്നു മനോജ്‌. അഭിനന്ദനങ്ങള്‍

  ReplyDelete
 24. ആഖ്യാനരീതി ഏറെ ഇഷ്ടപ്പെട്ടു. ആദ്യം മുതല്‍ അവസാനം വരെ ആകാംക്ഷ നില്നിര്ത്താനായത് വായനക്ക് കൂടുതല്‍ ആവേശം ജനിപ്പിക്കുന്നു.

  ReplyDelete
 25. ഗംഭീരം. ബലാത്സംഗം ചെയ്യുകയും ഭർത്താവിന്റെ മരണത്തിനു കാരണക്കാരാവുകയും ചെയ്ത യുവാക്കളോടുള്ള സ്ത്രീയുടെ പ്രതികാരം എന്ന സാധാരണ വിഷയത്തെ എത്ര മനോഹരമായി പകർത്തിയിരിക്കുന്നു. പക്ഷെ അവസാനത്തെ മൂന്നു ഖണ്ഡികകൾ.. ഞാനാണ് ഈ കഥയെഴുതിയിരുന്നെങ്കിൽ അത് മൂന്നു തവണ വെട്ടിക്കളഞ്ഞേനെ. എന്തുകൊണ്ട് അവൾ അവരെ കൊല്ലുന്നു, കൊല്ലാനുപയോഗിച്ച ഉപാധിയെന്തായിരിക്കാം, പോലീസുകാരന്റെ കൗശലം നിറഞ്ഞ ചോദ്യം ചെയ്യൽ, അവളുടെ തുറന്നു പറച്ചിലുകൾ, അവസാനം ആ കേസുകൾ എല്ലാം ആത്മഹത്യയായി എഴുതി തള്ളാൻ അയാൾ എന്തു കൊണ്ടു തീരുമാനിക്കുന്നു. എല്ലാ ചോദ്യങ്ങൾക്കും അല്ലാതെ തന്നെ ഉത്തരം ലഭിക്കുന്നുണ്ട്. ആ അവസാനഖണ്ഡികകൾ കൊണ്ട്, കഥയിൽ അതുവരെ പുലർത്തിയ കൈയ്യടക്കം നഷ്ടപ്പെട്ടു.

  എഴുത്ത് ഇനിയും മുന്നേറട്ടെ. എന്റെ മനസ്സ് പിടിച്ചെടുക്കുന്ന ഒരു വായനക്കാരൻ എവിടെയോ കാത്തിരിക്കുന്നുണ്ട് എന്ന ആത്മവിശ്വാസത്തോടെയാണ് എഴുത്തു നടക്കേണ്ടത് എന്നാണ് എന്റെ തോന്നൽ. അങ്ങനെയാവുമ്പോൾ, 'ഇതെന്താണങ്കിളേ ?' എന്ന് ചോദ്യം ചെയ്യുന്ന ഒരു വായനക്കുഞ്ഞിനുള്ള ഉത്തരങ്ങൾ അനാവശ്യമായി തോന്നുമെന്നും.

  സ്ത്രീയെ അപേക്ഷിച്ച് പുരുഷൻ എത്ര മാത്രം ദുർബലനും പ്രതിരോധമറ്റുപോകുന്നവനും ആണ് എന്ന വലിയ കാഴ്ച്ച കഥയ്ക്കു ശേഷവും കണ്ണിൽ തെളിയുന്നു. അവളുടെ ഔദാര്യവും സഹനവും സ്നേഹവും സംയമനവും മാത്രമാണ് എന്നും പുരുഷജീവിതം നിർണ്ണയിക്കുന്നത് എന്ന് എഴുത്തുകാരൻ പറഞ്ഞു വെക്കുന്നു.

  ReplyDelete
  Replies
  1. ഒത്തിരി സന്തോഷം.. ഈ ആഴത്തിലുള്ള വായനയ്ക്കും സത്യസന്ധമായ അഭിപ്രായത്തിനും..

   താങ്കളും നാമൂസും മറ്റു പലരും ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ മനസിലാക്കുന്നു.. അവയെല്ലാം ഇനിയുള്ള എഴുത്തുകള്‍ക്ക് ഗുണം ചെയ്യുമെന്നും കരുതുന്നു..

   Delete
  2. ഒരു കാര്യം പറയാൻ മറന്നു. ഉട്ടോപ്യന്റെ വരയും മനോഹരമായിരിക്കുന്നു.

   Delete
 26. നന്നായിരിക്കുന്നു. വ്യത്യസ്‌തമായ ഒരു പ്രമേയവും ശൈലിയും.

  ReplyDelete
 27. A well written piece Dr. Saab.
  Keep writing.

  ReplyDelete
 28. ഒരു അപസർപ്പകകഥയുടെ വായനപോലെ നല്ല ഒഴുക്കോടെ വായിക്കാനാവുന്ന കഥ . പത്മരാജന്റെ 'കരിയിലക്കാറ്റുപോലെ' യുടെ അവസാന സീനിൽ കുറ്റാന്വേഷകൻ നടത്തുന്ന ഒരു ആത്മഗതമുണ്ട്. ആ സിനിമയുടെ ജീവൻ അവിടെയാണ് കാഴ്ചക്കാരൻ കണ്ടെത്തുന്നത്. അതുപോലെ ഈ കഥയുടെ അവസാനത്തെ മൂന്നു പാരഗ്രാഫുകളിൽ എഴുത്തുകാരൻ നടത്തുന്ന ആത്മഗതമാണ് ഈ കഥയെ ഒരു നല്ല കഥയാക്കുന്നത്. ആ ഭാഗം ഇല്ലായിരുന്നെങ്കിൽ ഒരു ശരാശരി കുറ്റാന്വേഷണകഥ എന്നതിൽനിന്ന് ഈ കഥ അൽപ്പംപോലും ഉയരുകയില്ലായിരുന്നു എന്നാണ് എന്റെ വായന ....

  ReplyDelete
  Replies
  1. ആ അവസാന ഭാഗത്തെ പറ്റി കൊള്ളാമെന്നു പറഞ്ഞത് മാഷ് മാത്രമാണ്.. വ്യത്യസ്തമായ വായനാനുഭവങ്ങള്‍.. സന്തോഷം മാഷെ .. നന്ദി..

   Delete
 29. വായിച്ചു, വ്യത്യസ്തം!

  ReplyDelete
 30. തുറന്ന്എഴുത്തുകളില്‍ അശ്ലീലം പുരുഷന് വേണ്ടുവോളം ആകാം എന്ന നാട്ടുനടപ്പ് ഉള്ളതുകൊണ്ട് ആകും വാരികോരി ചേര്‍ത്തിട്ടുണ്ടല്ലോ മനോജ്‌. പ്രതികാര ദാഹിയായ രൂപ പോലീസുകാരനില്‍ പടര്ന്നുകയരിയപ്പോള്‍ എന്ത് വികാരമായിരുന്നു എന്ന് മനസിലായില്ല ?ആരിലും പടര്‍ന്നു കയറാന്‍ മടിയില്ലാത്ത അവരുടെ പ്രതികാരം കഥയിലെ സത്ത നഷ്ടപെടുതിയപോലെ തോന്നി .അവതരണം മോശമായില്ല . ആശംസകള്‍ മനോജ്‌

  ReplyDelete
  Replies
  1. അങ്ങനൊരു നാട്ടുനടപ്പ് ഉള്ളതായി അറിയില്ല.. :) കഥ ആവശ്യപ്പെട്ടതില്‍ കൂടുതലൊന്നും ഉപയോഗിച്ചിട്ടില്ല ഏന് തന്നെയാണ് ഞാന്‍ കരുതുന്നത്.. ശ്ലീലാശ്ലീലങ്ങളുടെ അദൃശ്യമായ അതിര്‍വരമ്പില്‍ വേലിയിലെ മുള്ളോട്ടു കൊള്ളാതെ, കൊള്ളിക്കാതെ, എഴുതാനാണ് ശ്രമിച്ചത്..

   സൂക്ഷ്മമായ വായനക്കും അഭിപ്രായത്തിനും നന്ദി..

   Delete
 31. പ്രമേയത്തെ അവതരിപ്പിച്ച രീതി കൊണ്ട് ശ്രദ്ധേയം.. ഒഴുക്കുള്ള കഥനം. ആശംസകൾ..

  ReplyDelete
 32. കഥ ഗംഭീരമായി. സസ്പെൻസ്‌ നന്നായി കൊണ്ടുപോകുകയും സൂക്ഷ്മാംശങ്ങളെ കൃത്യമായും കൈയ്യടക്കത്തോടെയും ഉപയോഗിക്കുകയും ചെയ്തു. കാർനിവോറസ്‌ ചെടികളുടെ ബിംബകൽപനകൾ അസ്സലായി. കെന്നൽകാമനകളെ ഓർമ്മിച്ചതിനു പറഞ്ഞറിയിക്കാനാവത്ത സന്തോഷവും നന്ദിയുമുണ്ട്‌. അൽപം പാളിച്ച പറ്റി എന്നു തോന്നുന്ന ഇടങ്ങളുമുണ്ട്‌. ഫേസ്‌ബുക്ക്‌ സുഹൃത്തായ, ഫോണിൽ വിളിക്കാറുള്ള രൂപയുമായി മാത്യൂസിനുള്ള റിലേഷന്റെ ഗ്രാഫുകൾ ഏറിയും കുറഞ്ഞുമിരിക്കുന്നു. കേസ്‌ സംബന്ധമായ വസ്തുതകൾ രൂപയോട്‌ പറയുന്നതായല്ലാതെ ഉൾപ്പെടുത്തുന്നതായിരുന്നു ഉചിതം എന്നു തോന്നുന്നു. കാരണം കമ്മിറ്റഡ്‌ ആയ ഒരു പോലീസുകാരൻ ബേസിക്കലി അങ്ങനെ മാത്രമേ പെരുമാറുകയുള്ളൂ. പിന്നെ അവസാനഭാഗം കഥയിൽ ഒട്ടിച്ചുവെച്ചതു പോലെയായി. അതിനെ കഥയുടെ ഭാഗമാക്കാൻ ചെറിയ ചില തിരുത്തലുകൾ മതി. മേൽപ്പറഞ്ഞതെല്ലാം വായിച്ചപ്പോഴുണ്ടായ ചില തോന്നലുകളാണേ...അല്ലാതെ ആധികാരികമായുള്ള വിലയിരുത്തലൊന്നുമല്ല. എന്തായാലും കഥ ഉഗ്രനായി. ഇഷ്ടമായി.

  ReplyDelete
  Replies
  1. താങ്കളുടെ മികച്ച കഥകളില്‍ ഒന്നായ 'കെന്നല്‍ കാമനകള്‍' ഒരുപാട് ഇഷ്ടമുള്ള ഒരു കഥയാണ്.. അതിനെ പറ്റിയുള്ള പരാമര്‍ശം അരസമായി തോന്നിയില്ലല്ലോ.. എനിക്ക് അതായിരുന്നു പേടി.. മാത്രമല്ല ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷവും..

   സൂക്ഷ്മമായ വായനയ്ക്കും പോരായ്മകള്‍ ചൂണ്ടിക്കാണിച്ചതിനും പ്രത്യേകം നന്ദി.. സ്നേഹം..

   Delete
 33. വളരെക്കാലത്തിന് ശേഷം വായിച്ച വ്യത്യസ്ഥമായ ഒരു കഥ...
  "ഭ്രമരം" എന്ന ചിത്രത്തിന് മറ്റൊരു മലയാളം ചിത്രത്തിനും ഇല്ലാത്ത ഒരു പ്രത്യേകത ഉണ്ട് - ആദ്യം മുതല്‍ നിഗൂഡതയുടെ ഒരു ഘനം നമുക്ക് ഫീല്‍ ചെയ്യും...
  ഡോക്ടറുടെ ഈ കഥ വായിച്ചപ്പോഴും എനിക്ക് അത് തന്നെ തോന്നി...
  പിടിച്ചിരുത്തുന്ന ആഖ്യാന ശൈലി... വളരെ നല്ല കഥ - കഥനം... അഭിനന്ദനങ്ങള്‍.
  ചില വരികള്‍ ക്ലാസ്സിക് ആയി തോന്നി...
  ചില വരികള്‍ ഒരു പെണ്ണെഴുത്തില്‍ ആയിരുന്നെങ്കില്‍ ഒട്ടും അതിശയം തോന്നില്ലായിരുന്നു.
  ഉദാ:
  1. "ഒരു പെണ്ണിന്‍റെ കന്യകത്വം പരിശോധിക്കാനല്ലേ നിങ്ങള്‍ക്ക് വകുപ്പും നിയമവും ഉള്ളൂ. ആണൊരുത്തന്‍ എത്രപേരെ ഭോഗിച്ചിട്ടുണ്ട് എന്നു കണ്ടുപിടിക്കാന്‍ നിങ്ങളുടെ ഫോറന്‍സിക് സയന്‍സിനു പറ്റ്വോ?"
  2. "ലോകം മുഴുവന്‍ നിങ്ങളെപ്പോലുള്ള സാധാരണക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു മാത്യൂസ്.. അതിലഞ്ചു പേരെ മാത്രമേ എനിക്കു കൊല്ലാന്‍ കഴിഞ്ഞുള്ളു..!"
  എന്നാല്‍ ഒരു പുരുഷകഥാകൃത്ത് ഇങ്ങനെ എഴുതുന്നത് കഥാകാരന്‍റെ കഥാപാത്ര സൃഷ്ടിയിലുള്ള കഴിവിന്‍റെ ആഘോഷമാണ്. ആ കഥാപാത്രം എങ്ങനെ ചിന്തിക്കുന്നു എന്നത് (MDP ഉള്ള, ഭര്‍ത്താവ് നഷ്ടപ്പെട്ട, അഞ്ചുപേരാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ഒറ്റക്ക്, ഏറെ ഉയരത്തിലുള്ള ഒരു ഫ്ലാറ്റില്‍ ജീവിക്കുന്ന സ്ത്രീ എങ്ങനെ ചിന്തിക്കും - പ്രതികരിക്കും എന്നൊക്കെ) മനോഹരമായി- അവതരിപ്പിച്ചിരിക്കുന്നു.
  ഒഴിവാക്കാമായിരുന്നു എന്നു തോന്നിയ ഒരു ഡയലോഗ് "സോറി.. മദ്യം തലക്ക് പിടിച്ചുതുടങ്ങിയാല്‍ ഞാനിങ്ങനെയാ.. പലപ്പോഴും ഞാന്‍, ഞാനല്ലാതായി പോകുന്നുണ്ട്.. പിന്നെ തോന്നും ഞാനാണ് പെണ്ണെന്ന്." - ഇവിടെ ഒന്നെങ്കില്‍ മദ്യം ആകാം സംസാരിക്കുന്നത്- അല്ലെങ്കില്‍ അവളിലെ MDP. അതുമല്ലെങ്കില്‍ ഒരു പെണ്ണ് എങ്ങനെ ആകണം എന്ന് സമൂഹത്തിന്‍റെ - അല്ലെങ്കില്‍ സമൂഹം കഥാകാരന്‍റെ ഉപബോധമനസ്സില്‍ സൃഷ്ടിച്ച - പുരുഷമേധാവിത്വത്തിന്‍റെ/ആണെഴുത്തിന്‍റെ അറിയാതെ ഉണ്ടായ ബഹിര്‍സ്ഫുരണം.
  ഒരു MDP പേഷ്യന്റിന്‍റെ മാനറിസങ്ങള്‍ വാക്കുകളില്‍ പ്രകടമാക്കുന്നുണ്ട് രൂപയുടെ "ഓരോ ആത്മഹത്യയും ... " എന്നു തുടങ്ങുന്ന അവസാന ഡയലോഗില്‍.
  അശ്ലീലം (ശ്ലീലം അല്ലാത്തത്) തീരെ ഇല്ല എന്നു പറയാനാവില്ല എങ്കിലും, കഥയുടെ പ്ലോട്ട് വെച്ചു നോക്കുമ്പോള്‍ അസഭ്യം (സഭക്ക് - സമൂഹത്തിന് - നിരക്കാത്തത്) തീരെ ഇല്ല. അശ്ലീലവും അസഭ്യവും തമ്മിലുള്ള ബാലന്‍സിംഗ് ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നത് എഴുത്തിലെ ഡോക്ടറുടെ കയ്യടക്കത്തിന്‍റെ തെളിവാണ്. മൊത്തത്തില്‍ ഗംഭീരം... അഭിനന്ദനങ്ങള്‍ - Keep Going. :) (Y)

  ReplyDelete
  Replies
  1. ഒത്തിരി സന്തോഷം മഹേഷേട്ടാ.. ഈ നല്ല വായനയ്ക്കും വിശദമായ അഭിപ്രായത്തിനും നന്ദി. സ്നേഹം..

   പലരും പോരായ്മകള്‍ ചൂണ്ടിക്കാണിച്ച ഭാഗങ്ങളൊക്കെയും എഴുതുമ്പോള്‍ എന്നെ ഒരുപാട് ആശയക്കുഴപ്പത്തില്‍ ആക്കിയ ഭാഗങ്ങളാണ്.. മഹേഷേട്ടന്‍ പറഞ്ഞ ഭാഗവും അങ്ങനെ തന്നെ.. പിന്നെ ഈ "ഞാനാണ്‌ പെണ്ണ്..." എന്നതൊക്കെ ഒരു ക്ലീഷേ ഡയലോഗ് അല്ലെ എന്ന് എനിക്കും തോന്നിയിരുന്നു..

   Delete
 34. കുറച്ചു നിമിഷങ്ങള്‍ എനിക്കും നിങ്ങള്‍ രണ്ടു പേര്‍ക്കും ഒപ്പം ആ ഫ്ലാറ്റില്‍ നില്‍ക്കേണ്ടി വന്നു .....നല്ല കഥ ...

  ReplyDelete
 35. ഡോക്ടര്‍ ഓരോ വരിയിലും കുറേ രഹസ്യങ്ങള്‍ ഒളിപ്പിച്ചു വച്ച മട്ടിലുള്ള ആഖ്യാന ശൈലി ..വളരെ ഇഷ്ട്ടപെട്ടു .അവസാന ഭാഗം ഒന്ന് മിനുക്കണം .അത്രെ ഉള്ളൂ .ഒരു ചെറിയ മിനുക്ക്‌ പണി .

  ReplyDelete
 36. നല്ല കഥ മാഷെ. ഒത്തിരി ഇഷ്ടമായി

  ReplyDelete
 37. @നിധീഷ് വര്‍മ്മ രാജ
  @ഡോ.ഷംന ഹസ്സന്‍
  @ഉബൈദ് കക്കാട്ട്
  @രാംജിയേട്ടന്‍
  @സുധീര്‍ ദാസ്‌
  @ഏരിയല്‍ സര്‍
  @പ്രവീണ്‍ കാരോത്ത്
  @പ്രദീപ്‌ നന്ദനം
  @സൂര്യമാനസം
  @ഹര്‍ഷ മോഹന്‍
  @ഉദയപ്രഭന്‍

  വായനയ്ക്കും വിലയേറിയ അഭിപ്രായങ്ങള്‍ക്കും എല്ലാവര്‍ക്കും പ്രത്യേകം നന്ദി.. സ്നേഹം.. :)

  ReplyDelete
 38. ഡോക്ടറേ കഥ പൊളിച്ചടുക്കി! അപ്പോള്‍ ഇതാണ് അന്ന് പറഞ്ഞ സസ്പെന്‍സ് കഥ, അല്ലെ? എന്തായാലും മികച്ച ഒന്നായി! അപ്പൊ ഇതിന്റെ വിജയം നമുക്ക് ആഘോഷിക്കണ്ടേ? :-)

  ReplyDelete
 39. ആഖ്യാനമാണ് ഏറെ ഇഷ്ടപ്പെട്ടത്. മുറികളിലെ വിഷച്ചെടികളുടെ ക്രമീകരണവും തണുത്തുറഞ്ഞ പോലീസുകാരനോടുള്ള മറുപടിയും എല്ലാം ഏറെ ഇഷ്ടപ്പെട്ടു. പുതുമയുള്ള അവതരണം. ഏറെ മുന്നേറുന്നു.

  ReplyDelete
 40. അവസാനം വരെ ആകാംഷ നിലനിർത്തി
  ഏത് വായനക്കാരേയും പിടിച്ചിരുത്തി വായിപ്പിക്കുന്ന
  ഒരു കഥ തന്നെയായിട്ടുണ്ടിത് ,പ്രമേയവും പുതുമയായതിനാൽ
  ദോഷങ്ങൾ പറയുവാൻ ഒട്ടുമില്ല താനും...
  അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

  ReplyDelete
 41. മനോജിന്റെ അധിക രചനകളും വായിച്ചിട്ടില്ല.

  ഇക്കഥ കേവലം ഒരു പ്രതികാര കഥയാണെങ്കിലും അവതരിപ്പിച്ച രീതി വായനക്കാരനെ പിടിച്ചു നിർത്തുന്ന വൈഭവത്തോടെയായിരുന്നു. ഒരു കഥക്ക് വേണ്ട ചേരുവകളെല്ലാം ആവശ്യത്തിനു സമന്വയിപ്പിച്ച് നന്നാക്കി എന്ന് തന്നെ പറയാം...

  പ്രമേയം ആവർത്തന വിരസതയുള്ളതാണെങ്കിലും പറഞ്ഞ രീതിയ്ക്കും അതെഴുതാൻ തെരഞ്ഞെടുത്ത ലളിതമായ ( സാധാരണക്കാർക്ക് കൂടി മനസ്സിലാവുന്ന രീതിയിൽ) ശൈലിക്കും നൂറു മാർക്ക്...

  ആശംസകൾ

  ReplyDelete
 42. കഥ നേരത്തേ വായിച്ചിരുന്നു.
  ആശംസകൾ :)

  ReplyDelete
 43. കഥ വായിച്ചു കഴിഞ്ഞ് ആദ്യം ചെയ്തത് താഴെയുള്ള കമന്റ്സ് വായിക്കുക എന്നതാണ്. എനിക്ക് പറയാൻ തോന്നിയതൊക്കെ മറ്റുള്ളവർ പറഞ്ഞു കഴിഞ്ഞു മനോജേ . തുടക്കം മുതൽ എന്നെ കുറച്ചു നെരെത്തെക്കു വേറെ ഒരു ലോകത്തിലേക്ക്‌ കൊണ്ട് പോയി. ഇനി അടുത്ത കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് .

  ReplyDelete
 44. അപസര്പ്പക പ്രമേയങ്ങൾ ബ്ലോഗ്ഗുകളിൽ വളരെ അപൂര്വ്വമായേ കണ്ടിട്ടുള്ളൂ . ഇതൊരു കുറ്റാ ന്വേഷണ കഥയൊന്നുമല്ല . കാരണം പ്രതിയരെന്ന് വായനക്കാർക്ക്‌ പകൽ പോലെ വ്യക്തമാണ്‌ . എന്നിട്ടും വായനക്കാരുടെ ഉദ്വേഗം നിലനിര്ത്താൻ കഴിഞ്ഞു എന്നതാണ് ഈ കഥയുടെ വിജയം.കഥ അതിന്റെ ഏറ്റവും അനുയോജ്യമായ ക്രാഫ്റ്റ് സ്വീകരിച്ചതായി വായനക്കാരന് അനുഭവപ്പെടുന്നു . പിന്നെ പോലീസുകാരനെ കഥാകൃ ത്താ ക്കിയതിൽ ചെറിയ അസ്വാഭാവികതയുണ്ട് . കാക്കി ധരിച്ചുകൊണ്ട് താഴ്ന്ന റാങ്കിലുള്ള ഒരു പോലീസെ കാരന് തന്റെ എഴുത്തുമായി മുന്നോട്ടു പോകാൻ കഴിയുമെന്ന് തോന്നുന്നില്ല

  ReplyDelete
  Replies
  1. വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി അനുരാജ്.. :)

   കാക്കി ധരിച്ച ഒരു കഥാകൃത്തിനെ പറ്റി കഥയില്‍ പറയുന്നില്ലേ, അദ്ദേഹം വളരെ മികച്ച കഥകള്‍ എഴുതുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ്.. അദ്ദേഹം മുകളില്‍ കമന്റും ചെയ്തിട്ടുണ്ട്.. അങ്ങനെ ഉള്ള പോലീസുകാരും ഉണ്ട്.. :)

   Delete
  2. കാക്കി ധരിച്ചാ ആ പോലീസുകാരന്റെ കഥകള്‍ ഒന്ന് വായിച്ചു നോക്കൂ. എന്നിട്ട് പറയൂ.. ഇതാ ലിങ്ക്
   http://lavanatheeramm.blogspot.com/

   Delete
 45. @വിഷ്ണു ഹരിദാസ്‌
  @നസീമത്താ
  @മുരളിയേട്ടന്‍
  @മൊഹിയിക്ക
  @രാജീവ്‌ ഇലന്തൂര്‍
  @കെ.പി.
  @ലേഖ മോഹന്‍

  എല്ലാവര്ക്കും പ്രത്യേകം പ്രത്യേകം നന്ദി.. ഇനിയും വരണം ഇതുവഴി..

  ReplyDelete
 46. കുറേ നാളുകള്‍ക്ക് ശേഷം വായനയിലേക്ക് തിരിച്ചെത്തിയത്‌ ഇന്നാണ്.. തുടക്കം തന്നെ ഗംഭീരമായി എന്ന് വേണം പറയാന്‍ .. ബ്ലോഗില്‍ ഇത്തരത്തിലുള്ള കഥകള്‍ ഒന്നും അധികം ഞാന്‍ വായിച്ചിട്ടില്ല. ആദ്യാവസാനം ക്ഷമയോടെ, ഉദ്വേഗത്തോടെ ഇരുന്നു വായിക്കാന്‍ കഴിഞ്ഞു. ചെയ്ത ഹോം വര്‍ക്ക് വെറുതെയായില്ലെന്ന് സാരം... :)

  Keep it up.. and Go on.. something big is awaiting you. :)

  ReplyDelete
 47. ഒരു സിനിമ കാണുന്നതുപോലെ...മനോഹരമായ അവതരണം,. അനായാസമായ എഴുത്ത്.

  ReplyDelete
 48. ഒരു ഡോക്ടറിന് അനാട്ടമി മാത്രമല്ല, പെണ്ണിന്റെ മനസും അറിയാമെന്ന് മനസിലായി. ഒരു പെണ്ണിന്റെ മുന്നില്‍ നിഷ്പ്രഭാനാകുന്ന പോലീസുകാരനും നന്നായി :D. ഒരുപാടിഷ്ടമായി. ഇനിയും വായനയ്ക്കായി കാത്തിരിക്കുന്നു

  ReplyDelete
 49. ഈ ബ്ലോഗിലെ സ്ഥിരം വായനക്കാരന്‍ എന്ന നിലയില്‍ ,ഈ കഥ മനോജ്‌ എഴുതിയ മികച്ച കഥ എന്ന് പറയാം , ആകാംക്ഷയോടെ വായിച്ച കഥ .

  ReplyDelete
 50. ചില കഥകള്‍ എഴുതപ്പെടാതിരിക്കുന്നതിലാണ് കഥാകാരന്‍റെ വിജയം. അങ്ങനെ എഴുതപ്പെടാത്ത ഒത്തിരി കഥകളിലാണല്ലോ കഥാകാരന്‍ ജീവിക്കുന്നതും..
  -------------
  നന്നായിരിക്കുന്നു.. ആശംസകൾ

  ReplyDelete
 51. ഇടവേളയ്ക്കു ശേഷമാ ഡോക്ടര്‍ ഒരു കഥ വായിക്കുന്നേ അതു മോശമായില്ല .കഥാകാരന്‍ ഉയര്‍ന്നു പറക്കുന്നു ഉയരങ്ങളിലേക്ക് അതില്‍ ഏറെ സന്തോഷം .തുറന്നെഴുത്തുകള്‍ ചില കഥയ്ക്ക്‌ വളരെ ഗുണം ചെയ്യും ഇവിടെ ആ രീതി നന്നായി .

  ReplyDelete
 52. കഥ വായിച്ചു മനോജേട്ടാ.....മുകളില്‍ പറഞ്ഞ കമന്റുകളേക്കാള്‍ കൂടുതലായി പറയാനുള്ള അറിവൊന്നും എനിക്കില്ല... അതുകൊണ്ട് ഒറ്റ വാക്കില്‍ പറയുന്നു....അതിഗംഭീരം... :-)

  ReplyDelete
 53. നല്ല എഴുത്ത്,
  നല്ല പറച്ചിലാണ്, വായിക്കപ്പെടും എന്നത് തീർച്ച

  ആശംസകൾ

  ReplyDelete
 54. കഥ വായിച്ചു. ആശംസകൾ..
  പക്ഷേ ഫ്ലാറ്റിന്റെ ചുമരുകളുടെ ഉയരക്കൂടുത്തൽ എന്നിലെ വായനക്കാരനിൽ സംശയങ്ങൾ ജനിപ്പിക്കുന്നു. അങ്ങിനെ ഒരു 'വിശേഷാൽ ഉയരക്കൂടുത്തൽ' ചില ചുമരുകൾക്കു മാത്രമായ് ഉണ്ടാകുമോ..???

  ReplyDelete
 55. മനോജ്‌ ഭായ്.. നന്നായിരിക്കുന്നു. ചുറ്റുമുള്ളവ ഗൌരവ്വത്തോടെ നിരീക്ഷിച്ചതിന്റെ ഫലം എഴുത്തില്‍ കാണുന്നുണ്ട്. വായനക്കാരനെ പിടിചിരുത്തനും വരികളില്‍ നിന്ന് വരികളിലേക്ക് പിടിച്ചു കൊണ്ട് പോവാനും ജിജ്ഞാസ നിലനിര്‍ത്താനും കഴിഞ്ഞിട്ടുണ്ട്. സ്ത്രീ പുരുഷ ശരീര ഇടപെടലുകളില്‍ കുറച്ചു കൂടി നല്ല രീതി, രതി ഉണര്‍ത്തുന്ന രീതി, ( ഷെഡി എന്നാ വാക്കിന് പകരം അടിവസ്ത്രം) വര്‍ണ്ണന കുറച്ചു കൂടി ആകര്ഷനീയമാക്കി എഴുതാം. നല്ല ത്രെഡ് ആണ്. ഒന്നുകൂടെ ശ്രമിച്ചാല്‍ അസ്സല്‍ കഥയാവനുള്ള എല്ലാം ഇതിലുട്നു. ആശംസകള്‍

  ReplyDelete
 56. മുകളിലെ ചന്ദ്രു ഞാന്‍ ആണ്, സുധാകരന്‍ വടക്കാഞ്ചേരി.. അക്കൗണ്ട്‌ മാരിപോയതനു. ബോസ്സിന്റെ ആണ്..

  ReplyDelete
 57. നന്നായിരിക്കുന്നു ..ചില സംശയങ്ങള്‍ ഉണ്ട് എന്നാലും കഥയല്ലേ ...ആശംസകള്‍

  ReplyDelete
 58. മനോജിന്റെ ഈ കഥ അല്പം വ്യത്യസ്തം തന്നെ ആണ്. ബിംബങ്ങളെ ഈ കഥയിലും ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു. മാസഭുക്കുകളായ സസ്യങ്ങള്‍ ഇത്തരം യുക്തമായ ഒരു ബിംബം തന്നെ..അവമാനിക്കപ്പെട്ടതും താളം തെറ്റിയതുമായ സ്ത്രീ മനസ്സ് ഏറെ മനോഹരമായി അവതരിപ്പിച്ചു. ചില വാക്കുകള്‍ വാചകങ്ങള്‍ ഒക്കെ ഒന്ന് കൂടി മിനുക്കാമായിരുന്നു. ഇതിന്റെ കമന്റുകളും അര്‍ദ്ധ ഗര്‍ഭങ്ങള്‍ തന്നെ. അതിനാല്‍ നേരത്തെ പറഞ്ഞത് ആവര്‍ത്തിക്കുന്നില്ല. പിന്നെ ആശംസകളും പ്രാര്‍ത്ഥനകളും എപ്പോഴും ഉണ്ടല്ലോ...

  ReplyDelete
 59. അര്‍ത്ഥ ഗര്‍ഭം എന്ന് തിരുത്തി വായിക്കുക

  ReplyDelete
 60. മനസ്സിൽ എഴുതിയ ചില പ്രസ്താവനകൾ പോസ്റ്റിൽ ഉണ്ടാകണം എന്ന നിർബന്ധം ഏച്ചുകെട്ടലുകൾ ആകുന്ന രീതിയിൽ ചില സംഭവങ്ങളെ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്തത്. പ്രത്യേകിച്ചും മാത്യൂസിന്റെ ശരീരം പോലീസുകാരൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ. ആഖ്യാന മികവു കൊണ്ട് വായന നല്ലരീതിയിൽ എത്തിച്ചു എന്നത് പറയാതിരിക്കാൻ ആകില്ല. എങ്കിലും വായിച്ചു വന്ന ഒഴുക്ക് അവസാന ഭാഗത്ത്‌ നഷ്ടപ്പെടുന്നുണ്ട്.
  വെള്ളനാടന്റെ എഴുത്തിന് ആശംസകൾ.

  ReplyDelete
 61. വായനയില്‍ ഉടനീളം ഒരു ത്രില്ലിംഗ് നിലനിര്‍ത്താന്‍ സാധിച്ചിരിക്കുന്നു . ഞാന്‍ ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന ഡാ വിഞ്ചി കോഡ് പോലെയുണ്ട് !
  നല്ല ആശംസകള്‍
  @srus..

  ReplyDelete
 62. നന്നായിട്ടുണ്ട് ..ആശംസകള്‍ ..!

  ReplyDelete
 63. @സംഗീത് വിനായകന്‍
  @കല ചേച്ചി
  @ഫൈസല്‍ ബാബു
  @മാനവധ്വനി
  @അനീഷ്‌ കാത്തി
  @സംഗീത് കുന്നിന്മേല്‍
  @ഷാജു അത്താണിക്കല്‍
  @ബിജു വയനാട്
  @സുധാകരേട്ടന്‍
  @പ്രമോദ് കുമാര്‍ കൃഷ്ണപുരം
  @അന്‍വര്‍ക്കാ
  @അശബ്ദന്‍
  @അസ്രൂ..
  @കൊച്ചുമോള്‍

  എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ബഹുമാനത്തോടെ സ്വീകരിക്കുന്നു.. ഒത്തിരി സന്തോഷം കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍.. ഇനിയും വരിക.. സ്നേഹത്തോടെ..

  ReplyDelete
  Replies
  1. രണ്ടു വട്ടം വന്ന് വായിച്ചിട്ടുണ്ട്. :)

   Delete
 64. നല്ല ത്രില്ലിംഗ് കഥ... തുടക്കത്തിൽ എഴുതിയ ഓരോ വരിയും വാചകവും എന്തിനു വാക്കുകൾ പോലും പിടിച്ചിരുത്തി വായിപ്പിക്കുന്നതായിരുന്നു.
  പെണ്ണെഴുത്ത് എന്ന് ഒന്ന് ഉണ്ടെങ്കിൽ, ഇത് ആണെഴുത്തിന്റെ എല്ലാ കരുത്തും ഉള്ള രചന..പക്ഷെ അവസാനഭാഗം നിരാശപ്പെടുത്തി.. ഒരു ഉഴപ്പ് ഫീൽ ചെയ്തു.
  അത് ചിലപ്പോ വായിച്ചു വന്ന ആദ്യ ഭാഗത്തിന്റെ മേലുള്ള ഓവർ പ്രതീക്ഷ കൊണ്ടാവാം. ഇച്ചിരി കൂടെ നന്നാക്കാമായിരുന്നു...അത്രക്ക് കഴിവുണ്ട്...
  എഴുത്തിന്റെ മേന്മക്ക് എടുത്ത് പറയാൻ ഒരുപാട് വരിയും വാക്കു കളും ഉള്ളത് കൊണ്ട് അതിനു മുതിരുന്നില്ല.... (മാത്രമല്ല,ഇതിൽ കൂടുതൽ പുകഴ്ത്തി പറയാൻ എന്റെ അഹങ്കാരം എന്നെ അനുവദിക്കുന്നില്ല..ഹും .... ...ഹോ അസൂയ വരണല്ലോ)

  ReplyDelete
 65. ഒറ്റ ശ്വാസത്തിൽ വായിക്കുക എന്നൊക്കെ നമ്മൾ പറയുകയില്ലേ
  അതു പോലെയാണ് വായിച്ചത് ... ആദ്യാവസാനം ഒരു നിഗൂഡത നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട് ..
  ഇതൊരു സ്ത്രീപക്ഷ കഥയ്ക്കും പുരുഷ പക്ഷ കഥയ്ക്കും ഇടയിലുള്ള ഒന്നാണോ എന്ന് തോന്നി പോയി ചിലപ്പോ ...

  atmosphere description ഏറെ നന്നായി ... എങ്കിലും അവസാന ഭാഗം ഒന്നുടെ പൊളിച്ചു എഴുതാമായിരുന്നു
  എന്ന് തോന്നിപോയി ... തുടക്കം മുതലുള്ള ഒരു പഞ്ച് നഷ്ടപ്പെട്ട പോലെ ...
  ആശംസകൾ .. ഇനിയും വരാം ... :)

  ReplyDelete
 66. വായനക്കെത്താന്‍ വൈകി. പറയാനുള്ളത് മുഴുവന്‍ അഭിപ്രായങ്ങളായി മുകളില്‍ നിരന്നു.
  നല്ലൊരു കഥ വായിച്ചു എന്ന് മാത്രം പറഞ്ഞു മടങ്ങട്ടെ.

  ReplyDelete
 67. മൂന്നാമത് വട്ടം ഇവിടെയെത്തി, ഇന്നെങ്കിലും കമന്റ് ഇടണം എന്ന എന്‍റെ തന്നെ നിര്‍ബന്ധത്തിനു വഴങ്ങുന്നു .... :)
  "നല്ല ശൈലി - പ്രതീക്ഷിച്ച കഥാന്ത്യം- നല്ല വര- പേര് മാറ്റി ചിന്തിക്കണമായിരുന്നോ എന്നൊരു ചിന്ത ! - ആവശ്യമില്ലാതെ തോന്നിയ ആ അവസാന ഭാഗ വിശദീകരണം . ഒരു പക്ഷെ ഇപ്പൊ ഡോക്ടറില്‍ നിന്ന് ഒരു പൊടിക്ക് ,കൂടുതല്‍ പ്രതീക്ഷിക്കുന്നത് കൊണ്ടാകാം :) ആശംസകള്‍ ട്ടോ, സ്നേഹം :)

  ReplyDelete
 68. കുറ്റാന്വേഷണ രീതിയില്‍ നല്ലൊരു കഥ അവതരണം,,മികച്ച ഭാഷ,,

  ReplyDelete
 69. വായന രേഖപ്പെടുത്തുന്നു ..

  ReplyDelete
 70. വായിച്ചു. വളരെ നല്ല കഥ.

  ReplyDelete
 71. ആകാംക്ഷ അവസാനം വരെ നിലനിർത്തി. അവസാനഭാഗം എന്തോ, എങ്ങുമെത്താതെ പോയപോലൊരു ഫീലിംഗ് എന്നിൽ ഉണ്ടാക്കി.
  കഥ നന്നായിരിക്കുന്നു.
  ആശംസകൾ...

  ReplyDelete
 72. @അമ്മൂട്ടി
  @യാത്രക്കാരന്‍
  @ഡോആര്‍.കെ.തിരൂര്‍
  @വേണുവേട്ടന്‍
  @ആര്‍ഷ ചേച്ചി
  @സാജന്‍ വി.എസ്.
  @മിനി.പി.സി.
  @കുസുമം ആര്‍.പുന്നപ്ര
  @വീ.കെ.മാഷ്.....

  എല്ലാവരോടും എന്‍റെ സ്നേഹവും നന്ദിയും അറിയിക്കട്ടെ.. ഇനിയും വരിക,,..

  ReplyDelete
 73. സ്ത്രീ തന്നുടലിനോളം
  തൃഷ്ണയുണ്ടവളുടെ
  മനസ്സിനോടും!..rr

  ReplyDelete
 74. നല്ലൊരു കഥ. രാത്രി വായിച്ചപ്പൊ എന്തിനെന്നില്ലാത്ത ഒരു പേടി.

  ReplyDelete

Post a Comment

ഇവിടെ കുറിയ്ക്കുന്ന ഓരോ വാക്കിനും നന്ദി.. വീണ്ടും വരണം..