പ്രണയഋതുക്കള്‍ (കവിത)
ഡിസംബര്‍


എന്‍റെ പ്രണയ വാതായനങ്ങള്‍ക്കപ്പുറം
നീലിച്ച ചില്ലയില്‍ നീ നിന്‍റെ
കൂട് കൂട്ടിക്കാത്തിരുന്നത് എന്നെയായിരുന്നില്ല..


ഈ മഞ്ഞു മഴയില്‍, പക്ഷെ നിനക്ക്
കുളിരാതിരിക്കുവാന്‍ ഇന്ന്
എന്‍റെ ചിറകിന്‍ ചൂട് മാത്രം..ജൂണ്‍


എനിക്ക് നിന്നോടുള്ള പ്രണയം
ഈ ചാറ്റല്‍മഴ പോലെ
സാന്ദ്രമെന്നു, അന്ന് നീ..


പുതുമണ്ണിന്‍ മണം തേടി നീ പോയിട്ടും,
ഈ വിരഹച്ചൂടിലും
എന്‍റെ പ്രണയമരം
പെയ്തുകൊണ്ടേയിരിന്നു..

വീണ്ടും ഡിസംബര്‍


ഈ മരം കോച്ചുന്ന തണുപ്പില്‍,
ഈ പുകമഞ്ഞിന്‍ മറയില്‍,
പിന്നിട്ട പാതയോരക്കാഴ്ചകള്‍
നഷ്ടനൊമ്പരമാകുമ്പോള്‍..


പുല്‍നാമ്പിന്‍ തുമ്പില്‍
തുളുമ്പാന്‍ വെമ്പുന്ന തുള്ളിപോലെ
എന്‍റെ പ്രണയം.
നിന്‍റെ ഓര്‍മകളില്‍
മരവിച്ചു നില്പൂ..

27 comments:

 1. പുല്‍നാമ്പിന്‍ തുമ്പില്‍
  തുളുമ്പാന്‍ വെമ്പുന്ന തുള്ളിപോലെ
  എന്റെ പ്രണയം...
  നിന്റെ ഓര്‍മകളില്‍
  മരവിച്ചു നില്പൂ...
  ഈ വരികള്‍ ഹൃദയത്തില്‍ കൊണ്ടു.........ആശംസകള്‍ മനോജ്‌ ...

  ReplyDelete
 2. പ്രണയമരം
  പെയ്തുകൊണ്ടേയിരിക്കും
  എക്കാലവും..
  പ്രണയ കവിതകള്‍ എഴുതപ്പെടും
  എക്കാലവും..
  പ്രണയ കവികള്‍ വാഴ്ത്തപ്പെടും
  എക്കാലവും..
  ആശംസകള്‍ !!!!

  ReplyDelete
 3. ഈ മരം കോച്ചുന്ന തണുപ്പില്‍.....,
  ഈ പുകമഞ്ഞിന്‍ മറയില്‍ ,
  പിന്നിട്ട പാതയോരക്കാഴ്ചകള്‍
  നഷ്ടനൊമ്പരമാകുമ്പോള്‍..../..,.....

  പ്രണയാർദ്രമായി ഒരു കുളിരു കോരുന്ന കവിത.
  വായനയിലുടനീളം ആ പ്രണയക്കുളിർ മനസ്സിൽ വരുന്നത് അനുഭവിക്കാനായി.
  ആശംസകൾ.

  ReplyDelete
 4. ഹേ തുഷാരമേ, നീ എന്നിലെ പ്രണയകണം

  നല്ല വരികൾ

  ReplyDelete
 5. മനസ്സിന് വയസ്സാകാത്ത കാലത്തോളം
  പ്രണയം ഒരു കുളിരായി കുളിര്‍ മഴ യായി
  മനതാരില്‍ ഒരായിരം മാമ്പൂക്കള്‍ വിരിഞ്ഞിറങ്ങും

  ReplyDelete
 6. തണുത്തു വിറച്ചു ..
  കുളിര്കോറി വീണ്ടും വിറച്ചു ..
  ഡിസംബറിലെ തണുപ്പേ
  നിനക്ക് സ്വാഗതം ...
  നന്നാടിട്ടുണ്ട് ട്ടോ ..
  ആശംസകളോടെ
  അസ്രുസ്

  ReplyDelete
 7. പ്രണയത്തിന്‍റെ ഋതു ഭാവങ്ങള്‍ മനോഹരമായിട്ടുണ്ട്‌...
  എന്തിനാ സൌന്തര്യത്തിന്‍ വര്‍ണ്ണ രേണുക്കള്‍ വാരി
  എന്‍റെ ഈ ദുഖഭൂവില്‍ വെറുതെ വിതറി നീ..!
  യാത്ര ചൊല്ലുവാന്‍, പിന്നെ ഓര്‍ത്തോര്‍ത്തു വിലപിക്കാന്‍
  മാത്രമീ പ്രണയത്തിന്‍റെ ഋതു ഭംഗികളെന്നോ..?!
  സതിഷ് കൊയിലത്ത്

  ReplyDelete
 8. ഡിസംബര്‍ ജൂണ്‍ വീണ്ടും ഡിസംബര്‍ ....
  പ്രണയമഴ പെയ്തുകൊണ്ടേയിരിക്കുന്നു...

  ReplyDelete
 9. ഡിസംബര്‍ - ഡിസംബര്‍ പ്രണയം :)

  ReplyDelete
 10. ആദ്യ കവിത വരികള്‍ തമ്മില്‍ ചേരുന്നില്ല,ഇഷ്ടമായില്ല . രണ്ടാമത്തേതും മൂന്നാമത്തേതും വലിയ കുഴപ്പമില്ല .

  ReplyDelete
 11. ഈ മഞ്ഞു മഴയില്‍, പക്ഷെ നിനക്ക്
  കുളിരാതിരിക്കുവാന്‍ ഇന്ന്
  എന്റെ ചിറകിന്‍ ചൂട് മാത്രം..

  ReplyDelete
 12. മൂന്നു കവിതകളും നന്നായിട്ടുണ്ട്

  ReplyDelete
 13. വായിച്ചു വിലയേറിയ അഭിപ്രായങ്ങള്‍ നല്‍കിയ എല്ലാവര്ക്കും നന്ദി... ഇനിയും വരണം... :)

  ReplyDelete
 14. പുതുമണ്ണിന്‍ മണം തേടി നീ പോയിട്ടും,
  ഈ വിരഹച്ചൂടിലും
  എന്റെ പ്രണയമരം
  പെയ്തുകൊണ്ടേയിരിന്നു..

  വരികള്‍ കൊള്ളാം... കവിത ഇഷ്ട്ടമായി


  ReplyDelete
 15. വീണ്ടും ഡിസംബര്‍..


  കവിതകള്‍ നന്നായിട്ടുണ്ട്, എന്നാലും ഇനിയുമേറെ നന്നായെഴുതാനാവും എന്നാണെനിക്ക് തോന്നിയത്.. ആശംസകള്‍

  ReplyDelete
 16. കാലചക്രത്തോടൊപ്പം പ്രണയം പെയ്തുകൊണ്ടേയിരിക്കുന്നു.....
  ആർദ്രമായൊരു പ്രണയഭാവമുണ്ട് ഈ കവിതക്ക്......

  ReplyDelete
 17. ഈ മരം കോച്ചുന്ന തണുപ്പില്‍.....,
  ഈ പുകമഞ്ഞിന്‍ മറയില്‍ ,
  പിന്നിട്ട പാതയോരക്കാഴ്ചകള്‍
  നഷ്ടനൊമ്പരമാകുമ്പോള്‍..../..,.....

  ReplyDelete
 18. എന്‍റെ പ്രണയമരം
  പെയ്തുകൊണ്ടേയിരിന്നു..


  ReplyDelete
 19. പ്രണയം അനന്തമാണ്‌.

  ആശംസകള്‍.,.

  http://aswanyachu.blogspot.in/

  ReplyDelete
 20. ഡോക്ടറെ കണ്ടിട്ട് കുറെ നാളായല്ലോ
  സുഖമല്ലെ?

  ReplyDelete
 21. ഋതുഭേദജാലത്തിൽ വാടാതെ പ്രണയം..!!

  നല്ല കവിതകൾ.മൂന്നും.

  ശുഭാശംസകൾ....

  ReplyDelete
 22. "സ്നേഹമേ നന്ദി ഞാൻ നിനക്കേകിടാം

  ഹൃദയത്തിൻ താളുകളിൽ

  സ്നേഹത്തിൻ ഭാഷയിൽ

  സത്യത്തിൻ സുവർണ്ണ ലിപികളിൽ "

  ReplyDelete
 23. ഞാനൊഴിക്കിയ കണ്ണുനീര്‍ച്ചലുകളില്‍ ,,,'
  ഓമനേ,.അന്ന് നീ ചിതറാതിരുന്നെങ്കില്‍ ,,'
  ആ നീര്‍ച്ചാലാലൊരു മാലകോര്‍ത്തു ഞാന്‍,
  ... ചാര്‍ത്തിയേനെന്നോ,ഗളത്തിലും നിന്‍

  ReplyDelete
 24. പുല്‍നാമ്പിന്‍ തുമ്പില്‍
  തുളുമ്പാന്‍ വെമ്പുന്ന തുള്ളിപോലെ...... Good.

  ReplyDelete
 25. ആദ്യത്തെ കവിത ഭംഗിയായില്ല. മറ്റ് രണ്ടും മനോഹരം.

  ReplyDelete
 26. കവിതകള്‍ ഇഷ്ടമായി.
  പ്രണയം എന്നും പുതുമ നശിക്കാത്ത വിഷയമല്ലേ.

  ReplyDelete