Friday, 16 November 2012

BELLS PALSY (ആരോഗ്യം)

BELLS PALSY
(മുഖം ഒരു വശത്തേക്ക് കോടുന്ന അവസ്ഥ)

               കഴിഞ്ഞ ദിവസം ഓ.പി.യില്‍ ഒരു 24  വയസ്സുള്ള യുവാവ് വന്നിരുന്നു. ചുണ്ടുകള്‍ ഒരു വശത്തേക്ക് കോടുകയും മറുവശത്തെ കണ്ണ് പൂര്‍ണമായി അടയ്ക്കാന്‍ പറ്റാത്തതുമായിരുന്നു അസുഖം. അതിന് ഒരാഴ്ച മുന്നേ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഇതേ പ്രശ്നവുമായി വന്നിരുന്നു. ബെല്‍സ് പാള്‍സി എന്നാണീ അസുഖത്തിന്‍റെ പേര്. ഈ രോഗം ഏതു പ്രായത്തിലും വരാവുന്നതും, തുടക്കത്തിലെ ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കവുന്നതുമാണെങ്കിലും , ഈ അറിവില്ലായ്മ അവരില്‍ വല്ലാത്തൊരു ഉത്കണ്ടയും നിരാശയും ഉണ്ടാക്കിയിരുന്നു.. ഈ ഒരു അനുഭവമാണ്‌ ഈ രോഗത്തെ കുറിച്ചുള്ള ചില പ്രാഥമിക വിവരങ്ങള്‍ ഇവിടെ എഴുതണമെന്നു തോന്നിച്ചത്..
BELLS PALSY
               പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ മുഖത്തിന്‌ ഒരു വശത്തുള്ള പേശികളുടെ ചലനശേഷി നഷ്ടപ്പെടുന്ന (PARALYSIS) അവസ്ഥയാണ്‌ BELLS PALSY
 • തലച്ചോറില്‍ നിന്നും മുഖത്തെ പേശികളിലെക്കുള്ള ഞരമ്പില്‍ വൈറസ്‌ ബാധ ഉണ്ടാകുകയോ, അതിന്‍റെ പാതയില്‍ നീര് വയ്ക്കുകയോ ചെയ്യുന്നതാണ് ഈ രോഗം വരാനുള്ള കാരണം.
 • HERPES ZOSTER എന്ന വൈറസിനെ ആണ് രോഗകാരിയായി കരുതുന്നതെങ്കിലും മറ്റ് ചില അസുഖങ്ങളുടെ ഭാഗമായും ഇതേ രോഗ ലക്ഷണങ്ങള്‍ കാണാറുണ്ട്. ഉദാ:    

 1. പ്രായമായവരില്‍ പക്ഷാഘാതത്തോടൊപ്പം (HEMIPLEGIA)
 2. ചെവിയില്‍  പഴുപ്പ് ഉണ്ടാകുന്ന അവസ്ഥ (MIDDLE EAR INFECTION)
 3. ആക്സിഡെന്റിലോ മറ്റോ ചെവിയുടെ ഭാഗത്തെ എല്ലിനു (TEMPORAL BONE) പൊട്ടല്‍ ഉണ്ടാകുക, തുടങ്ങിയവ..

  (ലക്ഷണങ്ങള്‍ ഒരുപോലെ ആണെങ്കിലും ഇവയൊന്നും ബെല്‍സ് പാള്‍സിയുടെ കൂട്ടത്തില്‍ പെടില്ല.)
ലക്ഷണങ്ങള്‍
 • BELLS PALSY വരുന്നതിനു ദിവസങ്ങള്‍ക്ക് മുന്പ് ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ കാണാറുണ്ട്.
 •  രോഗലക്ഷണങ്ങള്‍  മുഖത്തിന്റെ ഒരു വശത്ത് മാത്രമേ കാണൂ.,

 1. വായ ഒരു വശത്തേക്ക് കോടിയിരിക്കുക
 2. മറുവശത്തെ കണ്ണ്‍ പൂര്‍ണമായും അടക്കുവാനുള്ള ബുദ്ധിമുട്ട്.
 3. ഉമിനീരും കഴിക്കുന്ന ഭക്ഷണവും വെള്ളവും വായുടെ ഒരു വശത്ത് കൂടെ ഒളിച്ചിറങ്ങുക
 4. ചവക്കാനോ, ചിരിക്കാനോ ഉള്ള ബുദ്ധിമുട്ട്.
   ചിലരില്‍ തലവേദന, രുചിയില്ലായ്മ, കണ്ണുകള്‍ എപ്പോഴും തുറന്നിരിക്കുന്നത് കൊണ്ടുള്ള അസ്വസ്ഥത എന്നിവയും കാണാറുണ്ട്..

രോഗനിര്‍ണയം
               ഈ പറഞ്ഞ രോഗ ലക്ഷണങ്ങള്‍ നോക്കി , മറ്റു പരിശോധനകള്‍ ഇല്ലാതെ തന്നെ രോഗനിര്‍ണയം നടത്താവുന്നത് ആണ്..എന്നാല്‍ പ്രയമായവരിലും മറ്റുള്ളവരിലും ഒരു സി.ടി സ്കാന്‍ വഴി മറ്റു രോഗങ്ങളുടെ ഭാഗമല്ല ഇത് എന്ന് ഉറപ്പിക്കാവുന്നതാണ്.

ചികിത്സ
             ചികിത്സ ഇല്ലാതെ തന്നെ ഇത് ഭേദമാകാറുണ്ടെങ്കിലും അതിനു ദീര്‍ഘനാള്‍ വേണമെന്നതിനാല്‍ തുടക്കത്തിലേ തന്നെ ഡോക്ടറെ കാണുന്നതാണ് ഉചിതം.

 • ഹ്രസ്വകാലത്തേക്കുള്ള STEROID THERAPY ആണ് പ്രധാനമായും ഇതിന്‍റെ ചികിത്സ.
 • രോഗകാരണം ഹെര്‍പസ് വൈറസ്‌ ആയതിനാല്‍ ANTIVIRAL മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയും ഫലപ്രദമാണ്.
 • കണ്ണുകളുടെ സുരക്ഷക്ക് കൃത്രിമ കണ്ണുനീര്‍ ഉപയോഗിക്കാം.
 • മുഖപേശികള്‍ക്ക് വ്യായാമം (FACIAL PHYSIOTHERAPY) കൊടുക്കുന്നത് ചികിത്സ ത്വരിതപ്പെടുത്താന്‍ സഹായിക്കും.
_________________________________________________________________________________
മനസ്സിലാക്കേണ്ടത്,

 1. ഏതു പ്രായത്തിലും വരാവുന്ന ഒരു സാധാരണ രോഗം മാത്രമാണ്‌ BELLS PALSY
 2. ഇത് കാന്‍സറിന്‍റെയോ ഞരമ്പ് സംബന്ധമായ മാരക രോഗങ്ങളുടെയോ ഭാഗമല്ല.
 3. തുടക്കത്തിലേ ചികിത്സിച്ചാല്‍ വളരെ വേഗം , പൂര്‍ണമായും ഭേദപ്പെടുത്താവുന്ന രോഗമാണ്.
7 comments:

 1. താങ്ക്സ് ഡോക്ടര്‍

  ReplyDelete
 2. ഇങ്ങനെ ഉള്ള ജനോപകാര പ്രദമായ കാര്യങ്ങള്‍ ഇനിയും പങ്കു വെക്കുക
  ജനഗല്‍ക്കിടയില്‍ ഉള്ള ആശങ്കകള്‍ അകറ്റാന്‍ അത് സഹായകമാവും

  ReplyDelete
 3. താങ്ക്സ് ഡോക്ടര്‍

  ReplyDelete
 4. ഉപകാരപ്രദമായ ഇത്തരം അറിവുകൾ പങ്കുവെച്ചതിനു നന്ദി ഡോക്ടർ

  ReplyDelete
 5. തികച്ചും അറിവ് നല്‍കുന്ന കുറിപ്പ്.
  കൂടെ കൂടി. ഇനിയും വരാം

  ReplyDelete

ഇവിടെ കുറിയ്ക്കുന്ന ഓരോ വാക്കിനും നന്ദി.. വീണ്ടും വരണം..