![]() |
പ്രബോധനം വാരിക |
കടലില്‍ നിന്നും
ആ പൊഴിയുടെ വശത്തൂടെ
തിരികെ ഒഴുകണം.
ഗ്രീഷ്മത്തിന്റെ കുളിര്
തിരിച്ചു നല്കി
ശിശിരത്തിന്റെ ചൂട് വാങ്ങണം.
മുങ്ങിക്കയറിപ്പോയ
തീര്‍ത്ഥാടകനെ തിരികെ വിളിച്ച്
ആദ്യം പൊങ്ങുകയും
പിന്നെ മുങ്ങുകയും ചെയ്യിക്കണം.
എന്നില്‍ ചാടിമരിച്ച പെണ്‍കുട്ടിക്ക്
ജീവന് മാത്രം തിരികെ നല്കി
കണ്ണീരെന്നോടൊപ്പം കൊണ്ടുപോണം.
ചൂണ്ടക്കൊളുത്തില്‍ നിന്നും
ചെകിള വിടുവിച്ച്
ആദ്യ അവതാരത്തെയും
അണ്ഡത്തിലൊതുക്കണം.
വൈദ്യുതോല്പാദന മുറിയുടെ
ഇടുങ്ങിയ ഇരുട്ടിലൂടെ
മേലേക്കൊഴുകി
ജലച്ചക്രത്തെ തിരിച്ചുകറക്കണം.
അണക്കെട്ടില്‍ കെട്ടിനില്‍ക്കാതെ
ആ വിനോദനൌകയേക്കാള്
വേഗത്തിലൊഴുകണം.
എന്നില്‍ നിന്നും ആയിരം
കൈവഴികള്‍ ജനിപ്പിച്ച്
പിന്നാലെ ഒഴുക്കണം.
ഭാവിയില്‍ ഭൂമിയുടെ ജഡം
കീറിപ്പഠിക്കുന്ന കവിയ്ക്കെഴുതാന്‍
ഒരു കൊച്ചു കവിതയാകണം.
കടലില്‍ നിന്നുത്ഭവിച്ച്
വന്മരങ്ങള്ക്കിടയിലൂടെ
കാടുകയറി, യുറവയി-
ലേക്കൊഴുകി മറഞ്ഞൊരു
മിഴിനനഞ്ഞ കവിത.
നല്ല വരികള്‍..ആശംസകള്‍..
ReplyDeleteishtamayi
ReplyDeleteനല്ല കവിത ..ആശംസകൾ മനോജ്
ReplyDeleteഭൂമിയുടെ ജഡത്തെ ശരിക്കൊന്ന്
ReplyDeleteപോസ്റ്റ്മോർട്ടം നടത്തി അല്ലേ ഡോക്ട്ടർ
ഡോക്ടറുടെ കാവ്യചിന്തകള്ക്ക് ആഴമേറെ...!
ReplyDeleteആശംസകള്‍
തിരിച്ചൊഴുകണം
ReplyDeleteആദ്യമേ തുടങ്ങണം.
ReplyDeleteഇതുപോലെ പല കാര്യങ്ങളിലും ആവശ്യമായിരിക്കുന്നു ഒരു തിരിച്ചു പോക്ക്....നല്ല ആശയവും നല്ല വരികളും...
ReplyDeleteമിഴി നനഞ്ഞ കവിത! വളരെ നന്ന്.. തിരിച്ചോഴുകട്ടെ എല്ലാം .(അവതാരത്തെ ചേര്‍ത്തത് വളരെ ഇഷ്ടായി! )
ReplyDeletevaayichirunnu,,,,
ReplyDeleteമനോഹരമായിരിക്കുന്നു... "മിഴി നനഞ്ഞ കവിത" ഇഷ്ടായി ഈ പ്രയോഗം...
ReplyDeleteKadalil ninnu uthbhavidchu avasanam kadalil chennu cherunnu
ReplyDeleteവെളിച്ചം അണഞ്ഞു ഇരുട്ടിലേക്ക് ഒരു തിരിച്ചു പോക്ക് ഓരോ വരികളുടെയും റിവൈണ്ട് ഇഷ്ടമായി
ReplyDeleteമനോഹരം .. നല്ല ആശയം ... നല്ല വരികൾ .. ആദ്യത്തെ വരിയിലെ "വശത്തൂടെ " എന്ന പദപ്രയോഗം അല്പം "കൊളോക്കിയൽ " ആയില്ലേ എന്ന് ആശങ്ക . പ്രത്യേകിച്ചും കവിതയുടെ മൊത്തത്തിലുള്ള ആകാരഭംഗിയോട് ആപേക്ഷികമായി നോക്കുമ്പോൾ ...
ReplyDeleteഉദാത്തമായ ഒരാശയം. പ്രകൃതിക്ക് ആദികാലത്തേക്ക് തിരിച്ചുപോകാന്‍ കൊതി..മനുഷ്യന് ആധുനികലോകത്തേക്ക് പറിച്ചു നടാന്‍ ധൃതി..
ReplyDeleteഭാവിയില്‍ ഭൂമിയുടെ ജഡം
ReplyDeleteകീറിപ്പഠിക്കുന്ന കവി,,,,
ആതുര ശയ്യയിലെ ഭൂമിയുടെ മരണം മുന്‍കൂട്ടി കണ്ട കവി ഭാവനക്ക് അഭിനന്ദനങ്ങള്‍ ഡോക്ടര്‍ ...
നല്ല വരികൾ
ReplyDeleteഒക്കെ തലതിരിഞ്ഞതായി അല്ലെ...എനിക്കിഷ്ടായി.
ReplyDeleteപ്രോത്സാഹനങ്ങള്‍ നല്കിയ എല്ലാവര്ക്കും അകമഴിഞ്ഞ നന്ദി...
ReplyDeleteവളരെ നല്ല കവിത.
ReplyDeleteസന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംശകൾ...
പറയുവാന്‍ വക്കുകളില്ലെന് സുഹ്രത്തേ..........
ReplyDeleteവ്യതസ്തമായ ചിന്ത വരികൾ....ഭാവുകങ്ങൾ നേരുന്നു
ReplyDeletelast lines ... superb :)
ReplyDeleteആയിരം കൈവഴികൾ ജനിപ്പിച്ച്... ഭൂമി തൻ മാറിന്റെ ചൂട് നീക്കി.... അനേകായിരം പുതു നാമ്പുകൾ മുളപ്പിച്ച്.. പച്ചപ്പിന്റെ ദൃഢമായ ആവരണം പടുത്തുയർത്തി... പ്രകൃതിയോടിണങ്ങി ജീവിച്ച... പഴയ കാലത്തിന്റെ ഓർമപ്പെടുത്തലായ്.....
ReplyDeleteഉറവ വറ്റാതെയൊഴുകട്ടെ കവിതയാകുന്ന മഹാനദി..
ആയിരം കൈവഴികൾ ജനിപ്പിച്ച്... ഭൂമി തൻ മാറിന്റെ ചൂട് നീക്കി.... അനേകായിരം പുതു നാമ്പുകൾ മുളപ്പിച്ച്.. പച്ചപ്പിന്റെ ദൃഢമായ ആവരണം പടുത്തുയർത്തി... പ്രകൃതിയോടിണങ്ങി ജീവിച്ച... പഴയ കാലത്തിന്റെ ഓർമപ്പെടുത്തലായ്.....
ReplyDeleteഉറവ വറ്റാതെയൊഴുകട്ടെ കവിതയാകുന്ന മഹാനദി..