കരള്‍ രോഗങ്ങള്‍മറ്റു ജീവജാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് തന്‍റെ അറിവുകളും സംസ്കാരവും ഭാഷയും വേഷവിധാനങ്ങളും പകര്‍ന്നു നല്‍കുന്നുണ്ട്. പക്ഷെ , തലമുറകള്‍ മാറുമ്പോള്‍ അവന്‍റെ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടേ ഇരുന്നു. അതുകൊണ്ട് തന്നെ മറ്റു ജീവികളില്‍ കാണാത്ത പല ജീവിതശൈലീ രോഗങ്ങളും മനുഷ്യായുസ്സിന്‍റെ ഒഴിവാക്കാനാകാത്ത സഹചാരിയായി മാറുകയും ചെയ്യുന്നു. അമിതരക്തസമ്മര്‍ദവും പ്രമേഹവും ഹൃദയാഘാതവും പോലെ തന്നെ പ്രധാനപ്പെട്ട ജീവിതശൈലീരോഗങ്ങളില്‍ കരള്‍ രോഗവും പെടും. ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന വളരെ സാധാരണമായ ചില കരള്‍രോഗങ്ങളിലേക്ക് ഒരു എത്തിനോട്ടം.

കരള്‍
       മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. വലിപ്പം പോലെ തന്നെ ശരീരത്തിന്‍റെ സുഗമവും ആരോഗ്യകരവുമായ പ്രവര്‍ത്തനത്തിന് ഒരുപാട് ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നുണ്ട് കരള്‍.


കരളിന്‍റെ ധര്‍മ്മങ്ങള്‍
           കരള്‍ ഒരു ഫാക്ടറി പോലെ ആണ്. ആഹാരത്തിലൂടെ ലഭിക്കുന്ന ഭക്ഷണ ഘടകങ്ങള്‍ ശേഖരിച്ചു, ഉപയോഗമില്ലാത്തവയെ പുറംതള്ളി, മറ്റുള്ളവ വിവിധ ശരീര കോശങ്ങള്‍ക്ക് വേണ്ട വൈവിധ്യമാര്‍ന്ന ഘടകങ്ങളാക്കി മാറ്റുന്നത് കരളാണ്. കരളിന്‍റെ ചില പ്രധാന ധര്‍മ്മങ്ങള്‍ ഇവയാണ്.


 1. ആഹാരത്തിലെ കൊഴുപ്പിന്‍റെ ദഹനത്തിനും ആഗിരണത്തിനും അത്യാവശ്യമായ ബൈലിന്‍റെ നിര്‍മ്മാണം
 2. മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാനും , രക്തക്കുഴലിനുള്ളില്‍ വച്ച് രക്തം കട്ടപിടിക്കാതിരിക്കാനും ഉള്ള വിവിധ ഘടകങ്ങളുടെ നിര്‍മ്മാണം
 3. ദൈനംദിന ആവശ്യങ്ങള്‍ കഴിഞ്ഞുള്ള ഊര്‍ജ്ജം ഗ്ലൈക്കൊജനാക്കി സൂക്ഷിക്കുകയും, ആവശ്യമുള്ളപ്പോള്‍ ഗ്ലുക്കോസ് രൂപത്തില്‍ തിരികെ നല്‍കുകയും ചെയ്യുക.
 4. രോഗപ്രതിരോധശേഷി നല്‍കുന്ന വിവിധ ഘടകങ്ങളുടെ നിര്‍മാണം. ഉദാ: ഗ്ലോബുലിന്‍
 5. കൊളസ്ട്രോള്‍ നിര്‍മ്മാണം
 6. ശരീരത്തിന് ഹാനികരമായ വിസര്‍ജ്യവസ്തുക്കളെ ഹാനികരമല്ലാതാക്കി അവയുടെ പുറംതള്ളല്‍ എളുപ്പമാക്കുക. ഉദാ: അമ്മോണിയ യൂറിയ ആക്കുന്നു.
 7. കഴിക്കുന്ന എല്ലാ മരുന്നുകളുടെയും അപചയം.
 8. ശരീരത്തിലെത്തുന്ന വിഷപദാര്‍ത്ഥങ്ങള്‍ പുറംതള്ളുക.
                   കരളിനെ ബാധിക്കുന്ന ചെറിയ രോഗങ്ങള്‍ പോലും ഈ പ്രക്രിയകളെ എല്ലാം താളം തെറ്റിക്കുകയും മറ്റു അവയവങ്ങളുടെ കാര്യക്ഷമതയെയും അത് ബാധിക്കുമെന്നും ഇപ്പോള്‍ മനസ്സിലായില്ലേ.


കരള്‍ രോഗികളില്‍ പൊതുവായി കാണുന്ന ലക്ഷണങ്ങള്‍
 • വിശപ്പില്ലായ്മ
 • ഓക്കാനം
 • ശര്‍ദ്ദി
 • വയറിന്‍റെ വലത് ഭാഗത്ത് വേദന
 • മഞ്ഞപ്പിത്തം(Jaundice)
 • സ്ഥിരമായ ക്ഷീണം
 • ഭാരം കുറയുക

പ്രധാന കരള്‍ രോഗങ്ങളും കാരണവും


1.Alcoholic Liver Disease(മദ്യപാനം മൂലം ഉണ്ടാകുന്ന കരള്‍രോഗം)
                 അമിത മദ്യപാനമാണ് ഇന്ന് കരള്‍ രോഗങ്ങള്‍ വരാനുള്ള ഏറ്റവും പ്രധാന കാരണം. മദ്യപാനത്തിന്റെ കാലദൈർഘ്യമനുസരിച്ച് കരളിലുണ്ടാകുന്ന അപായകരമായ മാറ്റങ്ങളെ ഇങ്ങനെ തരം തിരിക്കാം.
               
                   a)Alcoholic Fatty Liver
                                  മദ്യപാനത്തിന്റെ ആദ്യകാലങ്ങളിൽ കരളില്‍ കൊഴുപ്പടിഞ്ഞു കൂടി ഉണ്ടാകുന്ന അവസ്ഥയാണിത്. ഈ അവസ്ഥയില്‍ മദ്യപാനം നിര്‍ത്തുകയും ആവശ്യം വേണ്ട മരുന്നുകള്‍ കഴിക്കുകയും ചെയ്താല്‍ കരളിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായി പഴയ സ്ഥിതിയിലേക്ക് കൊണ്ട് വരാവുന്നതാണ്.


                   b)Alcoholic Hepatitis
                                 രോഗത്തിന്‍റെ രണ്ടാമത്തെ ഘട്ടമാണിത്. കരളിലെ കോശങ്ങള്‍ നശിച്ചു തുടങ്ങുന്ന ഈ അവസ്ഥയില്‍ കരളിന്‍റെ പ്രവര്‍ത്തനക്ഷമതയെ അത് ബാധിക്കുകയും മുമ്പ് പറഞ്ഞ രോഗലക്ഷണങ്ങളിൽ പലതും പ്രകടമായി തുടങ്ങുകയും ചെയ്യും. ചികിത്സിക്കേണ്ടത് അത്യന്താപേക്ഷിതമാണ് ഈ ഘട്ടത്തിൽ. ഈ ഘട്ടത്തിൽ തുടർന്നും മദ്യപിക്കുന്നത് ജീവനുതന്നെ ഭീഷണിയുമാണ്


                   c)Cirrhosis Liver
                                  കരള്‍ കോശങ്ങള്‍ എല്ലാം നശിച്ചു കരള്‍ ഒരു പാഴ്വസ്തുവായി മാറുന്ന അവസ്ഥ. കരളിലെ കാന്‍സറിനും ഇത് കാരണം ആയേക്കാം. കരൾ മാറ്റി വയ്ക്കുകയൊക്കയാണ്
 ഈ ഘട്ടത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ.


2.വൈറല്‍ ഹെപ്പറ്റൈറ്റിസ്
                      വിവിധ തരം വൈറസ്‌ അണുബാധ കാരണം കരള്‍ കോശങ്ങള്‍ നശിക്കുന്ന അവസ്ഥയാണിത്. അഞ്ചുതരം ഹെപ്പറ്റൈറ്റിസ് വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. Hepatitis A, B,C,D,E എന്നിങ്ങനെ. കൂടാതെ ഡെങ്കിപ്പനിയോ ജപ്പാൻ ജ്വരമോ പോലുള്ള വൈറൽ അസുഖങ്ങളിലും കരളിന് വീക്കം സംഭവിക്കാറുണ്ട്.
                     Hepatitis-A, Hepatitis-E എന്നിവ മലിനമായ ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങള്‍ ആണ്. സാധാരണയായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇത് മൂലം ഉണ്ടാകാറില്ല. പാചകം ചെയ്യുമ്പോഴുള്ള വൃത്തിയും, മലമൂത്ര വിസര്‍ജനത്തിനു ശേഷവും, ആഹാരം കഴിക്കുന്നതിനു മുമ്പും സോപ്പിട്ട് കൈ കഴുകുന്നതും ഇത് പകരുന്നത് തടയാന്‍ സഹായിക്കും. Hepatitis-A ക്ക് എതിരെ പ്രതിരോധ കുത്തിവയ്പ്പും ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ് E സാധാരണഗതിയിൽ ഗുരുതരമല്ലെങ്കിലും, ഗർഭിണികളിൽ അതീവഗരുതരമാകാറുണ്ട്.

                     Hepatitis-B, Hepatitis-C, Hepatitis-D എന്നിവ ശരീര സ്രവങ്ങളിലൂടെ പകരുന്നവയാണ്. അതായത് അണുവിമുക്തമാക്കാത്ത  സൂചി, അസുഖമുള്ള രക്തം, ലൈംഗിക വേഴ്ച എന്നിവയിലൂടെ. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും സിറോസിനും കാന്‍സറിനും വരെ ഇവ കാരണമാകുന്നു. Hepatitis B ഉള്ള ആളിനു മാത്രമേ Hepatitis D രോഗബാധ ഉണ്ടാകുകയുള്ളൂ.


Hepatitis-B വാക്സിനേഷന്‍ എടുക്കുന്നത് വഴി Hepatitis-B,Hepatitis-D ഒക്കെയും തടയാവുന്നതാണ്.

വൈറസ് കാരണം മാത്രമല്ലാ, എലിപ്പനി, ടൈഫോയിഡ് പോലുള്ള ബാക്ടീരിയൽ രോഗങ്ങളിലും അമീബ, ഷിസ്റ്റോസോമ പോലുള്ള പരാദങ്ങൾ (Parasites) ഉണ്ടാക്കുന്ന രോഗങ്ങളിലും കരൾ വീക്കം (Hepatitis) സാധാരണമാണ്.


3.Non-Alcoholic SteatoHepatitis (മദ്യപിക്കാത്തവരിലെ കരള്‍ വീക്കം)
                   മറ്റുപല കാരണങ്ങള്‍ കൊണ്ടും (അമിത വണ്ണം, പ്രമേഹം, രക്തത്തില്‍ കൊഴുപ്പിന്‍റെ അളവ് കൂടുതല്‍) കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടി , കരളിന്‍റെ പ്രവര്‍ത്തനക്ഷമത കുറയുന്ന അവസ്ഥയാണ്‌ ഇത്. പലപ്പോഴും ജനിതകപരമായ പ്രശ്നങ്ങളാണ് ഇവിടെ വില്ലനാകാറുള്ളത്.


4.കാന്‍സര്‍
                 ശരീരത്തിന്‍റെ ഏതു ഭാഗത്ത്‌ വരുന്ന കാന്‍സറും കരളിലേക്ക് പടരാനുള്ള സാധ്യത (metastasis) കൂടുതലാണ്.


                അമിത മദ്യപാനവും, Hepatitis-B, Hepatitis-C പോലുള്ള രോഗാണുക്കളും കരളില്‍ തന്നെ കാന്‍സര്‍ രൂപപ്പെടാന്‍ കാരണമാകുന്നു.
    
                 ഇവമാത്രം അല്ല. മരുന്നുകളുടെ അമിത ഉപയോഗം മൂലവും, മറ്റു പലതരം രോഗാണുക്കള്‍ കാരണവും , ഇരുമ്പ്, കോപ്പര്‍ തുടങ്ങിയവ അടിഞ്ഞു കൂടിയും ജന്മനാലുള്ള പ്രവര്‍ത്തന വൈകല്യങ്ങള്‍ കാരണവും ധാരാളം കരള്‍ രോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്.


മദ്യപാനം മൂലം ഉണ്ടാകുന്ന കരള്‍ രോഗങ്ങള്‍, Hepatitis-B, Hepatitis-A തുടങ്ങിയ ഗുരുതരമായ കരള്‍ രോഗങ്ങള്‍ ഒക്കെത്തന്നെ ഒരല്പം ശ്രദ്ധിച്ചാല്‍ വരാതെ നോക്കാവുന്ന രോഗങ്ങള്‍ മാത്രം ആണ്.


കരള്‍ രോഗങ്ങള്‍ തടയുവാനുള്ള മാര്‍ഗങ്ങള്‍
 1. ആരോഗ്യകരമായ ജീവിതരീതി
 2.          *ശരിയായ ഭക്ഷണം
 3.          *ആവശ്യത്തിനു വ്യായാമം
 4.          *ശരീര ഭാരം നിയന്ത്രിക്കുക.
 5. മദ്യപാനം പൂര്‍ണമായും നിര്‍ത്തുക
 6. പുകവലി പാടില്ല
 7. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മരുന്ന് കഴിക്കുക.


      ©മനോജ്‌ വെള്ളനാട്

45 comments:

 1. ലളിതമായി ആരോഗ്യ കാര്യങ്ങള്‍ വിവരിക്കുന്ന ഈ ഉദ്യമം അഭിനന്ദിനീയം തന്നെ. നന്ദി. കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 2. വെള്ളം അടി ആണ് അല്ലെ പ്രശനം... ഞാന്‍ ഈ അടുത്ത് ബിയര്‍ അടി തുടങ്ങിയിട്ടുണ്ട്... ഡെയിലി അല്ല... വല്ലപ്പോഴും... ഫാറ്റി ലിവര്‍ വരാന്‍ ഉള്ള ചാന്‍സ് ഉണ്ടോ???? നല്ല ലേഘനം....

  ReplyDelete
  Replies
  1. തീര്‍ച്ചയായും സാധ്യതയുണ്ട്...

   Delete
 3. നല്ല ഉപകാരമുള്ള ലേഖനം
  ഇനിയും പ്രതീക്ഷിക്കുന്നു

  ReplyDelete
 4. വിക്ഞാന പ്രദമായ പോസ്റ്റ് ലളിതമായ രീതിയില്‍ അവതരിപ്പിച്ചു
  അഭിനന്ദനങ്ങള്‍

  ReplyDelete
 5. ലളിതമായി ആരോഗ്യ കാര്യങ്ങള്‍ വിവരിക്കുന്ന ഈ പോസ്റ്റ് അഭിനന്ദിനീയം

  ReplyDelete
 6. വായിക്കുന്ന എല്ലാവര്‍ക്കും ഉപകാരപ്രദമായ ലേഖനം ...കരള്‍ രോഗങ്ങളെക്കുറിച്ച് ഒരു ധാരണ ഉണ്ടാവാന്‍ സഹായിച്ചു ...
  അഭിനന്ദനങ്ങള്‍ !!

  ReplyDelete
 7. മനുഷ്യനെ പേടിപ്പിക്ക്യാ :) നല്ലൊരു പോസ്റ്റ്‌ ട്ടോ

  ReplyDelete
 8. .....ന്റെ കരളേ

  ReplyDelete
 9. ലളിതമായി പറഞ്ഞുതന്നത് നന്നായി.

  ReplyDelete
 10. ലിവര്‍ സിറോസിസ് ഒരിക്കലും മദ്യം ഉപയോഗിക്കാത്ത ചിലര്‍ക്കൊക്കെ വരുന്നുണ്ട്..മറ്റു കാരണങ്ങള്‍ എന്തൊക്കെ? ലിവര്‍ transplantation ഭാവിയില്‍ ചെലവ് കുറഞ്ഞതാകുമോ?

  ReplyDelete
  Replies
  1. മദ്യപിക്കാത്തവരിലും സിറോസിസ് വരാം.. ചില കാരണങ്ങള്‍ ഞാന്‍ മുകളില്‍ പറഞ്ഞിട്ടുണ്ട്..
   *Hepatitis C അണുബാധ
   *ഫാറ്റി ലിവര്‍
   *ചില എന്സൈമുകളുടെ പ്രശ്നങ്ങള്‍-`- സിസ്റ്റിക് ഫൈബ്രോസിസ്, ആല്ഫാ-1 ആന്റിട്രുപ്സിന്‍ അഭാവം
   *ഗ്ലൈകോജെന്‍ സ്റ്റൊരെജ് ഡിസീസ്.

   അങ്ങനെ ഒരുപാട് കാരണങ്ങള്‍...,..

   മറ്റു ചികിത്സാ മാര്‍ഗങ്ങള്‍ പോലെ കരള്‍ മാറ്റിവക്കലും താരതമ്യേന ചെലവ് കുറഞ്ഞ ചികിത്സ രീതി ആകും ഭാവിയില്‍...,..

   Delete
 11. കുറെ നല്ല അറിവുകള്‍ .......നന്ദി മനോജ്‌ !
  ആശംസകളോടെ
  അസ്രുസ്

  ReplyDelete
 12. അറിഞ്ഞിരിക്കേണ്ട ആരോഗ്യകാര്യങ്ങൾ ഏറ്റവും സാധരണക്കാർക്കും പോലും മനസ്സിലാവുന്ന അതിലളിതമായ ഭാഷയിൽ വിവരിക്കുന്ന ഡോക്ടറുടെ ഉദ്യമം അങ്ങേയറ്റം അഭിനന്ദനാർഹം...

  ReplyDelete
 13. നന്ദി, ഡോക്ടര്‍!

  വെജിറ്റേറിയന്‍ ആകുന്നത് കരളിന് ഇഷ്ടപ്പെടുമോ?

  ReplyDelete
  Replies
  1. തീര്‍ച്ചയായും.. കരളിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ ഒരു സസ്യഭുക്കിന്റെതെന്ന ശൈലിയില്‍ ആണ് രൂപപ്പെട്ടിരിക്കുന്നത്... പ[ആക്ഷേ നമ്മള്‍ കഴിക്കുന്ന കൊഴുപ്പ് കലര്‍ന്ന ആഹാരവും കരള്‍ തന്നെയാണ് അപചയം ചെയ്യുന്നതും..

   സസ്യഭുക്കിന്റെ കരള്‍ മാംസഭുക്കിന്റെതിനെക്കാലും ആരോഗ്യമുല്ലതായിരിക്കും..

   Delete
 14. അറിവ് പകര്‍ന്ന ലേഖനം.... നന്ദി

  ReplyDelete
 15. വീണ്ടും കുറെ നല്ല അറിവുകള്‍ .

  ഡോക്ടര്‍ക്ക് നന്ദി !!

  ReplyDelete
 16. ഈ അറിവുകള്‍ക്ക് നന്ദി. ഈ ലാളിത്യത്തിനും നന്ദി.

  തലവെട്ട് ശിക്ഷയെപ്പറ്റി മൊഹി ഇട്ടിരുന്ന പോസ്റ്റില്‍ ഡോക്ടര്‍ ഇട്ട് കമന്‍റ് വായിച്ചാണ് ഇവിടെ വന്നത്. ആ അഭിപ്രായം എഴുതിയ ആളെ ഒന്നു നമസ്ക്കരിക്കാന്‍ മാത്രം....

  ReplyDelete
  Replies
  1. ഒരുപാട് സന്തോഷം സുഹൃത്തേ, ഈ നല്ല വാക്കുകള്‍ക്ക് നന്ദി...

   Delete
 17. ഉപകാരപ്രദമായ ലേഖനം

  ReplyDelete
 18. എന്റെ ഏറ്റവും നല്ല ഒരു സുഹൃത്തിന് ഒരു കമ്പനിക്കുവേണ്ടി ഒരു സ്മോൾ അടിക്കാൻ തുടങ്ങിയതാ. പിന്നീട് അത് ഒരു ശീലമായി. എത്ര ശ്രമിച്ചിട്ടും അത് നിർത്താൻ പറ്റുന്നില്ല. ഡോക്ടർ എഴുതിയ കരളിന്റെ കഥ വായിച്ചപ്പോൾ എനിക്ക് പേടി തോന്നുന്നു. എനിക്ക് കരളുറപ്പ് ഉണ്ടെന്നായിരുന്നു ഇതുവരെ ഞാൻ കരുതിയിരുന്നത്. എന്റെ പ്രശ്നം എന്താണെന്നുവെച്ചാൽ സന്തോഷം വന്നാൽ രണ്ടെണ്ണം അടിക്കണം. ദു:ഖം തോന്നുമ്പോഴും രണ്ടെണ്ണം/മൂന്നെണ്ണം..... അടിക്കണം. പക്ഷെ പ്രശ്നം അതല്ല ! സന്തോഷവും,ദു:ഖവും തോന്നാത്തപ്പോഴും രണ്ടെണ്ണം അടിക്കണം. ഇപ്പോൾ ഉള്ളിൽ ഒരു പേടി കടന്നിട്ടുണ്ട്. നന്ദിയുണ്ട് ഡോക്ടർ ! ഇതുപോലെയുള്ള ആരോഗ്യപരമായ ലെഖനങ്ങൾ വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു.

  TJ3ssur.

  ReplyDelete
 19. ഡോക്ടര്‍ ,
  " നമ്മുടെ ആരോഗ്യം " മാസിക വായിച്ച പ്രതീതി ! ഞാനും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് .വളരെ നല്ല ശ്രമം .അഭിനന്ദനങ്ങള്‍!

  ReplyDelete
 20. njan vellamady nirthy eni kudikilla tanks doc

  ReplyDelete
 21. Thanks doctor Saab, for this informative and educative piece.
  Well presented. Keep writing, keep inform.
  Best Regards.
  Philip

  ReplyDelete
 22. engane ulla arivukal share cheyyuka.

  ReplyDelete
 23. കഴിഞ്ഞ ഒന്നര രണ്ട് വർഷത്തോളമായി ഭക്ഷണം കഴിച്ച ഉടൻ ടോയ്ലെറ്റിൽ പോകാനുള്ള തോന്നൽ ഉണ്ടാകുന്നു. കഴിക്കുന്ന ഭക്ഷണം വേണ്ട രീതിയിൽ ദഹിക്കാതെ പലപ്പോഴും മലത്തിലൂടെ പുറത്തേക്ക് പോകുന്നതായും കാണുന്നു. ഇന്ന് SGPT പരിശോധിച്ചപ്പോൾ 158 ആയിക്കണ്ടു. ഇതും നേരത്തെപ്പറഞ്ഞ അസുഖവും തമ്മിൽ ബന്ധപ്പെട്ടതാവുമോ ? SGPT കുറക്കാൻ എന്താണു ചെയ്യേണ്ടത്. മദ്യം ഞാൻ ഇതുവരെ കഴിച്ചിട്ടില്ല.

  ReplyDelete
  Replies
  1. SGPT മാത്രമാണോ കൂടിയിരിക്കുന്നത്? മറ്റേതെങ്കിലും ടെസ്റ്റ്‌ ചെയ്തോ?

   Delete
 24. പ്രിയപ്പെട്ട ഡോക്ടർ, പ്രതികരിച്ചതിനു നന്ദി , ഇപ്പോൾ ചെയ്തത് SGPT ടെസ്റ്റ്‌ മാത്രമേ ഇതുമായി ബന്ധപ്പെട്ട് ചെയ്തുള്ളൂ . ഡോക്ടർ പറഞ്ഞു കരളുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാന് രണ്ടു മൂന്നു ടെസ്റ്റുകൾ ചെയ്യണം എന്ന് പറഞ്ഞു. അതിനായി ബ്ലഡ് കൊടുത്തിട്ടുണ്ട്. ഒരാഴ്ചയോളമാവും റിസൾട്ട് ലഭിക്കാൻ എന്ന് പറഞ്ഞു
  സ്കാനിംഗ് ചെയ്തപ്പോൾ ഫാറ്റി ലിവർ ഗ്രേഡ് 2 ഉണ്ട് എന്നും അറിഞ്ഞു

  ReplyDelete
  Replies
  1. FATTY LIVER കാരണവും ഈ അവസ്ഥ വരാം, മദ്യപിക്കാത്തവരിലും.. NON- ALCOHOLIC FATTY LIVER അല്ലെങ്കില്‍ NON ALCOHOLIC STEATOHEPATITIS.. എന്തായാലും മറ്റു ടെസ്റ്റ്‌ റിപ്പോര്‍ട്ടുകള്‍ കൂടി വരട്ടെ..

   താങ്കളുടെ പ്രായം, ഭാരം എന്നിവ കൂടി അറിഞ്ഞാല്‍ കൊള്ളാം.

   Delete
  2. അടുത്ത വെള്ളിയാഴ്ചയോടു കൂടി റിസല്റ്റ് പ്രതീക്ഷിക്കുന്നുണ്ട് . അത് ഞാൻ കിട്ടിയാലുടൻ താങ്കളെ അറിയിക്കാം .എന്റെ വയസ്സ് 34. ഇപ്പോൾ തൂക്കം 79 kg. ബി എം ഐ ഇപ്പോൾ 27 നു മുകളിലാണ്.

   Delete
 25. ദഹന പ്രക്രിയകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കരളിനെ ബാധിക്കുമോ ? ഉദാഹരണത്തിന് ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ .. ശീതളപാനീയങ്ങൾ വല്ലപ്പോഴും കഴിക്കുന്നത് കരളിനെ തകരാറിലാക്കുമോ ? കരൾ രോഗിക്ക് വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണ് ? എവിടെയോ വായിച്ചു കണ്ടു കരൾ രോഗിയുടെ മൂത്രത്തിന് മഞ്ഞ നിറമായിരിക്കും എന്ന് ..ഇത് ശരിയാണോ ? വേറെ ഒരിടത്ത് വായിച്ചു കണ്ടത് ആരോഗ്യവാനായ ഒരാളുടെ മൂത്രത്തിന് ഇളം മഞ്ഞ നിറമായിരിക്കും എന്ന് ...മറ്റൊരിടത്ത് പറയുന്നു വെള്ള നിറമാണ് ആരോഗ്യകരമായ അവസ്ഥ എന്ന് ..ഏതാണ് ശരി ? കരൾ അസുഖങ്ങൾ വന്നാൽ അത് മാറ്റാൻ ആകില്ലേ ?

  ReplyDelete
  Replies
  1. 1. ദഹന പ്രക്രിയകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കരളിനെ ബാധിക്കുമോ ? ഉദാഹരണത്തിന് ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ ..

   ദഹനപ്രക്രിയയിലെ പ്രശ്നങ്ങള്‍ കരളിനെ നേരിട്ട് ബാധിക്കാറില്ല. പക്ഷെ കരളിനുണ്ടാകുന്ന രോഗങ്ങള്‍ ദഹനത്തെ ശരിക്കും ബാധിക്കും..

   2.ശീതളപാനീയങ്ങൾ വല്ലപ്പോഴും കഴിക്കുന്നത് കരളിനെ തകരാറിലാക്കുമോ ?

   വല്ലപ്പോഴും കഴിക്കുന്നത് പ്രശ്നമാകാറില്ല. പക്ഷെ എന്തെങ്കിലും രോഗമുള്ള കരളിനെ കോള പോലുള്ള പാനീയങ്ങള്‍ എളുപ്പത്തില്‍ തകരാറിലാക്കും. രാജേഷ്‌ പിള്ളയ്ക്ക് സംഭവിച്ചത് അതാണ്‌.

   3.കരൾ രോഗിക്ക് വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണ് ?

   വിശപ്പില്ലായ്മ
   ഓക്കാനം
   ശര്‍ദ്ദി
   വയറിന്‍റെ വലത് ഭാഗത്ത് വേദന

   4. എവിടെയോ വായിച്ചു കണ്ടു കരൾ രോഗിയുടെ മൂത്രത്തിന് മഞ്ഞ നിറമായിരിക്കും എന്ന് ..ഇത് ശരിയാണോ ?വേറെ ഒരിടത്ത് വായിച്ചു കണ്ടത് ആരോഗ്യവാനായ ഒരാളുടെ മൂത്രത്തിന് ഇളം മഞ്ഞ നിറമായിരിക്കും എന്ന് ...മറ്റൊരിടത്ത് പറയുന്നു വെള്ള നിറമാണ് ആരോഗ്യകരമായ അവസ്ഥ എന്ന് ..ഏതാണ് ശരി ?

   ആരോഗ്യവാനായ ഒരാളുടെ മൂത്രത്തില്‍ യൂറോബിലിനോജന്‍ എന്ന് പറയുന്ന സംയുക്തം നിശ്ചിതഅളവില്‍ ഉണ്ടാകും. ഇതാണ് മൂത്രത്തിന് ഇളംമഞ്ഞനിറം നല്‍കുന്നത്. എന്നാല്‍ ഒരുപാട് മൂത്രം ഉണ്ടാകുന്ന അവസരങ്ങളില്‍ (വെള്ളം ധാരാളം കുടിക്കുക, തണുത്ത കാലാവസ്ഥ) അത് നേര്‍ത്തുപോകുകയും പച്ചവെള്ളത്തിന്‍റെത് പോലെ ആകുകയും ചെയ്യും. അതുപോലെ ഈ യൂറോബിലിനോജന്‍ മൂത്രത്തില്‍ കൂടിയാല്‍ മഞ്ഞനിറവും കൂടും. കരളിനെ ബാധിക്കുന്ന അസുഖങ്ങളിലും കരളിനു പുറത്ത് ബൈലിന്‍റെ ഒഴുക്കിനെ ബാധിക്കുന്ന അസുഖങ്ങളിലും (പിത്തസഞ്ചിയിലെ കല്ല്‌, പാന്‍ക്രിയാസിലെ കാന്‍സര്‍ ETC) ഇത് കൂടാം. ശരീരത്തിന്‍റെ നിര്‍ജലീകരണം കാരണവും മൂത്രത്തിന്‍റെ മഞ്ഞനിറം കൂടാം.

   5. കരൾ അസുഖങ്ങൾ വന്നാൽ അത് മാറ്റാൻ ആകില്ലേ ?
   ജനിതക വൈകല്യങ്ങള്‍ കാരണവും പഴക്കം ചെന്ന കാന്‍സറും ഒഴികെയെല്ലാം ചികിത്സിക്കാം. ഹെപ്പറ്റൈറ്റിസ് വന്നാലും ഇപ്പോള്‍ ചികിത്സയുണ്ട്.

   Delete
 26. ഒരു മാസം മുമ്പേ വയറിന്റെ ഒരു വശത്ത്‌ ചെറിയ വേദന പല സ്ഥലത്തായി അനുഭവപെട്ടിരുന്നു, പതിവായി കാണിക്കുന്ന ഒരു ഡോക്ടറുടെ അടുത്തു കാണിക്കുകയും അദ്ദേഹം ടെസ്റിന് എഴുതി തന്നു ലിവർ, കിഡ്നി എന്നിവ ടെസ്റ്റ്‌ സ്കാൻ ചെയ്യാൻ പറയുകയും ചെയ്തു, ബ്ലഡ്‌ റ്റെക്സ്റ്റും ചെയ്തു രണ്ടിലും ഒന്നും കണ്ടില്ല, ഗ്യാസ് ആയിരിക്കും എന്ന് പറഞ്ഞു (മുമ്പേ കൊളസ്ട്രോൾ-പ്രെഷർ ടാബ്ലെറ്റ് കഴിക്കുന്നുണ്ട് - രണ്ടും കൂടുതലാണ്). വേദന ഇതുവരെ കുറഞ്ഞിട്ടില്ല ഇന്നലെ വീണ്ടും വേറെ ഡോക്ടറുടെ അടുത്തു പോയി പഴയെ ടെക്സ്റ്റ്‌ റിപ്പോർട്ട്‌ അദ്ദേഹത്തെ കാണിച്ചു, അദ്ദേഹം പറഞ്ഞു ഫാറ്റി ലിവർ ഉണ്ടെന്നും (കണ്ണിനു കുറച്ച് മഞ്ഞ നിറം കാണുന്നുണ്ടെന്നും) അത് കൊണ്ടാണ് വേദന എന്നും ഒക്കെ പറഞ്ഞു, മരുന്നിനും കുറിച്ച് തന്നു. ഏതായിരിക്കും സത്യം? പഴയ ഡോക്ടറോ പുതിയ ഡോക്ടറോ? ഇതിനുള്ള ഭക്ഷണ ക്രമീകരണം എന്താണ്? ഒന്ന് പറഞ്ഞു തന്നാലും.

  ** ഇത്രയും നല്ല ബ്ലോഗ്‌ ലിങ്ക് കാണാനുള്ള വഴി കാട്ടി തന്ന കരളിന് നന്ദി.

  ReplyDelete
  Replies
  1. ഇത്രയും വിവരങ്ങള്‍ മാത്രം വച്ചുകൊണ്ട് ഒരു കണ്‍ക്ലൂഷന്‍ പറയാന്‍ പാടാണ്. ഇതിനും കൂടി മറുപടി പറയൂ.. (മറുപടി ഇവിടെ പറയുകയോ മെയില്‍ അയയ്ക്കുകയോ ചെയ്യാം..)

   1.പ്രായം? പ്രെഷറിനും കൊളസ്ട്രോളിനും ഏതുമരുന്നാണ്, എത്ര കാലമായി കഴിക്കുന്നു?
   2.എപ്പോഴും ഒരു വശത്തു തന്നെയാണോ വേദന? ഭക്ഷണം കഴിക്കുന്നതുമായി വേദനയ്ക്ക് ബന്ധം തോന്നിയിട്ടുണ്ടോ, എന്നുവച്ചാല്‍ ഭക്ഷണശേഷം വേദന കൂടുകയോ കുറയുകയോ ചെയ്യുമോ?

   3.വയറില്‍ അമര്‍ത്തുമ്പോള്‍ വേദന ഉണ്ടോ? ഉണ്ടെങ്കില്‍ ഏതുഭാഗത്ത്?

   4.മദ്യപാനം, പുകവലി?

   5.ജോലി എന്താണ്?

   6. ഈ രോഗത്തിന് എന്തൊക്കെ മരുന്ന് കഴിച്ചു?

   Delete
 27. സർ.Lft റിപ്പോർട്ടിൽ , Sgot 48 sgpt 88 Total Bilirubin 1,1 albulin 4.0 Globulin3.1

  ReplyDelete
 28. സാർ ലേഖനം വിജ്ഞാനപ്രദം , ggt ടെസ്റ് റിസൾട് 87,, എന്താണ് ഈ ഗാമ ടെസ്റ് , 87 ആയതു കൊണ്ടു കുഴപ്പങ്ങൾ വല്ലതുമുണ്ടോ .. നന്ദി

  ReplyDelete
 29. എനിക് 30 വയസായി . Pcod ഉണ്ട്. weight. 76 kg. Height-165. വന്ധ്യതക് 8 വർഷായി ചികിത്സയിലാണ് . USG എടുക്കുമ്പോളൊക്കെ fatty liver എന്നു കാണാറുണ്ട് . ഇപ്പോൾ 36 ദിവസമായി തുടർച്ചയായി ബ്ലീഡിങ് ഉണ്ടായപ്പോൾ usg എടുത്തു . റിപ്പോർട്ടിൽ pcod ആണ്‌ . But fatty liver grade-1 എന്നു കാണുന്നുണ്ട് . എന്താണിത് കൂടുതൽ complication ഉണ്ടോ ?

  ReplyDelete
  Replies
  1. Grade 1 fatty liver is not a big issue. Reduce weight. Thats enough..

   Delete
 30. വളരെ വിജ്ഞാനപ്രദമായ അറിവ് പറഞ്ഞു തന്നതിന് നന്ദി.
  Age ...44
  Weight ..63
  SGOT....51
  SGT ......82
  ലിവർ ടെസ്റ്റിൽകുഴപ്പം കാണിക്കുന്നുണ്ടോ.

  ReplyDelete
 31. വയസ് 38 LF T പരിശോധിച്ചപ്പോൾ SGP T 87 എന്ന് കണ്ടു ഫാറ്റി ലിവറാണോ മരുന്ന് കഴിക്കണമോ

  ReplyDelete