കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്

കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് 
(റീജിയണല്‍ കാന്‍സര്‍ സെന്റര്‍,തിരുവനന്തപുരം)

(ക്ഷമിക്കണം.. ഈ സ്കീം അവര്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.  ഉടന്‍ തന്നെ പുനരാരംഭിക്കും എന്നറിയുന്നു.  വായനക്കാരുടെ അറിവിലേക്കായി ആര്‍ട്ടിക്കിള്‍ അതുപോലെ നിലനിര്‍ത്തുന്നു.. ഡോ.മനോജ്‌, 17/08/2015 )


പ്രായ,ദേശ,ലിംഗഭേദമന്യേ ആര്‍ക്കും പിടിപെടാവുന്ന മാരകമായ അസുഖമാണ് കാന്‍സര്‍. ആദ്യമേ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായി ഭേദമാക്കാവുന്നതും, ദീര്‍ഘകാലം ചികിത്സ ആവശ്യമുള്ളതും, ചികിത്സിക്കാന്‍ പ്രയാസമേറിയതും അങ്ങനെ നിരവധി വകഭേദങ്ങള്‍ തന്നെയുണ്ട്. കാന്‍സര്‍ പലപ്പോഴും നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ തളര്‍ത്തിക്കളയും, ഒപ്പം നമ്മുടെ സാമ്പത്തിക സുരക്ഷിതത്വത്തെയും.


നമ്മുടെ സാമ്പത്തിക അടിത്തറതന്നെ കാന്‍സര്‍ ചികിത്സയില്‍ തകരാന്‍ സാധ്യതയുണ്ട്. കാന്‍സര്‍ ചികിത്സ വളരെയധികം ചെലവേറിയതാണ്. ഈ ചികിത്സാരംഗം നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നും അതുതന്നെ. ശസ്ത്രക്രിയ, റേഡിയോതെറാപ്പി, കീമോതെറാപ്പി എന്നിങ്ങനെ മൂന്ന് തരം ചികിത്സാരീതികളാണ് കൂടുതലായും അവലംബിക്കുന്നത്. പലപ്പോഴും ഇവയില്‍ രണ്ടോ അതിലധികമോ രീതികള്‍ ഒരു രോഗിയില്‍ തന്നെ ആവശ്യമായി വരാറുണ്ട്. അങ്ങനെ വരുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും ചികിത്സാചെലവ് ലക്ഷങ്ങള്‍ വേണ്ടിവരും.


ഭീമമായ കാന്‍സര്‍ ചികിത്സാചെലവുകളില്‍ നിന്നും ഏത് വിഭാഗത്തില്‍പെട്ട രോഗികള്‍ക്കും അവരുടെ കുടുംബത്തിനും ഒത്തിരി ആശ്വാസം പകരുന്ന തിരുവനന്തപുരം ആര്‍.സി.സി.യുടെ തികച്ചും ഉപയോഗപ്രദമായ ആരോഗ്യപരിരക്ഷാ പദ്ധതിയാണ്, "കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്". ഒരു തവണ മാത്രം കാശ് അടച്ച് മുമ്പ് കാന്‍സര്‍ വന്നിട്ടില്ലാത്ത ആര്‍ക്കും ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. ഇതില്‍ ചേര്‍ന്ന്, രണ്ടുവര്‍ഷം മുതല്‍ ആജീവനാന്തം നമ്മള്‍ ഇതിന്‍റെ ഗുണഭോക്താവായിരിക്കും.


രണ്ടുതരം പ്ലാനുകള്‍


രണ്ടു തരം പ്ലാന്‍ ആണ് ഈ പദ്ധതിയില്‍ ഉള്ളത്. പ്ലാന്‍-A യും പ്ലാന്‍-B യും. ഏറ്റവും കുറഞ്ഞത് 500 രൂപയാണ് അംഗത്വസംഖ്യ. ഓരോ പ്ലാനും ദാ, ഇങ്ങനെയാണ്,


PLAN A- Membership fee is Rs.500/- per person
                Rs.1400/- per family of three persons*
                Rs.1700/- per family of four persons*
                Rs.2000/- per family of five persons*
                          *FAMILY INCLUDES SPOUSE AND DEPENDENT CHILDREN ONLY.


PLAN B- Membership fee is Rs.10000/-per person
         
അഞ്ഞൂറ് രൂപ ഒറ്റത്തവണ അടച്ചു അംഗമായാല്‍ ആജീവനാന്തം 50000 (അമ്പതിനായിരം) രൂപയുടെ കാന്‍സര്‍ ചികിത്സ ലഭിക്കും. ആയിരമാണ് അടയ്ക്കുന്നതെങ്കില്‍ ഒരുലക്ഷത്തിന്‍റെ, 1500 ആണെങ്കില്‍ ഒന്നര ലക്ഷത്തിന്‍റെ,അങ്ങനെ... പ്ലാന്‍-Aയില്‍ മുകളില്‍ പറഞ്ഞപോലെ ഫാമിലി പാക്കേജും ഉണ്ട്.


പ്ലാന്‍-B യില്‍ 10000 രൂപ അടച്ചുകഴിഞ്ഞാല്‍, പരമാവധി അഞ്ചുലക്ഷം രൂപയുടെ ചികിത്സ ലഭിക്കും.

CCLല്‍ എങ്ങനെ ചേരാം


ഇതില്‍ അംഗമാകാന്‍ വളരെ എളുപ്പമാണ്. ആര്‍.സി.സി.യില്‍ നേരിട്ട് ചെല്ലുകയാണെങ്കില്‍ റിസെപ്ഷനില്‍ നിന്നും ഒരു അപേക്ഷാഫോറം വാങ്ങി പൂരിപ്പിച്ചു നല്‍കി, കാശടച്ചാല്‍ അപ്പോള്‍ തന്നെ അതില്‍ അംഗമാക്കിക്കൊണ്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കും. തിരുവനന്തപുരത്തുള്ളവര്‍ നേരിട്ട് പോയി അംഗമാകുന്നതാണ് സൗകര്യം.


നേരിട്ട് പോകാന്‍ കഴിയാത്തവര്‍ക്കും, ജില്ലയ്ക്ക് പുറത്തുള്ളവര്‍ക്കും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷാഫോറം ഡൌണ്‍ലോഡ് ചെയ്ത്,പൂരിപ്പിച്ച്, കേരളത്തിലെ ഏത് അംഗീകൃത ബാങ്ക് വഴി കാശടച്ചും  CCL ല്‍ അംഗമാകാം. കാശ് "Cancer Care for Life Account, Regional Cancer Centre, Trivandrum" എന്നപേരില്‍ ഡി.ഡി. എടുത്ത് അപേക്ഷയോടൊപ്പം ഈ അഡ്രസ്സില്‍ അയക്കണം.


അഡ്രസ്സ്-       DIRECTOR
                       REGIONAL CANCER CENTRE
                       MEDICAL COLLEGE CAMPUS
                       TRIVANDRUM-695011


കാന്‍സര്‍ വരാതിരിക്കുന്നത് ഭാഗ്യം തന്നെയാണ്. പക്ഷെ വന്നുപോയി എന്നുകരുതി അത് ജീവിതാന്ത്യമല്ല. കാന്‍സര്‍ ചികിത്സ ഇന്ന് ഒരുപാട് മുന്നേറിയിട്ടുണ്ട്. പക്ഷെ കൈയില്‍ കാശ് ഇല്ലാത്തതുകൊണ്ടുമാത്രം വൈദ്യശാസ്ത്രത്തിന്‍റെ ഈ നേട്ടങ്ങള്‍ നമുക്ക് നഷ്ടമാകരുത്. അതുകൊണ്ട് ഇത് വായിക്കുന്ന എല്ലാവരും ഈ "കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫില്‍" നിങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അംഗങ്ങളാക്കി  സസന്തോഷം ജീവിക്കുക.. ജീവിക്കാന്‍ പ്രേരിപ്പിക്കുക..

ഞാനുമെടുത്തു ഒരെണ്ണം..


കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം

Administrative officer(CS) 0471 2522324

Public Relations Officer      0471 2522288

email- webmaster@rcctvm.org
ആരോഗ്യപത്മം മാസിക, 2014 ജൂണ്‍RELATED POSTS


32 comments:

 1. ഒരു തവണ മാത്രം കാശ് അടച്ച് മുമ്പ് കാന്‍സര്‍ വന്നിട്ടില്ലാത്ത ആര്‍ക്കും ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. ഇതില്‍ ചേര്‍ന്ന്, രണ്ടുവര്‍ഷം മുതല്‍ ആജീവനാന്തം നമ്മള്‍ ഇതിന്‍റെ ഗുണഭോക്താവായിരിക്കും.

  ReplyDelete
 2. ഈ പോസ്റ്റ്‌ വളരെ പ്രയോജനം നല്‍കുന്നു.

  ReplyDelete
 3. ഗുഡ്...മനോജ്‌
  നല്ല ആശംസകള്‍
  @srus..

  ReplyDelete
 4. അപേക്ഷാഫോറം ഡൌണ്‍ലോഡ് ചെയ്തു വച്ചിട്ട് കുറെ ദിവസമായി.. എന്തായാലും ഉടന്‍ ചേരണം. ഈ പോസ്റ്റ്‌ കൊണ്ട് ഇനിയും ധാരാളം പേര്‍ക്ക് ഇതിന്റെ പ്രയോചനം ലഭിക്കട്ടെ..

  ReplyDelete
 5. ഒരുപാടുപേര്‍ക്ക് ഉപകാരപ്രദമാകട്ടെ ഈ പോസ്റ്റ്‌... നന്ദി മനോജ്‌

  ReplyDelete
 6. നല്ല ഒരു കാര്യം
  അംഗമാകുന്നതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്തെങ്കിലും ആവശ്യമുണ്ടോ?
  (ലിങ്ക് തുറക്കുന്നതിന് മുന്‍പുള്ള കമന്റ് ആണ് കേട്ടോ.)

  ReplyDelete
  Replies
  1. മെഡിക്കല്‍ സര്‍ട്ടിഫികറ്റ് ആവശ്യമില്ല.. മാത്രമല്ല, മെഡിക്കല്‍ ചെക്കപ്പ് പോലും അവര്‍ ആവശ്യപ്പെടുന്നില്ല..

   Delete
 7. ക്യാൻസർ എന്നു കേൾക്കമ്പോൾ എനിക്ക് ശാന്തകുമാർ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ഒരു കഥ ഓർമ്മ വരും. അൽപ്പവരുമാനക്കാരനായ പാരലൽ കോളേജ് അദ്ധ്യാപകനായ ഒരു കുടുംബനാഥൻ തനിക്ക് ക്യാൻസർ ആണെന്ന് അറിയുന്ന നിമിഷത്തിൽ അതുവരെ സ്വച്ഛമായി മുന്നോട്ടുപോയ തന്റെ കുടുംബത്തിന്റെ അനിവാര്യമായ തകർച്ചയെക്കുറിച്ചോർത്ത് നടുങ്ങുന്ന ആ കഥ വായനക്കാരെ വല്ലാതെ അസ്വസ്ഥരാക്കും....

  ഡോക്ടർ പറഞ്ഞ വലിയ കാര്യത്തിനിടയിൽ കഥക്കാര്യം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നു. അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് എടുക്കുന്നു. അഞ്ഞൂറുരൂപ അടച്ച് മെമ്പർഷിപ്പ് എടുത്ത് പിന്നീട് ഓരോ അംഗത്തിനും പ്രത്യേകമായി തുക അടക്കേണ്ടതുണ്ടോ. ബാങ്കുകളിൽ നിന്ന് ഡിമാൻഡ് ഡ്രാഫ്റ്റ് എടുത്ത് അയക്കുകയാണോ വേണ്ടത്. അങ്ങിനെയാണെങ്കിൽ ആരുടെ പേരിലാണ് ഡി.ഡി എടുക്കേണ്ടത്. ഏതു മേൽവിലാസത്തിലേക്കാണ് അപേക്ഷ അയക്കേണ്ടത് - ഇത്തരം കാര്യങ്ങൾ ഒന്നുകൂടി വിശദമായി പറഞ്ഞുതരണമെന്ന് അഭ്യർത്ഥിക്കുന്നു....

  ReplyDelete
  Replies
  1. ഫാമിലി പാക്കേജ് അച്ഛന്‍,അമ്മ, പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ഫാമിലിക്ക് ഉള്ളതാണ്. മാഷിന്‍റെ കുടുംബം ആ ഗണത്തില്‍ പെടുന്നതാണെന്ന് കരുതുന്നു. അപ്പോള്‍ മാഷിന്‍റെ കുടുംബത്തിലെ അംഗസംഖ്യ അനുസരിച്ച് ഏത് പാക്കേജ് ആണോ വേണ്ടത്, അതിനനുസരിച്ചുള്ള കാശ് മാത്രം അടച്ചാല്‍ മതി.. ഓരോ വ്യക്തിക്കും പ്രത്യേകം അംഗമാകാനാണ് അഞ്ഞൂറ് രൂപ അടയ്ക്കേണ്ടത്..

   ഡി.ഡി. ആയി കാശ് അടയ്ക്കുന്നതനാണ് നല്ലത്. "കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് അക്കൗണ്ട്‌, റിജിയണല്‍ കാന്‍സര്‍ സെന്റര്‍" എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി എടുക്കണം..

   Delete
  2. നന്ദി ഡോക്ടർ - പാക്കേജിൽ അംഗമാവാൻ തീരുമാനിച്ചു

   Delete
  3. അയക്കേണ്ട അഡ്രസ്സ്- DIRECTOR
   REGIONAL CANCER CENTRE
   MEDICAL COLLEGE CAMPUS
   TRIVANDRUM-695011

   Delete
 8. ഉപകാരപ്രദമായ പോസ്റ്റ്‌ ആണ് ഡോക്ടര്‍ .ഷയര്‍ ചെയ്യണം.

  ReplyDelete
 9. നാട്ടില്‍ എത്തുമ്പോള്‍ ഒരണ്ണം എനിക്കും എടുക്കണം.

  ReplyDelete
 10. ശരിയാ, എന്തും നമ്മള്‍ തന്നെ തുടങ്ങി മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കുക!!...ഞാനും എത്രയുംവേഗം തുടങ്ങി മറ്റ്‌ ഫാമിലികളിലേക്കും എത്തിക്കാന്‍ ആവുന്നത്ര ശ്രമിക്കും!!
  നന്ദി, മനോജ്‌

  ReplyDelete
 11. Hi Dr. Manoj,
  This will be a great help to many,
  I appreciate your humanitarian help.
  Keep up the good work dear Manoj
  I am sharing this thru my social web pages.
  Keep inform
  Philip Ariel

  ReplyDelete
 12. പ്രയോജനം ഉളവാക്കുന്ന പോളിസി ,..
  ബിലാത്തിക്കാർക്ക് വല്ല പ്രൊട്ടക്ഷൻ കിട്ടുമോ..?

  ReplyDelete
  Replies
  1. കേരളത്തിനു പുറത്തുള്ളവര്‍ക്ക് പ്ലാന്‍-B മാത്രമേ പറ്റൊള്ളൂ എന്നാണ് എന്‍റെ അറിവ്...

   Delete
 13. നോമും ഒന്നെടുത്തേക്കാം.

  ReplyDelete
 14. വിലപ്പെട്ട വിവരം !

  ReplyDelete
 15. ഇത്രയും ഉപകാരപ്രദമായ ഈ വിവരം നല്കിയതിനു നന്ദി. ഈ പോളിസി എടുക്കണം എന്ന് ആഗ്രഹമുണ്ട്. വായിച്ചപ്പോൾ രണ്ടു സംശയങ്ങൾ ഉണ്ടായി:
  1. ഞാൻ ചെന്നൈയിൽ ആണ്. എനിക്ക് ഈ പോളിസിക്ക് അർഹതയുണ്ടോ?
  2. 500 നു 50000, 1000 ന് 100000, അങ്ങനെ എന്ന് പറയുമ്പോൾ ഒരാൾക്ക്‌ തന്നെ 1000 അടച്ച് ഒരു ലക്ഷത്തിന്റെ ചികിത്സ ലഭിക്കും എന്നാണോ? അങ്ങനെ ആവുമ്പോൾ പ്ലാൻ B അപ്രസക്തമാവില്ലേ?

  ReplyDelete
  Replies
  1. 1.താങ്കള്‍ ചെന്നൈയില്‍ സ്ഥിരതാമാസക്കാരന്‍ ആണെങ്കില്‍ താങ്കള്‍ക്ക് പ്ലാന്‍-B ആയിരിക്കും നല്ലത്.. കാരണം പ്ലാന്‍-Aയില്‍ കേരളത്തിനു പുറത്തുനിന്നുള്ള റെഫറന്‍സ് കേസുകള്‍ സ്വീകരിക്കില്ല.. അത് പ്ലാന്‍-ബിയില്‍ മാത്രേ ഉള്ളു.

   2.പ്ലാന്‍-Aയില്‍ ആയിരം രൂപ അടച്ചാല്‍ ഒരുലക്ഷത്തിന്റെ ചികിത്സ ലഭിക്കും.പക്ഷെ, പേവാര്‍ഡ്‌ സൗകര്യം, കൂട്ടിരിപ്പുകാരെ കൂടെ നിര്‍ത്താനുള്ള അനുമതി ഒന്നും ലഭിക്കില്ല.. ജനറല്‍ വാര്‍ഡും അതിലൊതുങ്ങുന്ന സൗകര്യങ്ങളും മാത്രേ ലഭിക്കൂ.. പ്ലാന്‍-Bയില്‍ BONE MARROW TRANSPLANTATION ഉള്‍പ്പടെയുള്ള ചെലവുകളും അവര് വഹിക്കും. മാത്രമല്ല, കീമോതെറാപ്പിയോ, റേഡിയോതെറാപ്പിയോ ആവശ്യം വരുമ്പോള്‍ ചെലവു ഒന്നോ രണ്ടോ ലക്ഷത്തില്‍ ഒതുങ്ങില്ല.. അവിടെയാണ് പ്ലാന്‍-Bയുടെ പ്രസക്തി.

   Delete
 16. ഉപകാര പ്രദമായ പോസ്റ്റ്‌

  ReplyDelete
 17. റിയല്‍ സൂപ്പര്‍ ബ്ലോഗര്‍ ...!!! സ്നേഹം ഒരുപാട് ഈ പോസ്റ്റിനു ,

  ReplyDelete
 18. വളരെ ഉപകാരപ്രദമായ കാര്യം ...!

  ReplyDelete
 19. ഉപകാരപ്രദമായ പോസ്റ്റ്‌!

  ReplyDelete
 20. very good info doc.. njn natil varumpol join cheyam

  ReplyDelete
 21. ഫാമിലി പാക്കേജ് അച്ഛന്‍,അമ്മ, പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ഫാമിലിക്ക് ഉള്ളതാണ്. മാഷിന്‍റെ കുടുംബം ആ ഗണത്തില്‍ പെടുന്നതാണെന്ന് കരുതുന്നു. അപ്പോള്‍ മാഷിന്‍റെ കുടുംബത്തിലെ അംഗസംഖ്യ അനുസരിച്ച് ഏത് പാക്കേജ് ആണോ വേണ്ടത്, അതിനനുസരിച്ചുള്ള കാശ് മാത്രം അടച്ചാല്‍ മതി.. ഓരോ വ്യക്തിക്കും പ്രത്യേകം അംഗമാകാനാണ് അഞ്ഞൂറ് രൂപ അടയ്ക്കേണ്ടത്..

  ഫാമിലി പ്ലാനില്‍ ചേര്‍ന്നാല്‍ ബെനിഫിറ്റ് ചേരുന്ന ആളിന് മാത്രമാണ്. ആശ്രിതര്‍ക്ക് ഒരു ചെറിയ തുകയുടെ കുറവ് വരും എന്നെ ഉള്ളൂ.(eg rs. 500)

  ReplyDelete
 22. am not get the application form from above given link...would you please give the application form link

  ReplyDelete
  Replies
  1. ക്ഷമിക്കണം.. ഈ സ്കീം അവര്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ലിങ്ക് ഓപ്പണ്‍ ആകാത്തത്. വീണ്ടും തുടങ്ങുമ്പോള്‍ തീര്‍ച്ചയായും താങ്കളെ അറിയിക്കാം..

   Delete