തോല്‍വി (കവിത)

അടുക്കളയില്‍ അടുപ്പുകള്‍ക്ക്
എപ്പോഴും അമ്മയോട് കലഹം..
ഇനിയും എരിയുവാന്‍ വയ്യത്രെ..
അമ്മയുണ്ടോ വിടുന്നൂ,
അറ്റം ഞണുങ്ങിയ കുഴലുകൊണ്ടൂതി
അടുപ്പില്‍ കൊടുങ്കാറ്റുയര്‍ത്തി..
എരിയാന്‍ മടിക്കുന്ന അടുപ്പുകള്‍ക്കിപ്പോഴും
അമ്മയുടെ ശ്വാസകോശത്തെ പേടിയാണ്..


അല്ലെങ്കിലും അമ്മ തോറ്റിട്ടുള്ളത്
അടുക്കള വാതിലിനു പുറത്തല്ലേ..

34 comments:

 1. കവിത നന്നായി.ആശംസകള്‍ !

  ReplyDelete
 2. എരിയാന്‍ മടിക്കുന്ന അടുപ്പുകള്‍ക്കിപ്പോഴും
  അമ്മയുടെ ശ്വാസകോശത്തെ പേടിയാണ്
  അല്ലെങ്കിലും അമ്മ തോറ്റിട്ടുള്ളത്
  അടുക്കള വാതിലിനു പുറത്തല്ലേ തകര്‍ത്തു മനുഷ്യാ കവിത ഇങ്ങളെ കണ്ടാല്‍ സ്ത്രീകള്‍ കുടുംബ സ്ത്രീ അംബാസഡര്‍ ആക്കും ഹൃദയസ്പര്‍ശി :)

  ReplyDelete
 3. അതെ അതാണ്‌ സത്യം അമ്മ തോല്‍ക്കാറുള്ളത് അടുക്കള വാതിലിനു പുറത്താണ് ,.,.,അറിയാതെ പുക കൊണ്ടപോലെ കണ്ണുകള്‍ നിറഞ്ഞുപോയി ,.,.ആശംസകള്‍ .,.,.,

  ReplyDelete
 4. തോല്‍ക്കാന്‍ മാത്രം അറിയുന്നവളല്ലേ അമ്മ ..

  ReplyDelete
 5. നല്ല വരികള്‍, അടുക്കളയില്‍ തോല്‍ക്കാത്തവള്‍.. !

  ReplyDelete
 6. വീട്ടിൽ,ആ പഴയ 'അമ്മ' ഓർമ്മകളെത്തി.
  നല്ല കവിത.
  ആശംസകൾ.

  ReplyDelete
 7. കൊള്ളാം നന്നായിട്ടുണ്ട് കവിത

  ReplyDelete
 8. തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത ഹൃദയങ്ങളാണല്ലൊ പുത്തൻ അടുക്കളകളിൽ..............

  കവിത കൊള്ളാം.........
  ശുഭാശംസകൾ.............

  ReplyDelete
 9. കൊള്ളാം നന്നായിട്ടുണ്ട് കവിത

  ReplyDelete
 10. അടുക്കള വാതിലിനു പുറത്തെ തോല്‍വി.

  ReplyDelete
 11. കവിത നന്നായി ,പക്ഷെ ഇനി കുറച്ചു കാലം കഴിഞ്ഞാല്‍ ഇതു എഴുതാന്‍ പറ്റില്ല ,രണ്ടാണ് കാരണം ഒന്ന് ഊതി കത്തിക്കാന്‍ വിരകുണ്ടാവില്ല ,ഗ്യാസ് അല്ലെ ,രണ്ടു ഇനി ഉള്ള തലമുറയിലെ അമ്മമാര്‍ അടുക്കള എവിടെ എന്ന് പോലും അറിയാത്ത പുതിയ കാലത്തെ അമ്മ ആയിരിക്കും ,

  ReplyDelete
 12. തോൽക്കാൻ മാത്രം

  നല്ല വരികൾ

  ReplyDelete
 13. എരിയുന്ന വയറിന്നാശ്വാസമേകാനമ്മ
  എരിക്കുന്നടുപ്പിനെയെന്നുമെന്നും

  ReplyDelete
 14. തീയൂതിയൂതി ഒരമ്മ

  ReplyDelete
 15. തീ ഊതി ഊതി എരിഞ്ഞടങ്ങുന്ന ചില ജന്മങ്ങള്‍ ..
  മാപ്പ്... മാപ്പ് ..
  കുടിച്ച കഞ്ഞിയിലും
  ചക്ക കൂട്ടാനിലും
  നിങ്ങളുടെ നേര്‍ത്ത
  ചുടു നിശ്വസമുണ്ടായിരുന്നു...
  ഞാനത് ശ്രദ്ദിച്ചില്ല
  മാപ്പ് !

  ReplyDelete
 16. ഉപ്പും മുളകും സ്നേഹവും ചേര്‍ത്ത് അമ്മ വിളംപിയതിന്റെ രുചി മറക്കാനാവില്ല. അതിനു പിന്നിലെ സഹനവും.

  ReplyDelete
 17. ചെറുതെങ്കിലും നല്ല കവിത

  ReplyDelete
 18. നല്ല വരികള്‍

  ReplyDelete
 19. കൊള്ളാം..ഇഷ്ടപ്പെട്ടു..

  ReplyDelete
 20. നല്ല കവിത. ഇഷ്ടപ്പെട്ടു.

  ReplyDelete
 21. ചെറുതെങ്കിലും നല്ല വരികള്‍! കൊണ്ട് സമ്പന്നമായ രചന! നന്നായിരിക്കുന്നു... പണ്ടത്തെ ചില ഓര്‍മ്മകള്‍ തള്ളിത്തിരക്കി വന്നു....

  ReplyDelete
 22. ഇഷ്ടപ്പെട്ടു

  ReplyDelete
 23. അടുക്കള വാതിലിനുപുറത്തും അമ്മമാര്‍ തോല്‍ക്കാതിരിക്കട്ടെ. ചുരുങ്ങിയ വാക്കുകളില്‍ ചുള്ളന്‍ കവിത.

  ReplyDelete
 24. അല്ലെങ്കിലും അമ്മ തോറ്റിട്ടുള്ളത്
  അടുക്കള വാതിലിനു പുറത്തല്ലേ..


  മികച്ച വരികൾ

  ReplyDelete
 25. ഒരിടത്തും അമ്മമാര്‍ തോല്ക്കാതിരിക്കട്ടെ ..

  ReplyDelete
 26. നല്ല ഡയറി നല്ല വരികള്‍

  ReplyDelete
 27. അമ്മ ഒരിടത്തും തോല്‍ക്കാതിരിക്കട്ടെ..

  അഭിപ്രായങ്ങള്‍ പങ്കുവച്ച ഓരോരുത്തര്‍ക്കും വെള്ളനാടന്‍ ഡയറിയുടെ സ്നേഹവും നന്ദിയും...

  ReplyDelete
 28. Well Said!
  A Great Truth Explained!
  Oduvile randu varikal copy chaithu paste cheyyaan sramichu pattunnilla
  yenthinaa maashe ee technic ivide kavithakal aarenkilum thattikkondu pokumennu karuthiyaano!!
  athillenkil kamantu cheyyaan varunnavarkku randu vari quote cheyyanam yennu vechaal pattillallo !!
  Good Wishes
  Philip ARiel

  ReplyDelete
 29. Sthree orikalum tholkkunnathalla thottukodukkunnathanu

  ReplyDelete