ഇരുപത്തിനാല് മണിക്കൂറാണ് ജോലി.
അതാ നല്ലത്, അതാകുമ്പോ നാളെ
ഇരുപത്തിനാല് മണിക്കൂര്‍
മനസ്സിനൊപ്പം വീട്ടിലിരിക്കാം
ഐ.സി.യു.വിനു മുന്നിലോ
ഐ.സി.യു.വിനു മുന്നിലോ
ലിഫ്റ്റിനകത്തോ
കാഷ്വാല്‍റ്റിയിലോ
ഗേറ്റിലോ
ചിലപ്പോളങ്ങു പാര്‍ക്കിങ്ങ് ഗ്രൌണ്ടിലോ
പോയി നില്ക്കാന് പറയും.
പണ്ടു നേവിയിലായിരുന്ന
കാലത്തിന് ശേഷിപ്പുപോലെ
തിരയൊടുങ്ങിയ കണ്ണുകളില്‍
മൌനത്തിന് കപ്പലോടിത്തുടങ്ങും.
ഉച്ചയ്ക്ക് കഴിക്കാന്‍ രാവിലത്തെ
ഇഡ്ഡലി പൊതിഞ്ഞുകൊണ്ടുവരും.
അതാകുമ്പോള്‍ ബാക്കി വച്ചാല്‍
രാത്രിയിലും കഴിക്കാം.
രാത്രിയായാല്‍ പാന്റിനകത്ത് നിന്നും
ഉടുപ്പിനെ സ്വതന്ത്രനാക്കി,
പേശികള്‍ക്ക് അയവ് വരുത്തി,
ഒടിയാറായ ഫൈബര്‍ കസേരയില്‍
നടുവളച്ചിരിക്കാം.
എത്ര ശ്രമിച്ചാലും അറിയാതെ
ഉറങ്ങിപ്പോകും.
ചെറുശബ്ദത്തില്‍ പോലും
ശ്വാനനെപ്പോലെ ഞെട്ടിയുണരും.
ഓരോ ഉണര്ച്ചയിലും
ശരീരത്തെ സ്വയം ശാസ്സിക്കും.
മനസ്സിനെ,യങ്ങു ദൂരെ
കണ്ണുതുറന്നുറങ്ങുന്ന പുരയ്ക്ക്
കാവല്‍ നിര്‍ത്തിയിട്ട-
റിയാതെ ഉറങ്ങിപ്പോയതിന്.
അവസാന വരികള്‍ കൂടുതല്‍ ഇഷ്ട്ടം ...ആശംസകള്‍ ഭായ് ....
ReplyDeleteഅവിടേം വായിച്ചു...ഇവിടേം വായിച്ചു...നന്നായിട്ടുണ്ട്... :)
ReplyDeleteജീവിക്കാന്‍ വേണ്ടി കെട്ടുന്ന ഓരോ വേഷങ്ങള്‍ ... അറിയാവുന്ന പല പാറാവുകാരെയും ഓര്മ വന്നു.
ReplyDelete'കാവല്‍' എത്ര ശക്തമായ അനുഭവം.? കാവലില്‍ കരുത്തല്ല കരുതലാണ് അധികം.! പക്ഷെ, കാവല്ക്കാരന് പലപ്പോഴും ദുര്‍ബ്ബല ചിത്തനും അവഗണിക്കപ്പെട്ടവനുമാണ്.
ReplyDeleteഏറ്റവും കുറഞ്ഞ അളവില്‍ പരിശോധിച്ചാല്‍, തന്റെ സ്വകാര്യതയെ താലോലിച്ചും അതിനെ ഏറ്റം സ്നേഹത്തോടെ സ്വീകരിച്ചും സ്വച്ഛ-സ്വസ്ഥ ജീവിതാനുഭവങ്ങളെ അവര്‍ക്ക് ഉത്തരവാദിത്തം/ബാധ്യത/ശീലം എന്നിന്റെയൊക്കെ ശമ്പളത്താല്‍ വിലക്കിയിരിക്കുന്നു.
കവിത ഒരാശുപത്രി പരിസരത്ത് നിന്ന് സംസാരിക്കുമ്പോഴും അതില്‍ മരുന്നിനേക്കാള്‍ അധികം ഈ അസ്വസ്ഥ ഹൃദയത്തിന്റെ നിശ്വാസ മന്ത്രണമാണ് കേള്‍ക്കുന്നത്. കവിതയില്‍ പുതുമ കാണുന്നില്ലെങ്കിലും പറഞ്ഞ ഭാഷ ലളിതവും സാരള്യവുമാണ്. ആശംസകള്‍.!
അക്കരെയായിപ്പോവുന്ന മാനസം.
ReplyDeleteവളരെ നന്നായി എഴുതി.
ശുഭാശംസകൾ.....
nannayittund
ReplyDeleteഇതു കൊള്ളാമല്ലോ സംഭവം ....
ReplyDelete
ReplyDeleteചിലപ്പോള്‍ അങ്ങു പാര്‍ക്കിംഗ് ഗ്രൌണ്ടിലോ
പോയി നില്ക്കാന് പറയും!..
....ശരിയാ, നേവിയില്‍ ഇരുന്നാലും പട്ടാളം ആയിരുന്നാലും അവസാനം നാട്ടില്‍ വന്നു സെക്യൂരിറ്റിയായാല് വേദന മിച്ചം!!
..മനോജ് മനോഗതമല്ല , യാഥാര്‍ഥ്യം അവതരിപ്പിച്ചു,നന്ദി!!
മനസ്സ് കാവൽ നിൽക്കുന്നത് വീട്ടിലാണ് , ആവരികൾക്ക് അസാധാരണ സൗന്ദര്യം ബാക്കി ആവറേജ്.
ReplyDeleteമിഴിയിങ്ങും
ReplyDeleteമനമങ്ങും
സേവനസന്നദ്ധനായ ഒരു കാവല്‍ക്കാരന്റെ യാതനയും,വേദനയും ഹൃദയസ്പര്‍ശിയായി പകര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു ഡോക്ടര്‍ക്ക്.
ആശംസകള്‍
കാവലില്‍ ഒരു സുരക്ഷിതത്വം
ReplyDeleteകാവലന് ഒരു അരക്ഷിതത്വം
ദൈവത്തിന്റെ മുഖചായ ഉള്ള പാറാവ് കാരാൻ ചിലപ്പോള ഉറങ്ങുമ്പോൾ ചെകുത്താന്റെ രൂപം ആവും പക്ഷെ ഒരു പാവം വൃദ്ധൻ അയാള്‍ പാറാവ് നില്‍ക്കുന്നത് ഒടിഞ്ഞു വീഴാറായ അയാളുടെ കുടുംബത്തിനു വേണ്ടി ആകും നല്ല വരികൾ ഡോക്ടര്‍
ReplyDeleteതനിക്ക് പരിചിതമായ ലോകത്തുനിന്ന് കവി വിഷയം കണ്ടെടുക്കുമ്പോൾ ചുരുങ്ങിയ പദങ്ങൾകൊണ്ട് വലിയൊരു ഭാവലോകം സൃഷ്ടിക്കാനാവുന്നു. ലളിതപദങ്ങൾകൊണ്ട് വായനക്കാരുടെ മനസ്സിലേക്ക് കാവ്യബിംബങ്ങളെ പ്രതിഷ്ഠിക്കാനാവുന്നു.... ആശുപത്രകളുടെ ഇടനാഴികകളിൽ സ്ഥിരമായി കാണുന്ന ഈ കാഴ്ചയിലെ കവിതയെ ഡോക്ടർ കണ്ടെടുത്തു....
ReplyDeleteഎല്ലാംകൊണ്ടും മികച്ച കവിത......
മുന്നില്‍ കാണുന്നവരുടെ മനസ്സിലെ ദുഃഖം, ആകുലത, വായിച്ചെടുക്കാൻ കഴിഞ്ഞ ഡോക്ടറുടെ മനസ്സിന് ഒരു സലുട്ട്
ReplyDeleteനല്ല കവിത. പകലും രാത്രിയും ഒരുപോലെ ഓരോ സ്ഥലങ്ങളിൽ കാവൽ നില്‍ക്കേണ്ടി വരുന്ന സെക്യൂരിറ്റിയുടെ അവസ്ഥ ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയി . മറ്റുള്ളവര്‍ക് വേണ്ടി കാവൽ നിൽകുമ്പോൾ സ്വന്തം ജീവന് യാതൊരു സുരക്ഷയും ഇല്ലാതെ നിൽക്കുന്നവർ
ReplyDeleteനല്ല കവിത. പകലും രാത്രിയും ഒരുപോലെ ഓരോ സ്ഥലങ്ങളിൽ കാവൽ നില്‍ക്കേണ്ടി വരുന്ന സെക്യൂരിറ്റിയുടെ അവസ്ഥ ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയി . മറ്റുള്ളവര്‍ക് വേണ്ടി കാവൽ നിൽകുമ്പോൾ സ്വന്തം ജീവന് യാതൊരു സുരക്ഷയും ഇല്ലാതെ നിൽക്കുന്നവർ
ReplyDeleteആശുപത്രി പരിസരത്തുനിന്നും ലളിതമായ കവിത.
ReplyDeleteഭക്ഷണത്തിലും കാവലിലും അല്പം അട്ജസ്റ്മെന്റ്റ് ചെയ്യുമ്പോള്‍
ഇരുപത്തിനാലു മണിക്കൂറും ടെന്‍ഷനില്ലാതെ വീട്ടിലിരിക്കാം.
കവിത നന്നായി. ലളിതം, എന്നാല്‍ ആഴമേറെയുള്ളതും. ഓരോ കാവല്‍ക്കാരന്റെ കണ്ണുകളിലേക്കും സൂക്ഷിച്ചുനോക്കിയാലറിയാം ഉറക്കാലസ്യത്തിന്റെ ഉദാസീനതകള്ക്കുമപ്പുറം ജീവിതത്തോടുള്ള ഒരു നിതാന്ത ജാഗ്രത.
ReplyDeleteഞാന്‍ സംരക്ഷകനാണ്....എന്നും .അവര്‍ക്ക് നല്കാന് എന്നുമൊരു സല്യൂട്ട് ഉണ്ട് കൈയില്‍
ReplyDeleteജീവന്റെ കാവല്ക്കാരന് !
ReplyDeleteനല്ല ആശംസകള്‍
@srus ..
കവിത ഇഷ്ടായി...
ReplyDeleteഒരു ജീവിതമാണു ഇവിടെ താങ്കൾ പകർത്തിയത്.വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteപൊളിച്ചടുക്കി!! :)
ReplyDelete- രാഹുല്‍
നല്ല കവിത
ReplyDeleteഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ ..
ReplyDeleteമനോഹരം ഈ വരികള്‍
ReplyDeleteമനസ്സ് അങ്ങിനെയാണ്. ശാസനകള്‍ക്കൊന്നും പിടികൊടുക്കില്ല ഡോക്ടറെ !
ReplyDeleteഒരു അവാര്‍ഡ് നേട്ടത്തിന്റെ മികവില്‍ ആണല്ലോ ഇപ്പോള്‍. ആശംസകള്‍
സുഖമുള്ളൊരു കവിത വായിച്ചു. ഹൃദ്യമായ ഒന്ന്
ReplyDeletenice poem...
ReplyDeleteലളിതം എന്നാല്‍ വലിയ ചിന്തകള്‍ പകരുന്നത്
ReplyDeleteകവിത വളരെ നന്നായിരിക്കുന്നു ആശംസകള്‍
വെള്ളനാടൻ ഡയറിയിലെത്തുന്നത് ഇതാദ്യമെന്നു തോന്നുന്നു..കവിത ലളിതം. ഹൃദ്യം. ചിന്തിപ്പിക്കുന്നത്.
ReplyDeleteപാറാവ് കാരനേവര്‍ക്കുമൊരുഗ്രന്‍ കാവല്‍ നായ
ReplyDeleteപരിശോധന,പലവിധം ഒത്തു നോക്കലുകള്‍ ....
പണിചെയ്യുന്നയീ പരിശോധകനോടേവര്‍ക്കും
പുച്ഛം..., വണക്കം പറഞ്ഞു വരവേല്ക്കുമ്പോള് പോലും!
പരിതാപം ഈ കാവല്‍ ഭടനുമാത്രമെന്നുമെന്നും,
പകയില്ലാതെ സുസ്മേരനായി എന്നുമീയുലകം ,
പലകാലമായി ഒരു പരിഭവവുമില്ലാതെയവർ
പരിരക്ഷിച്ചിടുന്നു..., ശ്രീപരമേശ്വരനെപോല്‍ !!!
ഒരാള്‍ ഒന്നാഞ്ഞടിച്ചാല്‍ ഒന്ന് തടയാന്‍ പോലും കെല്പ്പില്ലാത്തവര് വരെ ചിലപ്പോള്‍ ജീവിത ചിലവുകള്‍ കൂട്ടിമുട്ടിക്കാന്‍ ഈ വേഷം കെട്ടുന്നത് കാണാറുണ്ട്.. !!
ReplyDeleteഇവിടെ കാവലാളാകുന്നത് ശരീരം മാത്രം. മനസ്സങ്ങ് വീട്ടിലും.
ReplyDeleteമനോഹരമായിരിക്കുന്നു താങ്കളുടെ കവിത..നല്ല വരികൾ. ആശംസകൾ നേരുന്നു
ReplyDeleteഇഷ്ടമായി എല്ലാവരികളും...
ReplyDeleteഅഭിനന്ദനങ്ങള്‍
ആശംസകൾ
ReplyDeleteപ്രോത്സാഹനങ്ങള്‍ക്കും ആശംസകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒരിക്കല്‍ കൂടി നന്ദി.. സ്നേഹം...
ReplyDeleteവെള്ളനാടന്‍ ഡയറി..
വായിച്ചു, വളരെ ഇഷ്ടപ്പെട്ടു, പ്രത്യേകിച്ചും ആ അവസാന വരി. ആശംസകള്‍
ReplyDeleteമനസ്സിനെ അങ്ങ് ദൂരെ കണ്ണ് തുറന്നുറങ്ങുന്ന പുരക്കു കാവല്‍ നിര്‍ത്തിയിട്ട്.. എന്നവസാനിക്കുന്ന വരികളിലുണ്ട് , ഒരു കാവലാളന്റെ ജീവിതവൃത്താന്തം മുഴുവന്‍ ..വളരെ മനോഹരം.
ReplyDeleteപാറാവ് കാരനും ഉണ്ടല്ലോ ഒരു
ReplyDelete"മനസ്സ്"
അത് കാണുന്നവര്‍ അപൂര്‍വം!
പക്ഷെ
കവിതയില്‍ കുറെ കൂടി കവിത വേണ്ടേ?
വേണോ?
എന്താ കവിത?
ആ.....
TO NEW POETS
Delete_________________
"Write as you will
In whatever style you like
Too much blood has run under the bridge
To go on believing
That only one road is right.
In poetry everything is permitted.
With only this condition of course,
You have to improve the blank page.
NICANOR PARRA (SPANISH POET)
തര്‍ജ്ജമ
-----------
പുതിയവരോട്
--------------------
നിന്റെ ഇഷ്ടം പോലെ എഴുതൂ,
ഇഷ്ടമുള്ള ശൈലിയില്‍..
ഈ പാലത്തിനടിയില്‍, എന്റെ
രക്തമൊഴുകിയ വഴികളില്‍
ഏതെങ്കിലും ശരിയെന്ന്
കരുതുക പ്രയാസം..
കവിതയില്‍ എല്ലാ വഴികളും
അനുവദനീയമത്രേ,
ഒരൊറ്റ നിബന്ധനയില്‍,
എഴുത്തിനപ്പുറം,
ഒഴിഞ്ഞ താളുകളില്‍
നിറവുണ്ടാകണം..
(മനോജ് വെള്ളനാട്)
കാവലായ് നില്ക്കുമൊരു
ReplyDeleteആണിന് കരുത്തിലാണ്
അവിടെ അന്തിയുറങ്ങും
പെണ്ണിന് സുരക്ഷ!...rr
7 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, എന്റെ അച്ഛന് ഫസ്റ്റ് ഹാര്‍ട്ട് അറ്റാക്ക് കഴിഞ്ഞ് ICCU വില്‍ കിടക്കുന്നു... ഞാന്‍ രാവും പകലും ICCU വിന്റെ പുറത്ത് നിന്നു... കാണാന്‍ പോലും അനുവാദമില്ലാത്ത അവസ്ഥ. അച്ഛനെ അറ്റന്‍ഡ് ചെയ്യുന്ന സീനിയര്‍ ഡോക്ടര്‍ എന്നെ വിളിച്ച് പറഞ്ഞു. 48 മണിക്കൂര്‍ നേരം പരിചയത്തിലുള്ള ആളുകളെ പോലും കാണണ്ട... കാരണം സുഹൃത്തുക്കളേ ഒക്കെ കാണുമ്പോള്‍ ഉണ്ടാകുന്ന ചെറിയ ഒരു excitement പോലും കൂടുതല്‍ പ്രശ്നം ആകും.
ReplyDeleteICCU ന്റെ കാവല്‍ നില്ക്കുന്ന കൊമ്പന് മീശ വെച്ച സെക്യൂരിറ്റി ജീവനക്കാരന് അയാളുടെ ജോലി കൃത്യമായി ചെയ്തിരുന്നു.
അങ്ങനെ ഇരിക്കുമ്പോള്‍ അച്ചന്റെ ഒരു സുഹൃത്ത് (DYSP) വിവരമറിഞ്ഞ് സന്ദര്‍ശനത്തിനായി വന്നു- ഞാന്‍ പറഞ്ഞു "സാര്‍ - ആരെയും കാണരുത് എന്നു പറഞ്ഞിട്ടുണ്ട്"
"ആ ഞാന്‍ ഇവിടെ വരെ വന്നതല്ലേ... ഞാനൊന്നു കണ്ടെന്നു വെച്ച് ഒരു കുഴപ്പവും വരാനില്ല..."
എനിക്ക് തടയാന്‍ പറ്റിയില്ല. സെക്യുരിറ്റി ചേട്ടന് പറഞ്ഞു ആരെയും കടത്തി വിടില്ല എന്ന്. "അങ്ങോട്ട് മാറി നിക്കെടാ ... "
എന്നും പറഞ്ഞ് അകത്തേക്ക് കയറിപ്പോയി. എന്തു ചെയ്യാന്‍ - സെക്യൂരിറ്റി ചേട്ടന് ഒന്നും പറയാനായില്ല.
അദ്ദേഹം അച്ഛനെ കണ്ടിട്ട് തിരിച്ചു വന്നു സെക്യുരിറ്റി ചേട്ടനോട് പറഞ്ഞു...
"ആരാടാ നിനക്ക് തോളില്‍ സ്റ്റാര്‍ വെച്ചു തന്നത്? മൂന്നു സ്റ്റാര്‍ വെച്ചു നില്ക്കാന് നീയും എന്നെപ്പോലെ DYSP ആണോ?" പിന്നെ കുറേ വിരട്ടലും... പാവം - ആ നില്‍പ്പ് കണ്ടപ്പോള്‍, കൊമ്പന് മീശക്കാരന് ചേട്ടനോട് അതുവരെ തോന്നിയ ദേഷ്യം മുഴുവന്‍ പോയി... അച്ഛന് ഡിസ്ചാര്‍ജ് ആയപ്പോഴേക്കും മീശ ചേട്ടനും ഞാനും നല്ല കമ്പനി ആയിരുന്നു... ജീവിക്കാന്‍ വേണ്ടിയുള്ള ഓരോ വേഷങ്ങള്‍...
മുമ്പൊക്കെ സെക്യുരിറ്റിമാരോട് എനിക്ക് ദേഷ്യമായിരുന്നു.. എന്റെ ഈഗോയെ മുറിവേല്പിച്ചവര്, പല സ്ഥലങ്ങളില്‍ വച്ചും.. പക്ഷെ പിന്നീട് അവരെ അടുത്തറിയാന്‍ അവസരം കിട്ടിയപ്പോഴാണ്, അവര്‍ അവരുടെ ജോലി ആത്മാര്‍ത്ഥമായി ചെയ്യുമ്പോഴാണ് നമുക്ക് അവരോടു ഈര്‍ഷ്യ ഉണ്ടാകുന്നത് എന്ന് മനസ്സിലായത്. പലരും ഗതികേട് കൊണ്ട് മാത്രമാണ് ഈ തൊഴിലിനു വരുന്നത് എന്നും.. എന്റെ മനോഭാവം മാറി. പക്ഷെ സെക്യുരിറ്റിമാര്‍ ഇപ്പോഴും ദിവസം ഒരാളോടെങ്കിലും വഴക്കിട്ടുകൊണ്ട് ജീവിതം തുടരുന്നു, എന്റെ കണ്മുന്നില്..
DeleteEzhuth manasinte prathifalanamanu
ReplyDeleteഓരോ ഉണര്ച്ചയിലും
ReplyDeleteശരീരത്തെ സ്വയം ശാസ്സിക്കും.
മനസ്സിനെ,യങ്ങു ദൂരെ
കണ്ണുതുറന്നുറങ്ങുന്ന പുരയ്ക്ക്
കാവല്‍ നിര്‍ത്തിയിട്ട-
റിയാതെ ഉറങ്ങിപ്പോയതിന്.