പുരുഷന്‍ കണ്ട കാണാക്കാഴ്ചകള്‍

നിങ്ങളെങ്കിലും ഇത് വിശ്വസിക്കണം. ഞാന്‍ കള്ളം പറയാറില്ല. സത്യം.. അതിന്‍റെ ആവശ്യം എനിക്കില്ലാ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരും കാണാത്തതും കേള്‍ക്കാത്തതുമായ പലതും ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഞാന്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. കാരണം എന്‍റെ കയ്യില്‍ തെളിവില്ല എന്നത് തന്നെ.


         രണ്ടു ദിവസം മുമ്പ് ഞാനൊരു മധ്യവയസ്കയായ സ്ത്രീയെ കണ്ടകാര്യം എന്‍റെ  ആത്മാര്‍ത്ഥ സുഹൃത്തെന്നും മനസാക്ഷി സൂക്ഷിപ്പുകാരനെന്നും ഞാന്‍ കരുതിയവനോട് പറഞ്ഞൂ. സംഭവം ഇതായിരുന്നു.

          അവരൊരു കാന്‍സര്‍ രോഗിയാണ്‌. അവരുടെ ഇടത് സ്തനത്തില്‍ കാന്‍സര്‍ ബാധിച്ചു. പക്ഷെ അവര്‍ ചികിത്സിക്കാന്‍ തയ്യാറല്ല. അവര്‍ പറയുന്നു അവര്‍ കണ്ട കാന്‍സര്‍ ചികിത്സകരെല്ലാം പുരുഷന്മാരാണ്. തന്‍റെ  ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനും തന്‍റെ  മുലകളില്‍ സ്പര്‍ശിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ല. എന്തായാലും മരിക്കും. അപ്പോള്‍ ഒരു പതിവ്രതയായി തന്നെ മരിക്കണമെന്ന്.

          ഇത് കേട്ടുകഴിഞ്ഞപ്പോള്‍ എന്‍റെ  മനസാക്ഷി സൂക്ഷിപ്പുകാരനായ സുഹൃത്ത്, ഒരു മനസാക്ഷിയുമില്ലാതെ എന്നെക്കളിയാക്കി. പൊട്ടിച്ചിരിച്ചു. എന്നിട്ട് തീര്‍ത്തും പുച്ഛത്തോടെ എന്നോട് പറഞ്ഞൂ,

      "പോടാപ്പാ.. ഇക്കാലത്തും ഇങ്ങനെ ചിന്തിക്കണ പെണ്ണുങ്ങളാ ?! ഇതെന്താ മഹാഭാരതം സീരിയലാ"

         ഞാന്‍ ഉറപ്പിച്ചു തന്നെ പറഞ്ഞു. അല്ലാ. അങ്ങനൊരാളെ ഞാന്‍ കണ്ടു. എന്നോട് സംസാരിച്ച കാര്യങ്ങളാണിതെല്ലാം. പക്ഷെ , അവരാരാണ്..? എവിടെ വച്ചുകണ്ടു..? എങ്ങനെ കണ്ടു മുട്ടി..? എന്തുകൊണ്ടാണ് അവരെന്നോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.? സത്യത്തില്‍ സ്തനാര്‍ബുദ ചികിത്സകരെല്ലാം ആണുങ്ങളാണോ..? തുടങ്ങിയ അവന്‍റെ  ചോദ്യങ്ങള്‍ക്കൊന്നും എനിക്ക് മറുപടിയില്ലായിരുന്നു.. സത്യം.. എനിക്കൊന്നും ഓര്‍മ്മയില്ലാ. അങ്ങനോരാളെ കണ്ടു. അവരെന്നോട് സംസാരിച്ചു. എവിടെ വച്ച്? എങ്ങനെ? ആര്? എന്നൊന്നും എനിക്ക് ഓര്‍മ്മയില്ല.

         അവനെന്നെ ഒരു മനസക്ഷിയുമില്ലാതെ അവിശ്വസ്സിച്ചു. കളിയാക്കി. പക്ഷെ ഞാന്‍ പറഞ്ഞത് പരമസത്യമാണ്. ഞാന്‍ അങ്ങനൊരു പതിവ്രതയായ സ്ത്രീയെ കണ്ടു. അവരുടെ കാന്‍സര്‍ ബാധിച്ച സ്തനങ്ങള്‍ എന്‍റെ  കണ്ണുകളില്‍ നിന്നുപോലും അവര്‍ മറച്ചുവയ്ക്കുന്നുണ്ടായിരുന്നു. 

         പിന്നീടും ഞാനെത്ര വിചിത്രമായ കാഴ്ചകള്‍ കണ്ടു. തീവ്രവാദിയായ അച്ഛനുപിറന്ന മകനെ അമ്മ വിഷം നല്‍കി കൊന്നതും എന്‍റെ  മുന്നില്‍ വച്ചല്ലേ. അല്ലെങ്കില്‍ അവനും ഒരു തീവ്രവാദിയാകുമെന്നോ , പൊതുജനം അവനെ തീവ്രവാദിയുടെ മകനെന്നു പറഞ്ഞു തല്ലിക്കൊല്ലുമെന്നൊക്കെ അവര്‍ ആ സമയത്ത് പുലമ്പുന്നുണ്ടായിരുന്നു.

        തനിക്ക് കിട്ടിയ എയിഡ്സ് രോഗം , തന്നെ വേശ്യാവൃത്തിയിലെക്ക് വലിച്ചിഴച്ച എല്ലാ കാപാലികന്മാരെയും തേടിപ്പിടിച്ചു അവരോടൊപ്പം അഭിരമിച്ചു അവര്‍ക്കും നല്‍കി പ്രതികാരം ചെയ്ത കഥ, ആ പെണ്‍കുട്ടി എന്നോട് മാത്രമല്ലെ പറഞ്ഞുള്ളൂ.  പക്ഷെ ഇതൊന്നും തെളിവിന്‍റെ  അഭാവം കൊണ്ടും , ഒരിക്കല്‍ എന്നെ അവിശ്വസ്സിച്ചു കളിയാക്കിയ സങ്കടം കൊണ്ടും ഞാന്‍ എന്‍റെ  മനസ്സാക്ഷി സൂക്ഷിപ്പുകാരനോട് പോലും പറഞ്ഞില്ല. 

           പക്ഷെ ഇന്നത്തെ ഈ സംഭവം നിങ്ങള്‍ വിശ്വസിക്കും. കാരണം അതിനുള്ള തെളിവ് ദാ.. എന്‍റെ  അടുത്ത് നില്‍ക്കുന്നു..

           ഇന്ന് കാലത്ത് നടക്കാനിറങ്ങിയ ഞാന്‍ കവലയില്‍ ശങ്കരേട്ടന്‍റെ  മുറുക്കാന്‍ കടയുടെ അടുത്ത് എത്തിയപ്പോള്‍ അതാ.. സുന്ദരിയായ ഒരു പെണ്‍കുട്ടി ആ കടയില്‍ നിന്നും ഇറങ്ങി നടന്നു പോകുന്നു. ഹോ! എന്തൊരു സൌന്ദര്യം! ഞാന്‍ അന്തംവിട്ടു നിന്നു. 

           ശങ്കരേട്ടന്‍. ശങ്കരേട്ടനെ അറിയില്ലേ. E.M.ശങ്കരേട്ടന്‍. പഴയ കമ്മ്യുണിസ്റ്റ്. ഇപ്പോള്‍ മുറുക്കാന്‍ കട നടത്തുന്നാ. ആ ശങ്കരേട്ടന്‍ തന്നെ. ശങ്കരേട്ടന്‍ വെറ്റിലയും അടക്കയും ചുണ്ണാമ്പും പൊകയിലയും ഒക്കെ ചേര്‍ത്ത്, നല്ലവണ്ണം ചവച്ചരച്ച് പതപ്പിച്ചു, നല്ല കടുംചുമപ്പു നിറത്തില്‍ ഒറ്റ തുപ്പല്‍. ബേ.. എനിക്ക് ശര്‍ദ്ദിക്കാന്‍ വന്നൂ. പഴയ വിപ്ലവവീര്യം കറുത്തു കറപിടിച്ച് മോണയിലും പല്ലിലും നാവിലും ഇപ്പോഴും കാണാം.

           ഞാനാ പെണ്‍കുട്ടിയുടെ പിറകേപോയി. എന്‍റെ  കണ്ണുകളെ അവളുടെ സൌന്ദര്യം അടിമയാക്കി കഴിഞ്ഞിരുന്നു. അവള്‍ പോയ വഴിയെ ഞാനും നടന്നൂ.

         തൊട്ടടുത്ത കവലയിലെത്തിയതും ഒരുകൂട്ടം ചെറുപ്പക്കാര്‍ അവള്‍ക്ക് ചുറ്റും കൂടി. എന്‍റെ  കാലുകള്‍ക്ക് ഞാനറിയാതെ വേഗത കൂടി. ഞാന്‍ അവളുടെ അടുത്ത് എത്താറായതും എന്‍റെ  കാതുകളെ എനിക്ക് വിശ്വസിക്കാന്‍ ആയില്ലാ!

          ആ ചെറുപ്പക്കാര്‍ , എന്‍റെ  പ്രായമുള്ളവരോ ഇളയവരോ ഒക്കെയാണ്. അവള്‍ക്ക് ചുറ്റും കൂടി നിന്ന് ഉച്ചത്തില്‍ കുരക്കുന്നു! ബൌ... ബൌ ബൌ... ബൌ...  പലരും പല ഭാഷയില്‍, പല പല ശബ്ദ വ്യതിയാനങ്ങളോടെ കുരച്ചു! അവളുടെ പാദങ്ങള്‍ വളരെ വേഗത്തില്‍ ചലിച്ചു കൊണ്ടിരുന്നു. കണ്‍പീലികള്‍ക്കിടയിലെ സുന്ദര ഗോളങ്ങള്‍ അതിലും വേഗതയില്‍ പല വശങ്ങളിലേക്കും ഓടിക്കൊണ്ടിരുന്നു.

           "നിര്‍ത്തിനെടാ നായിന്‍റെ  മക്കളെ.." എന്ന് ഞാന്‍ ഉച്ചത്തില്‍ ആക്രോശിച്ചു. പക്ഷെ എന്‍റെ  വായില്‍ നിന്നും ഒരു ശീല്കാരം പോലും പുറത്തു വന്നില്ല! ഞാന്‍ അതിശയിച്ചു പോയി. ഞാന്‍ കൈ കൊണ്ട് എന്‍റെ  നാവ് തൊട്ടുനോക്കി. എന്‍റെ  വായില്‍ നാക്ക് ഉണ്ടായിരുന്നില്ലാ! ഞാന്‍ അണ്ണാക്കില്‍ വരെ വിരലുകൊണ്ട് തൊട്ടു. ഇടക്കെങ്ങും എന്‍റെ  നാക്ക് ഉണ്ടായിരുന്നില്ല. എന്‍റെ  തല പെരുത്തു. എന്‍റെ  നാക്ക്. അയ്യോ! കരയാന്‍ എനിക്ക് നാക്കില്ല..

            ആ പെണ്‍കുട്ടി അവരില്‍ നിന്നെങ്ങനെയോ രക്ഷപ്പെട്ട് കുറച്ചകലെ എത്തിയിരുന്നു. യുവാക്കള്‍ കുര നിര്‍ത്തി. ചിലര്‍ മാത്രം ഇടയ്ക്കിടെ മുരളുന്നുണ്ടായിരുന്നു. ചിലര്‍ ഇടം കാലുകൊണ്ട് തറയിലെ മണ്ണ് ചവിട്ടി പിന്നിലേക്ക് തെറിപ്പിച്ചു. ചിലര്‍ വലം കൈകൊണ്ട് തല ചൊറിഞ്ഞു.
എന്നിട്ടവര്‍ ഇലക്ട്രിക്‌ പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് ചത്ത ഒരു കാക്കയുടെ ശവശരീരം എടുത്തുകൊണ്ടുപോയി മാറിയിരുന്നു തീകൂട്ടി ചുടാന്‍ തുടങ്ങി. ഞാന്‍ അതിശയിച്ചു പോയി. ഇപ്പോഴവര്‍ മനുഷ്യരെ പോലെ പാട്ടുപാടുന്നു!

            എന്‍റെ  മനസ്സ് പെട്ടന്ന് ആ പെണ്‍കുട്ടിയെ പിന്തുടര്‍ന്നു. തുടര്‍ന്ന് എന്‍റെ  കാലുകളും. വേഗത്തില്‍ ഓടുന്ന വഴിക്ക് ഞാന്‍ പിന്നെയും വായില്‍ വിരലിട്ടു. അതിശയം, എനിക്ക് പിന്നെയും നാവ് മുളച്ചിരിക്കുന്നു!

            ഞാനോടി , അവളുടെ മുന്നിലെത്തി തടഞ്ഞു നിര്‍ത്തി. അവളൊന്നു ഞെട്ടി. ഞെട്ടലോടെ തന്നെ ചോദിച്ചു,

           "എന്താ!?"

           അവളുടെ മുഖത്തേക്ക് നോക്കിയതും ഞാന്‍ പിന്നെയും അന്തം വിട്ടു പോയി. ഒട്ടും സുന്ദരിയല്ലാത്ത ഒരു പെണ്‍കുട്ടി. ശവത്തിന്‍റെത് പോലെ ഉണങ്ങിയ കണ്ണുകള്‍. കരിവാളിച്ച മുഖം. പൊരിവെയിലത്ത് റോഡ്‌ പണി കഴിഞ്ഞു ക്ഷീണിച്ചു കിതപ്പോടെ വിശ്രമിച്ചിരുന്ന, അന്ന് കണ്ട ആ പൂര്‍ണഗര്‍ഭിണിയെ പോലെ തോന്നിച്ചു അവളുടെ മുഖം. ഞാന്‍ വസ്ത്രങ്ങളിലേക്ക് നോക്കി. അതെ വസ്ത്രം. മുമ്പ് കണ്ട സുന്ദരിക്കുട്ടിയുടെ അതെ വസ്ത്രം. എന്‍റെ  ആശ്ചര്യവും ആപാദചൂഢമുള്ള നോട്ടവും കണ്ടപ്പോള്‍ തന്നെ അവള്‍ പറഞ്ഞു,

           "നിങ്ങള്‍ തേടി വന്നത് എന്നെ തന്നെ.."

      ഞാന്‍ വീണ്ടും അന്തം വിട്ടു ചോദിച്ചു,
           "ഞാന്‍ തേടി വന്നെന്നോ?!"

      അവള്‍ കിതപ്പോടെ വികൃതമായ മോണകള്‍ കാട്ടി പറഞ്ഞു,

          "അതേ.. ശങ്കരേട്ടന്‍റെ  പീടിക മുതല്‍ നിങ്ങളെന്നെ പിന്തുടരുകയല്ലേ..? കവലയിലെ കുരക്കുന്ന യുവാക്കള്‍ക്കിടയിലും ചത്തുമലച്ച കാക്കച്ചിറകിലും നിങ്ങള്‍ കണ്ടത് എന്നെ തന്നെ."

       എന്‍റെ  മനസ്സിനുള്ളില്‍ അപ്പോഴേക്കും ഒരു കാക്ക ഷോക്കേറ്റ് ചത്ത്‌ നിശ്ചലമായി കഴിഞ്ഞിരുന്നു. എന്‍റെ  ശ്വാസം വീണ്ടെടുത്ത് ഞാന്‍ പെട്ടന്ന്‍ ചോദിച്ചു,

          "നിന്‍റെ  പേര്.?"

    അവള്‍ വളരെ ശാന്തയായി പറഞ്ഞു,
         "പെണ്‍കുട്ടി.."

         "എഹ്.. പെണ്‍കുട്ടിയോ!? 

         "അതേ.." അവള്‍ അപ്പോഴും ശാന്തയായിരുന്നു. ഞാന്‍ അവളെ തന്നെ മിഴിച്ചു നോക്കി നിന്നു.

         "ഈ സ്ഥലത്തിന്‍റെ  പേരെന്താ?" അവള്‍ ചോദിച്ചു.

      സത്യം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല. പക്ഷെ ഞാനെത്ര ആലോചിച്ചിട്ടും ഈ സ്ഥലത്തിന്‍റെ  പേര് എനിക്ക് ഓര്‍മ്മ വന്നില്ല. ഈശ്വരാ! എന്താണിത്? കുറച്ചു മുമ്പ് എന്‍റെ  നാക്ക് കാണാതായി. ഇപ്പോഴെന്‍റെ  ഓര്‍മ്മയും!
ഞാനെന്‍റെ  പേര് ഓര്‍ക്കാന്‍ ശ്രമിച്ചു. പുരുഷന്‍. ശങ്കരേട്ടന്‍റെ  പേര് ഓര്‍ത്തു. പക്ഷെ സ്ഥലത്തിന്‍റെ  പേര് എത്ര ശ്രമിച്ചിട്ടും ഓര്‍മ്മ വന്നില്ല.

       പെണ്‍കുട്ടി തുടര്‍ന്ന് പറഞ്ഞു,

            "ആ പേരിന്‍റെ  കൂടെ പെണ്‍കുട്ടി എന്ന് കൂടി ചേര്‍ത്ത് വിളിച്ചാ മതി. എന്നെ എല്ലാവരും അങ്ങനെയാ വിളിക്കുന്നെ."

       എന്ന് പറഞ്ഞ് അവള്‍ പോകാനൊരുങ്ങി. ഞാനവളെ തടഞ്ഞു.

           "നില്‍ക്കൂ.. സ്ഥലത്തിന്‍റെ  പേര് എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല പെണ്‍കുട്ടീ.. അത് നമുക്ക് പൂര്‍ണബോധമുള്ളവരെ ഏല്‍പ്പിക്കാം. ഇപ്പോള്‍ എന്‍റെ  കൂടെ ഒരു സ്ഥലം വരെ ഒന്ന് വരണം. ഒരു തെളിവിനു വേ.."

         ഞാന്‍ പറഞ്ഞു തീരുന്നതിനു മുന്നേ അവള്‍ സമ്മതിച്ചു

       ഞാന്‍ ആദ്യമേ പറഞ്ഞില്ലേ. ഞാന്‍ കള്ളം പറയില്ലാ. എനിക്ക് അതിന്‍റെ  ആവശ്യം ഇല്ലെന്ന്. അതിനിപ്പോള്‍ എന്‍റെ  പക്കലുള്ള ഏക തെളിവ് ഇവളാണ്‌.. ഞാന്‍ പറഞ്ഞതൊക്കെ സത്യമാണ്. സംശയം ഉണ്ടെങ്കില്‍ ഇവളോട് ചോദിക്കൂ. പറ്റുമെങ്കില്‍ ഇവള്‍ക്കൊരു പേരും നല്‍കൂ..

©മനോജ്‌ വെള്ളനാട്84 comments:

 1. ഞാന്‍ ഇത് വിശ്വസിക്കുന്നു...
  മനസാക്ഷി സൂക്ഷിപ്പുകാരന്‍ ഒന്നും അല്ലെങ്കിലും...
  "............വര്‍ത്തമാനം വിളിച്ചു കൂവും
  ചെക്കന്റെം നാവരിഞ്ഞു................."
  സച്ചിതാനന്ദന്റെ കവിത ഓര്‍മ്മ വന്നു
  നാവ് അരിയപ്പെട്ട നാടാണിത്..
  ആരാണ് അരിഞ്ഞതെന്നറിവീല..
  ഉച്ചത്തില്‍ വിളിച്ചു കൂവാന്‍ നമുക്ക് എന്നാണ് ത്രാണി വരിക
  ........................................................
  മനോഹരമായ ആഖ്യാനം
  തന്നെ കേട്ടോ, ഞാനും കള്ളം പറയില്ല
  പറയേണ്ട ആവശ്യവും ഇല്ല..
  ...................................................

  ReplyDelete
 2. Well Presented.
  I liked the presentation.
  Very Timely too
  Now Opened.
  Yes we need to find a name for her. :-)
  Good Going
  Keep it up
  Best
  Philip

  ReplyDelete
 3. എനിക്കും വിശ്വാസം ആണ് ...

  ReplyDelete
 4. നല്ല അവതരണം . നല്ല ചടുലതയുള്ള കഥപറച്ചില്‍ . എനിക്ക് നന്നേ ഇഷ്ടപ്പെട്ടു .....

  ReplyDelete
 5. അവള്‍ക്കെന്തിനു പേര്...? മരണം വരെ അവള്‍ക്കു പേര് വീണു കഴിഞ്ഞപ്പോള്‍...
  ____പെണ്‍കുട്ടി. എന്താ അത് പോരേ...?

  ReplyDelete
 6. കൊള്ളാം..നല്ല അവതരണം

  ReplyDelete
 7. സ്ഥലപേര് സ്വന്തം പേരായി ചുമക്കേണ്ടി വന്ന പെണ്‍കുട്ടി :(

  ReplyDelete
 8. അക്ഷരങ്ങള്‍ക്ക് നാവുണ്ടാവുകയും ആശയത്തിന് തീവ്രത ഉണ്ടാവുകയും ചെയ്യുമ്പോള്‍ ഇതുപോലെ സത്യങ്ങള്‍ വിളിച്ചു പറയുന്ന രചനകളുണ്ടാവും.. ഒരായിരം ആശംസകള്‍...

  ReplyDelete
 9. നന്നായി ഇഷ്ടപ്പെട്ടു ഈ അവതരണം .ഇതിനിയും വായിക്കപ്പെടെണ്ടതുണ്ട് .

  ReplyDelete
 10. വ്യത്യസ്തമായ ആഖ്യാന ശൈലി . എന്താ സംബവമെന്നു മിന്നിയത് കുറച്ചു നേരമെടുത്തിട്ടാണ്. :)

  ReplyDelete
 11. നല്ല കഥ, നല്ല ശൈലി

  അവസാനം അവളൊരു സ്ഥലപ്പേരിലെ പെൺകുട്ടി ആയപ്പോൾ മനസു വേദനിച്ചു. നായ്ക്കളുടെ കുര നിർബാധം തുടരുന്നു...

  വായിക്കപ്പെടേണ്ട ഒന്ന് തന്നെ.. ആശംസകള്

  ReplyDelete
 12. കുറഞ്ഞത്‌ രണ്ടു വട്ടമെങ്കിലും വായന ആവശ്യപ്പെടുന്ന രചന. നല്ല അവതരണം..

  ReplyDelete
 13. സ്ഥലപ്പേരുകളിലൊതുങ്ങി പോകുന്ന പെൺകുട്ടികളെ സൃഷ്ടിക്കാൻ സമൂഹം കൊതിപൂണ്ടിവിടെ നിൽക്കുന്നു..
  പഴയ വിപ്ലവ വീര്യം നഷ്ടപ്പെട്ട സഖാക്കൾക്ക് പോലുമിക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. സ്ഥിരമായും, താത്കാലികമായും ഉള്ള കോമ്പ്രമൈസുകളിൽ പെട്ട് എല്ലാവരും ഉഴറുന്നു അല്ലെങ്കിൽ അതൊക്കെ ഈ നശിച്ചവർ ആസ്വദിക്കുന്നു. ആഖ്യാന ശൈലിയും, രചനയും ഇഷ്ടപ്പെട്ടു...ആശംസകൾ...

  ReplyDelete
 14. സ്ഥലപ്പേരില്‍ അറിയപ്പെടുന്ന പെണ്‍കുട്ടി എന്നതിനപ്പുറത്തേക്ക് ചില നേര്‍ക്കാഴ്ചകള്‍ സമ്മാനിക്കുന്ന കഥ അവതരണത്തിലൂടെ ഭംഗിയായി ഒഴുകാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നു.

  ReplyDelete
 15. അഭിനന്ദനങ്ങള്‍...

  നല്ല രചനക്കും അവതരണത്തിനും!

  ReplyDelete
 16. പലപ്പോഴും കാണാകാഴ്ച്ചകൾ മറ്റുള്ളവരെ ബോധ്യമാക്കാൻ അസാദ്ധ്യമാണു..
  അപ്പോഴ്ത്തെ വിഭ്രാന്തിയും മാനസികാവസ്ത്ഥയും പ്രതിഫലിപ്പിക്കുവാൻ കഴിഞ്ഞിരിക്കുന്നു..
  അഭിനന്ദനമർഹിക്കുന്ന അവതരണം..
  വളരെ നന്നായി..ആശംസകൾ..!

  ReplyDelete
 17. ഒരു നല്ല അവതരണത്തിലൂടെ, ഒരു നല്ല കഥ പറയാന്‍ കഴിഞ്ഞു എന്ന് മാത്രമല്ല, സമൂഹത്തിന്‍റെ ജീര്‍ണതയെ തുറന്നു കാണിക്കുകയും ചെയ്യുന്നു. വളരെ നന്നായി.

  ReplyDelete
 18. നന്നായിട്ടുണ്ട്.

  ReplyDelete
 19. വളരെ മനോഹരമായ ഒരു വായന സമ്മാനിച്ചു, പക്ഷെ കടുത്ത ഒരു വേദന മനസിലും. മരണം വരെ സ്ഥലപ്പേരില്‍ അറിയപ്പെടുന്ന ഒരു പെണ്‍കുട്ടി... ഹും...

  ReplyDelete
 20. ഇഷ്ട്ടപെട്ടു..... നല്ല അവതരണം... :):):)

  ReplyDelete
 21. ഞാന്‍ വിശ്വസിക്കുന്നു...ആശംസകൾ...

  ReplyDelete
 22. പറയാതെ പറയുന്നു പലതും. മുഖംവും നാവുമൊക്കെ നഷ്ടപ്പെട്ടവ്രുടെ ലോകത്ത് നിലനില്‍പ്പിനായ് പൊരുതുന്നു ചിലര്‍..

  ReplyDelete
 23. ഇനി ------------ ആണ്‍കുട്ടികള്‍ ഉണ്ടാകണം...
  ഇരയല്ല വേട്ടക്കാരനാണ് ക്രൂഷിക്കപ്പെടെണ്ടത്

  ReplyDelete
 24. പലപ്പോഴും നമ്മുടെ നാക്ക് ചത്തപാമ്പായി വായില്‍ ചുരുണ്ട് കിടക്കും
  കൈകള്‍ക്ക് വാതം വരും
  കണ്ണുകള്‍ക്ക്‌ തിമിരം ബാധിക്കും

  (ശക്തമായ എഴുത്ത് )

  ReplyDelete
 25. സുഹൃത്തെ ഈ കഥ ഒരു പാട് അര്‍ത്ഥ തലം സൃഷ്ടിക്കുന്നു ഇന്നിന്‍റെ വിശദമായ ഒരുവായന അല്ലെങ്കില്‍ ഒരു പ്രതിശേടത്തിന്റെ സ്വരം ഇതെല്ലാം ഇവയില്‍ കാണുന്നു

  ReplyDelete
 26. സ്വന്തം പേരിലോ ,സ്ഥലപേരിലോ മാത്രം അറിയേണ്ടവര്‍ ...വായില്‍ നാക്ക്‌ ഇറങ്ങിപോയ സമൂഹം :) അവതരണ ശൈലി , ഒന്നും പറയാനില്ല. തകര്‍ത്തു.

  ReplyDelete
 27. മികച്ച കഥ
  ചില വിചിത്ര കാഴ്ച്ചകള്‍ കാണേണ്ടി വരുന്ന സമൂഹത്തില്‍ ജീവിക്കുമ്പോള്‍ എഴുത്തുകാരനും അവ കണ്ടേ തീരൂ ..
  ഭാഷയും അവതരണവും വളരെ നന്നായി

  ReplyDelete
 28. മികച്ച രചന

  മികച്ച ഭാഷ

  അഭിനന്ദനം എന്നല്ലാതെ എന്ത് പറയാന്‍
  ഗുഡ് ഡിയര്‍

  ReplyDelete
 29. ശൈലിയിലെ വ്യത്യസ്തതകൊണ്ട് മനോഹരമായ കഥ.

  ReplyDelete
 30. കഥയുടെ ഉള്ളറിയാൻ ഒരു പുനർവായന കൂടി വേണ്ടി വന്നു. മനസ്സിന്റെ സംത്രാസങ്ങളെ കഥയിലേക്ക് സന്നിവേശിപ്പിക്കുവാനും, ശരാശരി മനുഷ്യൻ നേരിടുന്ന സ്വത്വപ്രതിസന്ധിയിലേക്ക് ശ്രദ്ധ ക്ഷണിക്കാനും സാധ്യമായിരിക്കുന്നു. വിഷയത്തിൽ തേടിയ പുതുമയും ശ്രദ്ധേയമായി.....

  ReplyDelete
 31. ഈ പോസ്റ്റ്‌ തുടങ്ങിയ വിധം ഏറെ നന്നായി - വായനക്കാരനില്‍ ഉദ്വേഗം ജനിപ്പിക്കാനും കൂടുതല്‍ ശ്രദ്ധയോടെ വായനയിലേക്ക് കൂട്ടിക്കൊണ്ടു വരാനും കഴിഞ്ഞു.

  വ്യക്തമായ തെളിവില്ലാതെ ഓരോ കാര്യങ്ങളുടെയും സത്യാവസ്ഥ എങ്ങനെ സ്ഥിതീകരിക്കും അല്ലെ? തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സത്യം അസത്യമാകുന്ന കാഴ്ച്ചകളല്ലേ നമുക്ക് ചുറ്റും?

  വേറിട്ട ഒരു വായനാനുഭവം പകര്‍ന്നു തന്നതിന് നന്ദി!

  ReplyDelete
 32. .... പക്ഷെ എന്‍റെ വായില്‍ നിന്നും ഒരു ശീല്കാരം പോലും പുറത്തു വന്നില്ല..!! ഞാന്‍ അതിശയിച്ചു പോയി. ഞാന്‍ കൈ കൊണ്ട് എന്‍റെ നാവ് തൊട്ടുനോക്കി.. എന്‍റെ വായില്‍ നാക്ക് ഉണ്ടായിരുന്നില്ലാ.!! ഞാന്‍ അണ്ണാക്കില്‍ വരെ വിരലുകൊണ്ട് തൊട്ടു..ഇടക്കെങ്ങും എന്‍റെ നാക്ക് ഉണ്ടായിരുന്നില്ല.. എന്‍റെ തല പെരുത്തു.. എന്‍റെ നാക്ക്.. അയ്യോ..!! കരയാന്‍ എനിക്ക് നാക്കില്ല..

  ......പറയാനും...

  ReplyDelete
 33. വളരെ പ്രശംസനീയം

  ReplyDelete
 34. ഇനിയും പറയാമായിരുന്നു .... ഒരുപാട് ഒരു പാട് .... ഒരു പാട് ....

  ReplyDelete
 35. വളരെ നന്നായി സമകാലിക പ്രശ്നം കഥാ രൂപത്തില്‍ അവതരിപ്പിച്ചു. അവളെ നമുക്ക് “ചരക്ക്” എന്നു വിളിച്ചാലോ? . കന്നി മാസത്തിലെ നായ്ക്കള്‍ എത്രയോ ഭേതം എന്നു തോന്നിപ്പോകാറുണ്ട്,ദിവസേന പത്ര വാര്‍ത്തകള്‍ കാണുമ്പോള്‍.........

  ReplyDelete
 36. വ്യംഗഭാഷയിൽ സമൂഹത്തെ വിമർശിക്കുന്ന ഈ കഥ മികച്ചതായി തോന്നി.

  ReplyDelete
 37. valare sahityaparamaayi abhinandikkan enikkarinjoodaa.. enikku ee katha nannayi ishtappettu.. ingane ezhutikkonde irikkooo :)

  ReplyDelete
 38. ശ്രദ്ധേയമാ‍യ രചന. നാവും ചെവിയും വിനഷ്ടമായ സമൂഹത്തിനുനേർക്ക് ഒരു മുഖക്കണ്ണാടി.

  ReplyDelete
 39. നാവു മരവിച്ചുവെങ്കിലും അത് മറന്നുപോയവരെ കൈകള്‍ മരവിച്ചില്ലെന്നു മനസിലാക്കി കൊടുക്കുന്ന എഴുത്ത് ..നല്ല ശൈലി ..ഭാവുകങ്ങള്‍ ..!!

  ReplyDelete
 40. വളരെ നല്ല കഥ ..ആ പെണ്‍കുട്ടിക്ക് എന്ത് പേരു നല്‍കാന്‍?ഇന്നത്തെ സമൂഹത്തെ വളരെ നന്നായി വരച്ചു കാണിച്ചു ആശംസകള്‍

  ReplyDelete
 41. വേട്ട തുടരുന്നു. നാവുകള്‍ വേണ്ട വിധം പൊങ്ങുന്നില്ല..

  നമ്മള്‍ ഇനിയും പഠിച്ചില്ലല്ലോ...

  ReplyDelete
 42. മനോജ്‌, സ്തനാര്‍ബുദം വന്ന ആ വനിത മനസ്സില്‍ വല്ലാത്ത നൊമ്പരമായി. ഒരാള്‍ എല്ലാ അര്‍ത്ഥത്തിലും ഡോക്ടര്‍ ആണെങ്കില്‍ അയാള്‍/അവര്‍ രോഗിക്ക് ആണ്‍ പെണ്‍ വ്യത്യാസമില്ലാത്ത ദൈവ തുല്യ സ്ഥാനത്തിലായിരിക്കും. ഏതു പതിവ്രതയും ഗൈനക്കോളജിസ്റ്റ്‌ പുരുഷനാണെന്ന പേരില്‍ പ്രസവത്തിനു സമീപിക്കാതിരിക്കും എന്ന് കരുതാന്‍ വയ്യ. പക്ഷെ ഇവിടെ ഒരു സ്ത്രീയുടെ സ്വന്തം ശരീരത്ത്തിനുമേലുള്ള വൈകാരിക തലം വരച്ചു കാട്ടാന്‍ താങ്കള്‍ക്കു കഴിഞ്ഞു. സ്ഥല നാമം ചേര്‍ന്ന പെണ്‍കുട്ടികള്‍ ഇനിയെങ്കിലും സൃഷ്ടിക്കപ്പെടാതിരിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും ഈ കഥ ഓര്‍മ്മപ്പെടുത്തുന്നു. ഇനിയും ഒരുപാടെഴുതാന്‍ ആശംസകള്‍.

  ReplyDelete
 43. പേരില്ലാത്ത പെണ്‍കുട്ടി ,നിന്‍റെ നേര് ഞാനറിയുന്നു ,പിന്നെന്തിനാണ് നിനക്കൊരു പേര് ? നല്ല രചന ആശംസകള്‍ !

  ReplyDelete
 44. "ആ പേരിന്‍റെ കൂടെ പെണ്‍കുട്ടി എന്ന് കൂടി ചേര്‍ത്ത് വിളിച്ചാ മതി.. എന്നെ എല്ലാവരും അങ്ങനെയാ വിളിക്കുന്നെ.."\

  നന്നായിരിക്കുന്നു

  ReplyDelete
  Replies
  1. നിങ്ങൾ പറഞ്ഞ ആ സത്യം ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളോരോരുത്തർക്കും ആയിരക്കണക്കിന് നാവുകളുണ്ട്, ഞങ്ങളുടെ വിരലുകൾ അതിവേഗം വാർത്തകൾ പരത്താൻ കഴിവുള്ളവയാണ്. ആ പെൺകുട്ടിയെ ഞങ്ങളേറ്റെടുത്തു കഴിഞ്ഞു, മരിച്ചാലും ഞങ്ങളവളെ കൊന്നുകൊണ്ടിരിക്കും, സന്ധ്യാസമയത്ത് സ്വീകരണമുറിയിലും പ്രഭാതസവാരിക്ക് ശേഷം ചുടുചായക്കൊപ്പവും! ഇനിയും നടന്നു കൊണ്ടിരിക്കൂ, സ്ഥലപ്പേര് മറക്കാതെ സത്യം വിളിച്ചു പറയൂ. ഞങ്ങൾ കാത്തിരിക്കുന്നു.

   Delete
 45. മനോജിന്റെ എഴുത്തിനു നല്ല ശക്തിയുണ്ട് .....സത്യം !!!

  ReplyDelete
 46. ഭാഗ്യം ,,നിങ്ങള്‍ രക്ഷപ്പെട്ടു ..നന്നായി മനോജ്‌ ,,വളരെ തീവ്രമായി സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ചിത്രീകരിച്ചിരിക്കുന്നു ,അഭിനന്ദനങ്ങള്‍

  ReplyDelete
 47. ശങ്കരേട്ടന്‍`.. ശങ്കരേട്ടനെ അറിയില്ലേ.. E.M.ശങ്കരേട്ടന്‍`.. പഴയ കമ്മ്യുണിസ്റ്റ് വിപ്ലവകാരി..


  ഞാന്‍ കൈ കൊണ്ട് എന്‍റെ നാവ് തൊട്ടുനോക്കി.. എന്‍റെ വായില്‍ നാക്ക് ഉണ്ടായിരുന്നില്ലാ.!!


  "ആ പേരിന്‍റെ കൂടെ പെണ്‍കുട്ടി എന്ന് കൂടി ചേര്‍ത്ത് വിളിച്ചാ മതി.. എന്നെ എല്ലാവരും അങ്ങനെയാ വിളിക്കുന്നെ.."


  പറ്റുമെങ്കില്‍ ഇവള്‍ക്കൊരു പേരും നല്‍കൂ...  GREAT SIR......GREAT......

  ReplyDelete
 48. നിങ്ങൾ പറഞ്ഞ ആ സത്യം ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളോരോരുത്തർക്കും ആയിരക്കണക്കിന് നാവുകളുണ്ട്, ഞങ്ങളുടെ വിരലുകൾ അതിവേഗം വാർത്തകൾ പരത്താൻ കഴിവുള്ളവയാണ്. ആ പെൺകുട്ടിയെ ഞങ്ങളേറ്റെടുത്തു കഴിഞ്ഞു, മരിച്ചാലും ഞങ്ങളവളെ കൊന്നുകൊണ്ടിരിക്കും, സന്ധ്യാസമയത്ത് സ്വീകരണമുറിയിലും പ്രഭാതസവാരിക്ക് ശേഷം ചുടുചായക്കൊപ്പവും! ഇനിയും നടന്നു കൊണ്ടിരിക്കൂ, സ്ഥലപ്പേര് മറക്കാതെ സത്യം വിളിച്ചു പറയൂ. ഞങ്ങൾ കാത്തിരിക്കുന്നു.

  ReplyDelete
 49. മനോഹരമായ അവതരണം.


  "ആ പേരിന്‍റെ കൂടെ പെണ്‍കുട്ടി എന്ന് കൂടി ചേര്‍ത്ത് വിളിച്ചാ മതി.. എന്നെ എല്ലാവരും അങ്ങനെയാ വിളിക്കുന്നെ.."- ഈ വാക്കുകളില്‍ ഉണ്ട് എല്ലാം

  ReplyDelete
 50. കാലികപ്രസക്തിയുള്ള കഥ.
  കലിപിടച്ച കാലത്തിന്‍റെ പ്രയാണം മനസ്സില്‍ തട്ടുംപടി അവതരിപ്പിച്ചിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 51. രസകരമായി അവതരിപ്പിച്ച കഥ ...
  അഭിനന്ദനങ്ങള്‍ ...

  ReplyDelete
 52. Thakarppan katha! AbhinandanangaL !

  ReplyDelete
 53. gr8................congratss....

  ReplyDelete
 54. നല്ലൊരു രചന ...വികൃതമായ സമകാലിക കാഴ്ചകള്‍ മനോഹരമായി തൂലികയില്‍ കോര്‍ത്ത രചന ,ആശംസകള്‍ ഭായീ അതെന്നെ...

  ReplyDelete
 55. ഇതാണോ ഈ നൂറ്റാണ്ടിന്റെ ബ്ലോഗ്ഗര്‍ പോസ്റ്റ്‌ ?
  ആരാധന തോന്നുന്നു മനുഷ്യാ.... ആരാധന.....

  ReplyDelete
 56. ഉള്ളിന്റെയുള്ളിൽ സൂക്ഷിക്കുന്ന യാദാസ്ഥികമായ ആഗ്രഹങ്ങൾ, പുരോഗമനപരമായ പാരമ്പര്യവും പരിസരവുമുണ്ടായിട്ടും നാവിനെയും മനുഷ്യത്തത്തെയും കീഴടക്കുന്നു എന്ന് വായിക്കുന്നു.

  പുരുഷൻ എന്നുമിങ്ങനെ തന്നെയായിരിക്കും

  ReplyDelete
 57. നല്ല കഥ! ഞെട്ടിച്ചു ! ഇത്രയ്ക്കും ഡാര്‍ക്ക്‌ ആകേണ്ടിയിരുന്നില്ല ! പ്രതീക്ഷയുടെ ഒരു കണം പോലുമില്ലേ പുരുഷന്മാര്‍ക്ക്? മാറ്റത്തിന്റെ സാധ്യതകള്‍ ഒന്നുമില്ലെന്നോ! :(

  ReplyDelete
 58. നല്ലൊരു വായനാനുഭവം മനോജ്‌..... ശരിക്കും ഞെട്ടിച്ചു. പൈന്‍ ഇരുത്തി ചിന്തിപ്പിച്ചു.

  ReplyDelete
 59. ആദ്യം വായിച്ചപ്പോള്‍ ഒന്നും മനസിലായില്ല ..അടുത്ത തവണ വായിച്ചപ്പോള്‍ കുറച്ചുകൂടി മനസിലായി ..ഞാന്‍ ഒന്നുകൂടി വായിക്കട്ടെ

  ReplyDelete
 60. അഭിനന്ദനം എന്നല്ലാതെ എന്ത് പറയാന്‍
  ഗുഡ് ഡിയര്‍

  ReplyDelete
 61. നന്നായി! നല്ല അവതരണം !

  ReplyDelete
 62. വളരെ മനോഹരമായി പറഞ്ഞു
  കഥാകാരന്റെ മാനസിക സഞ്ചാരം പ്രശംസനീയം

  ആശംസകള്‍

  ReplyDelete
 63. നമുക്ക്ചുറ്റുമുള്ള കാഴ്ചകള്‍. നല്ല അവതരണം.

  ReplyDelete
 64. കഥയെ കുറിച്ച് എല്ലാവരും വിശദമായി പറഞ്ഞ് കഴിഞ്ഞു, തുടക്കവും ഒടുക്കവും മികവ് പുലർത്തി. ആശംസകൾ മനോജ്

  ReplyDelete
 65. abhnandanangal, manoj nalloru kathakaruthaanu.

  ReplyDelete
 66. നശ്വര ലോകത്തെ മിഥ്യാഡംമ്പരത്തിനു പിന്നാലെ പായുന്ന മനുഷ്യന്; അവ അടുത്ത് ആസ്വദിക്കുമ്പോഴേ അതിന്‍റെ വൈരൂപ്യം ശരിക്കും തിരിച്ചറിയുക സാധ്യമാകൂ. രചനാ ശൈലി എന്നെ അത്ഭുതപ്പെടുത്തുന്നു. അഭിനന്ദനങ്ങള്‍.

  ReplyDelete
 67. ഡോക്ടറുടെ രചനകളില്‍ ഇതുവരെ വായിച്ചതില്‍ ഏറ്റവും നല്ലത് ഇതെന്ന് നിസ്സംശയം പറയാം

  ReplyDelete
 68. നല്ല കഥയെന്നും നല്ല അവതരണമെന്നും പറഞ്ഞു കൈയൊഴിയാനാവില്ല.അത്രയ്ക്കും നന്നായി.ആശംസകള്‍

  ReplyDelete
 69. nalla veekshanam ....
  Nalla avatharanam


  engane aanu navu thirichu kittiyathu
  aakshephasyam nannayittund...

  ReplyDelete
 70. ഈ പോസ്റ്റ്‌ വായിച്ചു നല്ല അഭിപ്രായങ്ങള്‍ നല്‍കിയ എല്ലാവര്ക്കും വെള്ളനാടന്‍ ഡയറിയുടെ നന്ദി.....

  ReplyDelete
 71. ഈ മികച്ച പോസ്റ്റ്‌ കാണാന്‍ വൈകി. വല്ലാത്തൊരു വ്യത്യസ്തത ഈ എഴുത്തില്‍ അനുഭവിക്കാന്‍ ആയി.

  നമ്മുടെ പരിസരങ്ങളെയും കര്‍മ്മങ്ങളെയും ഇന്ന് എങ്ങിനെയൊക്കെ നോക്കികാണാം എന്ന് ചില കല്പിത ബിംബങ്ങളിലൂടെ വരച്ചിട്ടു... ആശംസകള്‍

  ReplyDelete
 72. സൂര്യനെല്ലിയെന്നോ,വിതുരയെന്നോ................ “പെൺ കുട്ടികളൂടെ”‘പേരിനു മുന്നിൽ ചേർക്കാൻ ഇനി സ്ഥലപ്പേരുകൾ ഇല്ലാതെ വരുമോ...കഥക്കെന്റെ നമസ്കാരം...............

  ReplyDelete
 73. എനിക്കും നിങ്ങളെ പെരുത്ത്‌ വിശ്വാസമായി

  ReplyDelete
 74. iniyum sthalapperu mathram pazham kathakakki penkuttikal undavathirikkatte,,,,,Manoj, ningalude thoolikaykku moorcha yerunnu...vazhikalil kathorthu njangalum undakum,,oru kootinu,,

  ReplyDelete
 75. ഈ ലോകത്തില്‍ നമുക്കെല്ലാം നാക്ക്‌ മുളക്കുന്ന ദിവസത്തിനായി കാത്തിരിക്കാം ..

  ReplyDelete
 76. ഈ കഥ മിസ്സ്‌ ആയിപ്പോയേനെ . നന്ദി അന്‍വര്‍ ഇക്കയ്ക്ക്!! വാക്കുകള്‍ എനിക്കുമില്ല -നാക്ക് എന്നോ എവിടെയോപ് നഷ്ടപ്പെട്ട്‌ വേര് ശരീരങ്ങളായി കുറേപ്പേര്‍! കാണുന്നുണ്ടോ -ആര്‍ക്കറിയാം!... പെണ്മനസിനെ ആ ആദ്യ രോഗിയില്‍ വരച്ചത് ശരിയാണ് -ഇന്നും ഇങ്ങനെ തന്നെയാണ് (പ്രത്യേകിച്ച് ഇന്ത്യന്‍ സ്ത്രീകള്‍) .

  ReplyDelete
 77. നല്ല അവതരണം. വായിക്കാന്‍ താമസിച്ചു. അതെ പലപ്പോഴും നമ്മുടെ നാവ് ആവശ്യമുള്ളപ്പോള്‍ ചലിക്കാറില്ല.

  ReplyDelete
 78. samakalina prasakthiyulla kadha...liked very much

  ReplyDelete


 79. കാലിക പ്രസക്തിയുള്ള പ്രമേയം കാക ദൃഷ്ടി കൊതുകത്തൊടെ വായിച്ചു ചിന്തനീയം എന്ന് നിരീക്ഷിക്കുന്നു അഭിനന്ദനങ്ങൾ

  ReplyDelete
 80. നല്ല കഥ.നല്ല രസായിട്ടുണ്ട്‌!!!

  ReplyDelete
 81. കഥയിലൂടെ അത്യാവശ്യം സമകാലിക അവസ്ഥകൂടി... എല്ലാവിധ ആശംസകളും.

  ReplyDelete