വിരഹകവിതകള്‍ (കവിത)

                                                             1
നിന്‍റെ പച്ചപ്പാവാടയിലും
ഉടയാത്ത കുപ്പിവളയിലും
എന്തിനെന്നെ പച്ചകുത്തി?
നിണമൊട്ടു ചീന്താതെന്‍റെ നോവ്‌
പൊട്ടിയ കുപ്പിവളയ്ക്കൊപ്പം
കൊട്ടിയടച്ചോരോര്‍മ്മപ്പെട്ടിയില്‍
പൊടിപിടിച്ചെത്ര നാള്‍?

                                                            
                                         2
ഞാനൊഴുകിയത് എന്നും നിന്നിലേക്ക്.
വറ്റിയും, കാഴ്ച്ചയില്‍ വളഞ്ഞും
നിറഞ്ഞും, ഓര്‍മ്മകള്‍ നുകര്‍ന്നും
ഒരായിരം കൈവഴികളില്‍
പിടഞ്ഞും പിളര്‍ന്നും.
എന്‍റെ തീരങ്ങളില്‍ ഇപ്പോഴും
നീയായി നനഞ്ഞ കിളികള്‍.

                                         
                                          3
എന്നെ കവിയാക്കിയവളേ.
എന്‍റെ കവിതേ.
എന്‍റെ കവിതയില്‍ പിടഞ്ഞു
നീയെത്രയോ വട്ടം മരിച്ചു.
ഇനിയും മരിക്കും.
നമ്മളൊരുമിക്കും വരെ.


                                           4
നമ്മുടെ ഇരുചുണ്ടുകള്‍ക്കുമിടയിലെ
ഇരുനില മന്ദിരത്തില്‍
പ്രണയത്തില്‍ വെന്തവരെത്ര?
അമ്മയും മകനും,
യുവാവും കാമുകിയും,
ആണും പെണ്ണും,
നീയും ഞാനും.
നമ്മുടെ ചുംബനങ്ങളില്‍
പിടഞ്ഞവരെത്ര.?
ഇന്നിവിടെ, മുഖമില്ലാത്തവരുടെ
അജ്ഞാതമായ ഏതോ ഭാഷ.
38 comments:

 1. ഈ ഇടയായി ഡോക്ടര്‍ ,കവിതകള്‍ കൂടുന്നു...ഇതു രോഗമോ രോഗലക്ഷണമോ?എന്തായാലും രോഗം മാറണ്ട തുടരട്ടെ.....

  ReplyDelete
 2. വിരഹത്തിനു ഒരു വേദനയുണ്ട്
  വേദനയില്‍ ചാലിച്ച്
  മനസ്സിനോട്
  മൂന്നു നേരം കഴിക്കാന്‍ പറയുക !
  തീര്‍ച്ചയായും
  വരും
  വീണ്ടും
  കവിത !!

  അസ്രൂസാശംസകള്‍ :)

  ReplyDelete
 3. അനര്‍ഗ്ഗളമൊഴുകട്ടെ...!
  ആശംസകള്‍

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. കവിത നന്നായി.
  മുമ്പ് മൊബൈലില്‍ നിന്ന് കമന്റിട്ടപ്പോള്‍ കവിഥ എന്നായിപ്പോയി
  പരിഹസിച്ചതാണോ എന്ന് സംശയിക്കാനിടയുണ്ടല്ലോ
  അതുകൊണ്ട് അതങ്ങ് ഡിലീറ്റ് ചെയ്തു!

  ReplyDelete
  Replies
  1. പരിഹസിച്ചതാണ് എന്ന് കരുതിയില്ല.. പക്ഷെ കവിത നന്നായില്ല എന്നാണ് ഉദ്ദേശിച്ചത് എന്ന് തെറ്റിദ്ധരിച്ചു... :) ഇപ്പൊ സമാധാനമായി.. :)

   Delete
 6. ഒരു വിത്യസ്തമായ വീക്ഷണം.നല്ല വരികള്‍

  ReplyDelete
 7. @@
  ആദ്യത്തെ മൂന്നുവരികളില്‍ 'പച്ച' കാണുന്നതിനാല്‍ ഈ ഗംഭീരന്‍ കവിത ബഹിഷ്കരിക്കുന്നു!  (നന്നായിരിക്കുന്നു മനോജേട്ടാ)

  ***

  ReplyDelete
 8. നല്ല വരികൾ

  ശുഭാശംസകൾ...

  ReplyDelete
 9. മുഖമില്ലാത്തവരുടെ അജ്ഞാതമായ ഏതോ ഭാഷ... :) ആഹാ ...

  ReplyDelete
 10. @അനീഷ്‌
  കവിത ഒരു രോഗവും,കവി രോഗിയുമാണ് അനീഷ്‌.. ,.. പിന്നെ ചില മരുന്നുകളൊക്കെ അറിയുന്നത് കൊണ്ട് പിടിച്ചു നില്കുന്നു..

  @ഷാഹിദ്
  സന്തോഷം ശാഹിദ്.. ഇനിയും വരൂ..

  @ഷാജു അത്താണിക്കല്‍
  പ്രണയമഴ ഒരുപാട് നനഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ പനിക്കും.. :)
  എന്നാലും ഇനിയും വരണം കേട്ടോ..

  @അസ്രൂസ്
  വിരഹം വേദനയില്‍ ചാലിച്ചു മൂന്നു നേരം കഴിച്ചാല്‍ ഇനിയുംകവിത വരുമെന്നോ.. അപ്പൊ ഈ അസുഖത്തിന് മാറില്ലേ ഡോക്ടര്‍..,.?
  സന്തോഷം അസ്രൂ.. ഇനിയും വരൂ...

  @തങ്കപ്പന്‍ സര്‍,
  വളരെ നന്ദി.. സ്നേഹം..

  @നവാസ്
  ആ ഡാഷ് ഞാന്‍ പൂരിപ്പിക്കണം എന്നാണോ.. ? :)

  ReplyDelete
 11. @മൊഹമ്മദ്‌ ഇക്ക,
  വായനക്കും അഭിപ്രായത്തിനും വളരെ സന്തോഷം.. ഇനിയും വരൂ..

  @കണ്ണൂരാന്‍
  ഒരു 'പച്ച' മനുഷ്യന്റെ കവിതയാണ് മാഷെ..
  സന്തോഷം കണ്ണൂരാന്‍, ഇനിയും വരൂ..

  @വീകെ
  ഒരുപാട് നന്ദി സര്‍.. ,.. വീണ്ടും വരണം..

  @സൌഗന്ധികം
  കുറെ നാള്‍ ആയല്ലേ ഇതുവഴി വന്നിട്ട്.. ഒരുപാട് സന്തോഷം..
  ഇടയ്ക്കിടയ്ക്ക് വരൂ..

  @ആര്‍ഷ
  നഷ്ടചുംബനങ്ങളുടെ ഭാഷ, ഓര്‍മയിലെ നീറ്റല്‍.. തന്നെ,..
  സന്തോഷം ആര്‍ഷ..

  ReplyDelete
 12. ഏതോ ഒരു "കവിത" കവിയുടെ ഹൃദയത്തില്‍ കുടുങ്ങിയ മട്ടുണ്ടല്ലോ! എന്തോട്ടാ ഡോക്ടറെ????

  കവിതകളെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അറിയില്ല. എന്നാലും മൂന്നാമത്തെ കവിത മനസിലായി ട്ടോ! :-)

  ReplyDelete
 13. നന്നായിരിക്കുന്നു ...

  ആശംസകള്‍

  ReplyDelete
 14. നന്നായിട്ടുണ്ട് - നല്ല വരികള്‍

  ReplyDelete
 15. 3 നു ഇങ്ങിനെയായിരിക്കും ഞാൻ എഴുതുക

  എന്റെ കവിതയിൽ പിണഞ്ഞ്
  ഞാനെത്രയോ വട്ടം മരിച്ചു,
  ഇനിയും മരിക്കും, എന്നിട്ടും
  നീ മാത്രം എന്തേ മരിക്കാത്തേ ?

  നന്നായി ഡോക്ടർ ., പിന്നേ അനീഷ്‌ പറഞ്ഞ കമന്റ് അങ്ങിനെ തള്ളിക്കളയേണ്ട ഒന്നല്ല .. :D

  ReplyDelete
 16. @വിഷ്ണു
  ഹ.. ഹ.. പണ്ടൊരു കവിത കുടുങ്ങിയതിന്റെ പ്രശ്നങ്ങളാണ് ഇതെല്ലാം വിഷ്ണു.. ഇപ്പൊ ഫ്രീയാ.. :)

  @ആഷ്
  സന്തോഷം ആഷ്.. ഇടയ്ക്കിടെ വരൂ..

  @നിഷ
  നന്ദി ചേച്ചി.. ഒരുപാട് സന്തോഷം..

  @ആരിഫ്
  ആഹാ.. എന്‍റെ കവിത മാറ്റി എഴുതുന്നോ.. !! ഞാന്‍ മരിക്കാനോ..? കവിത ജീവിക്കുമെന്നോ..? ഞാന്‍ എന്‍റെ കവിതേം കൊണ്ടേ പോകൂ.. :)
  എന്നാലും അതും കൊള്ളാം കേട്ടോ.. :)

  ReplyDelete
  Replies
  1. ആഹാ, സാരമില്ല ഡോക്ടറെ! ഇനി അടുത്ത കവിത കുടുങ്ങുമ്പോള്‍ അതൊരു മഹാകാവ്യം ആക്കി മാറ്റുവാനുള്ള പാഠങ്ങള്‍ ഡോക്ടറിന് ഇപ്പോള്‍ അറിയാം. സോ, നോ പേടി! (y)

   Delete
  2. അതന്നെ... ഇനി മഹാകാവ്യത്തില്‍ കുറഞ്ഞൊരു കവിതയില്ല.. :)

   Delete
 17. നുറുങ്ങ്‌ കവിതകളോട്‌ പ്രിയമാണു..
  ആദ്യകവിത കൂടുതൽ ഇഷ്ടമായി..
  ആശംസകൾ

  ReplyDelete
 18. ഇഷ്ടപ്പെട്ടു..

  രണ്ടാമത്തെ കവിതയിൽ, ഒഴുക്കിനിടയ്ക്ക് കിളി നനഞ്ഞതു മാത്രം മനസ്സിലായില്ല...

  ReplyDelete
 19. നന്നായി ട്ടോ ,,പ്രത്യേകിച്ചും ആദ്യത്തെതും അവസാനത്തെയും, ലളിതം മനോഹരം,

  ReplyDelete
 20. എന്തെ ദേവൂട്ടി ഇത് വഴി വന്നില്ലിതുവരെ!!!!

  നല്ല വരികള്‍ ...ആശംസകള്‍...

  ReplyDelete
 21. നന്നായി-- ആശംസകള്‍--

  ReplyDelete
 22. കവിത ചെറുതാകുന്തോറും കവി വളരുന്നുണ്ട്,,,,,,,,,

  ReplyDelete
 23. @വര്‍ഷിണി ടീച്ചര്‍
  കവിത ഇഷ്ടപ്പെട്ടന്നു അറിഞ്ഞതില്‍ സന്തോഷം.. ഇനിയും വരണം..

  @വിഡ്ഢിമാന്‍
  കഥയിലും കവിതയിലും ചോദ്യം പാടില്ലാന്നു അറിയില്ലേ മനോജേട്ടാ..
  ഹ..ഹ.. ഇനിയും വായിക്കൂ, അപ്പൊ പിടികിട്ടും..

  @സമിത
  നന്ദി സമിതാ.. ഇനിയും ഈ വഴിയൊക്കെ വരൂ..

  @ഫൈസല്‍
  ഒരുപാട് സന്തോഷം ഫൈസല്‍ ഭായ്.. വായനക്കും അഭിപ്രായത്തിനും നന്ദി..

  @റാണിപ്രിയ
  ദേവൂട്ടിക്ക് ഇനി എപ്പോഴും വരാല്ലോ.. ഇപ്പൊ വഴി അറിയാല്ലോ.. :)
  ഒരുപാട് സന്തോഷംട്ടോ..

  @അനിത
  ചേച്ചി, ഒരുപാട് സന്തോഷം..

  @വിജിത്ത്
  കവിതയും വളരട്ടെ..

  ReplyDelete
 24. "നമ്മുടെ ഇരുചുണ്ടുകള്‍ക്കുമിടയിലെ
  ഇരുനില മന്ദിരത്തില്‍
  പ്രണയത്തില്‍ വെന്തവരെത്ര..?"


  ഉം.... ഉം ..... നടക്കട്ടെ.. നടക്കട്ടെ... ;)

  ReplyDelete
 25. ഹൃദ്യം, ഓരോരോന്നും പിന്നെയും പിന്നെയും വായിച്ചു നോക്കുന്നു. ഇഷ്ടം. !

  ReplyDelete
 26. നല്ല കവിത. വിരഹം പോലെ....

  ReplyDelete
 27. നന്ദി... ജാസി,ഹേമന്ത്,നാമൂസ്, ഗിരീഷ്‌...,.. സന്തോഷം.. ഇഷ്ടം...

  ReplyDelete
 28. കിടിലൻ .... നല്ല വരികൾ...
  വീണ്ടും വരാം ,
  സസ്നേഹം

  ReplyDelete
 29. വരികളെല്ലാം നന്നായിട്ടുണ്ട് കേട്ടൊ മനോജ് ഭായ്

  ReplyDelete